പാലം വലിക്കുന്നു! ശൂന്യാകാശത്താണ്; ആ ചിത്രം പുതുപ്പള്ളിയിലെ ആണെന്ന് ഞാൻ പറഞ്ഞിരുന്നില്ല; കണ്ടപ്പോൾ ഫോട്ടോഷോപ്പ് ആണെന്നാണ് തോന്നിയത്; വാസ്തവത്തിൽ പാലം എവിടെ ആണെന്നുള്ളത് പോലും ആയിരുന്നില്ല എന്റെ വിഷയം; പക്ഷെ ഒരു തിരഞ്ഞെടുപ്പ് സമയത്ത് ഇഞ്ചോടിഞ്ച് പോരാടുമ്പോൾ എന്ത് എഴുതി എന്നതിനേക്കാൾ ആളുകൾ എന്ത് മനസ്സിലാക്കി എന്നതിനാണ് പ്രസക്തി; മുരളി തുമ്മാരകുടിയുടെ പോസ്റ്റും മറുപടികളും

ഉമ്മൻ ചാണ്ടി ഒറ്റത്തടി പാലത്തിലൂടെ നടക്കുന്ന ചിത്രം പങ്കുവച്ച് പോസ്റ്റിട്ട മുരളി തുമ്മാരകുടി വെട്ടിലാകുമെന്ന് സ്വപ്നേപി ചിന്തിച്ചില്ല. മുരളി തുമ്മാരുകുടി പങ്കുവെച്ചിരുന്ന ഒറ്റത്തടി പാലം പുതുപ്പള്ളിയിലേതല്ലെന്ന് ചൂണ്ടിക്കാട്ടി കമന്റുകൾ പ്രവഹിക്കുകയും സമൂഹ മാധ്യമങ്ങളിൽ പരിഹാസം ശക്തമാകുകയും ചെയ്തു. ഫോട്ടോ എടുത്തായാളും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ അടക്കം വിഷയം മറിച്ചാണെന്ന് വിശദീകരിച്ചു രംഗത്തു വന്നത് . 2016ൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഉമ്മൻ ചാണ്ടി തിരുവാർപ്പ് പഞ്ചായത്തിൽ എത്തിയപ്പോൾ ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയതായിരുന്നു ചിത്രം.
കുഞ്ഞു ഇല്ലമ്പള്ളി എന്നയാളാണ് ഫോട്ടോ താൻ എടുത്തതാണ് എന്നും സ്ഥലവും സന്ദർഭവും വിശദീകരിച്ചു പോസ്റ്റിട്ടതും. പോസ്റ്റ് പ്രകാരം ഇദ്ദേഹത്തിത്തിന്റെ സഹപ്രവർത്തകൻ എം.ഐ .വേലുവിൻ്റെ മകളുടെ വിവാഹത്തിൽ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി വധുവിനെ ആശംസകൾ അറിയിയ്ക്കാനാണ് അദ്ദേഹം എത്തിയത്.തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിൽ നിന്ന് ഇറമ്പത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാലം.
നീണ്ട വർഷം കോട്ടയം എം.പി.യായും പിന്നീട് അവിടുത്തെ എം.എൽ .യുമായി 20 21 വരെ തുടർന്നിരുന്ന സുരേഷ് കുറുപ്പ് ആയിരുന്നു ഈ കാലത്ത് അവിടുത്തെ എം.എൽ.എ. 21 മുതൽ മന്ത്രി വാസവനും. വികസനം നടത്താൻ വരുന്നവർക്കായി 20l 6 ലെ പടവും,ഇപ്പോൾ ആ പാലത്തിൻ്റെ പടവും ഞാൻ പ്രസിദ്ധീകരിക്കുന്നു. വലിയ വികസനം തന്നെയാണല്ലോ. അല്ലേ. താഴോട്ടാണെന്ന് മാത്രം. പടവലങ്ങ പോലെ2023ലെ പാലത്തിൻ്റെ പടത്തിൽ ,പാലത്തിലൂടെ സഞ്ചരിക്കുന്ന വ്യക്തിയാണ്.ശ്രീ വേലു ഗീബൽസിൻ്റെ പിതാക്കളായി സത്യം കുഴിച്ചു മൂടുന്ന ചിലർക്കും., അറിഞ്ഞും, അറിയാതെയും, ഇത് പ്രചരിപ്പിക്കയും ചെയ്യുന്ന വിവരദോഷികൾക്കുമായി ഞാൻ സമർപ്പിക്കുന്നു.
ഇതോടെ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയതു മുതല്‍ ഇടതുപക്ഷം വലവിധത്തിലുള്ള കള്ള പ്രചാരങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ ഉറഞ്ഞു തുള്ളുമ്പോൾ ഏറ്റ ആദ്യ തിരിച്ചടി.“ഇടതുപക്ഷത്തെ അന്ധമായി അനുകൂലിക്കുന്നവരുടെ ഗതി ഇതാണ് പെട്ടെന്ന് പാലം വലിക്കേണ്ടി വരും, താങ്കൾ ‘തരളരുത് ‘ വീണ്ടും ന്യായീകരണ ക്യാപ്സൂളുകൾ വിഴുങ്ങി വെള്ളം കുടിക്കൂ” എന്നു തുടങ്ങി കമന്‍റുകളുടെ പൂരമായിരുന്നു മുരളി തുമ്മാരക്കുടിയുടെ പോസ്റ്റിനു താഴെ.
ഇതിനു പുറകെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുരളി തുമ്മാരുക്കുടിക്ക് മറുപടി നൽകിയത് ചിത്രത്തില്‍ കാണിച്ച പാലത്തില്‍ നിന്ന് വീഡിയോ പങ്കു വെച്ച് കൊണ്ട് രാഹുൽ പറഞ്ഞത് ഇങ്ങനെ. “സംഭവം പുതുപ്പള്ളിയല്ല, നമ്മുടെ പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്‍റെ മുഖ്യ ചുമതലക്കാരനും കേരളത്തിന്‍റെ സഹകരണ മന്ത്രിയുമായ വിഎന്‍ വാസവന്‍റെ സ്വന്തം ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ തിരുവാർപ്പ് പഞ്ചായത്തിലെ ‘പാലമാണ്’. ഇനി ആ പഞ്ചായത്തിന്‍റെ പ്രസിഡന്‍റ് സിപിഎമ്മിനു വേണ്ടി ദുഷിച്ച ആരോപണങ്ങൾ ഉന്നയിക്കുന്ന അനിൽകുമാറിന്‍റെ ചേട്ടൻ അജയൻ കെ മേനോനാണ്.”
ഫോട്ടോ എടുത്തയാൾ തന്നെ വിശദീകരണവുമായി രംഗത്ത് വന്നതോടെയാണ് തുമ്മാരുക്കുടി വിശദീകരണ പോസ്റ്റുമായി രംഗത്തുവന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
പാലം വലിക്കുന്നു !! ശൂന്യാകാശത്താണ്. ഇന്നലത്തെ പോസ്റ്റിനോടൊപ്പം ഇട്ട ചിത്രം ആണ് ഇത്തവണ കുഴപ്പത്തിൽ ആക്കിയത്. ആ ചിത്രം പുതുപ്പള്ളിയിലെ ആണെന്ന് ഞാൻ പറഞ്ഞിരുന്നില്ല. കണ്ടപ്പോൾ ഫോട്ടോഷോപ്പ് ആണെന്നാണ് തോന്നിയത്, ആ സാധ്യത പറയുകയും ചെയ്തിരുന്നു. വാസ്തവത്തിൽ പാലം എവിടെ ആണെന്നുള്ളത് പോലും ആയിരുന്നില്ല എൻ്റെ വിഷയം. പക്ഷെ ഒരു തിരഞ്ഞെടുപ്പ് സമയത്ത് ഇഞ്ചോടിഞ്ച് പോരാടുമ്പോൾ എന്ത് എഴുതി എന്നതിനേക്കാൾ ആളുകൾ എന്ത് മനസ്സിലാക്കി എന്നതിനാണ് പ്രസക്തി.
ആ പാലം ആലപ്പുഴ ആണെന്നൊക്കെ രാവിലെ തന്നെ കമന്റ് കണ്ടിരുന്നു. പിന്നെ ഏറ്റുമാനൂരിൽ ആണ്, അവിടെ തന്നെ തിരുവാർപ്പിൽ ആണെന്ന് ഒക്കെ കമന്റ് വന്നു. ഇപ്പോൾ ആ ചിത്രം എടുത്ത ആൾ തന്നെ അതിനെപ്പറ്റി എഴുതിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യവും കാണിച്ചിട്ടുണ്ട്. പുതുപ്പള്ളിയിൽ ആണ് ആ പാലം എന്ന് ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ഖേദിക്കുന്നു. ഇത്രയും പബ്ലിസിറ്റി കിട്ടിയ നിലക്ക് അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോഴെക്കെങ്കിലും അതൊക്കെ മാറി നല്ലൊരു പാലം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.. ഒരു ഇഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കുഴപ്പമാകുന്ന നൂൽ പാലമാണ് സോഷ്യൽ മീഡിയയിലെ എഴുത്തെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു ! ഫോട്ടോ പോസ്റ്റ് ചെയ്ത സുഹൃത്തിന് നന്ദി. ശൂന്യാകാശത്ത് ഉൽക്ക മഴ കണ്ടിരിക്കുന്നു. മുരളി തുമ്മാരുകുടി
https://www.facebook.com/Malayalivartha






















