ഓണത്തിന് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ 100 കോടി രൂപ ഉടന്‍ ആവശ്യപ്പെട്ട് ധനവകുപ്പിന് കത്ത് നല്‍കി മന്ത്രി ആന്റണി രാജു

ഓണത്തിന് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ 100 കോടി രൂപ ഉടന്‍ ആവശ്യപ്പെട്ട് ധനവകുപ്പിന് കത്ത് നല്‍കി മന്ത്രി ആന്റണി രാജു . പ്രതിമാസ സഹായമായ 50 കോടിയും മുന്‍മാസങ്ങളിലെ കുടിശിക 50 കോടിയുമാണ് ആവശ്യപ്പെട്ടത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള സ്ഥാപനത്തില്‍ ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ സഹായത്തെ ആശ്രയിച്ചാണ്.കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു നല്‍കേണ്ടത് ഇന്നാണ്.
സര്‍ക്കാര്‍ സഹായത്തിന്റെ ഒരു വിഹിതമെങ്കിലും ഇന്ന് കിട്ടിയില്ലെങ്കില്‍ ശമ്പളം മുടങ്ങും. കഴിഞ്ഞ തവണ ആദ്യ ഗഡു പത്തിനും രണ്ടാമത്തേത് 29നുമാണ് നല്‍കിയത്. ബോണസ് നല്‍കേണ്ടതും ഈ മാസമാണ്. ശമ്പളം വൈകിയാല്‍ പണിമുടക്കാനാണ് ചില യൂണിയനുകള്‍ തീരുമാനിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha






















