Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഓരോ ഓരോ പടികളും കടന്ന് മുന്നേറി ചന്ദ്രയാൻ 3 ....ചരിത്രം ഇന്ത്യക്ക് തന്നെ... ഇന്ന് മറ്റൊരു നിർണായക ഘട്ടം കൂടെ കടക്കുകയാണ്.... ചന്ദ്രയാൻ മൂന്നിന്റെ ഭ്രമണപഥ താഴ്‌ത്തൽ ഇന്ന് നടക്കും.... ഇന്ന് രാവിലെ11.30-നും 12.30-നും മദ്ധ്യേയാകും ഭ്രമണപഥം താഴ്‌ത്തുകയെന്ന് ഇസ്രോ... പ്രകിയയ്‌ക്ക് ശേഷം പേടകം ചന്ദ്രന് അടുത്ത് വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും....40 ദിവസത്തെ പരീക്ഷണ ഘട്ടങ്ങൾ വിജയിച്ചാണ് ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുക....

14 AUGUST 2023 10:53 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ഓരോ ഓരോ പടികളും നമ്മൾ കടന്നു  കൊണ്ട് ചന്ദ്രനിലോട്ട് അടുക്കുകയാണ്..കുറച്ചു ദിവസങ്ങൾ കൂടെ നമ്മുടെ രാജ്യത്തിൻറെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 ചന്ദ്രനിൽ ലാൻഡ് ചെയ്യാൻ. അതിനിടയിൽ കൂടെ പല വെല്ലുവിളികളും മുൻപിലും ഉണ്ട് . അതിനെയെല്ലാം തരണം ചെയ്തു കൊണ്ട് മുന്നേറുകയാണ്. അതിനിടയിൽ ഇന്ന് മറ്റൊരു നിർണായക ഘട്ടം കൂടെ കടക്കുകയാണ്. ചന്ദ്രയാൻ മൂന്നിന്റെ ഭ്രമണപഥ താഴ്‌ത്തൽ ഇന്ന് നടക്കും. ഇന്ന് രാവിലെ11.30-നും 12.30-നും മദ്ധ്യേയാകും ഭ്രമണപഥം താഴ്‌ത്തുകയെന്ന് ഇസ്രോ അറിയിച്ചു. ഇതോടെ പേടകവും ചന്ദ്രനുമായുള്ള കുറഞ്ഞ അകലം 174 കിലോമീറ്ററാകും. 1,437 കിലോമീറ്ററാണ് കൂടിയ അകലം.ഇന്നത്തെ നിർണായകമായ ഭ്രമണപഥം താഴ്‌ത്തൽ പ്രകിയയ്‌ക്ക് ശേഷം പേടകം ചന്ദ്രന് അടുത്ത് വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് 17-നാണ് ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡിംഗ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെടുക.

 

ശേഷം ഇതിന് 30 കിലോമീറ്റർ അകലെയുള്ള ചന്ദ്രന്റെ സമീപം സ്ഥിതി ചെയ്യുന്ന പെരിലൂൺ എന്ന് ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. ഇവിടെ നിന്നായിരിക്കും സോഫ്റ്റ് ലാൻഡിംഗിനുള്ള പ്രവർത്തനങ്ങൾ തുടങ്ങുക. ഓഗസ്റ്റ് 23-നാകും ഇത്. ഈ മാസം അഞ്ചിനാണ് ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.ചന്ദ്രയാൻ-3യുടെ വിക്ഷേപണം നടക്കുന്നത് ജൂലൈ 14-നായിരുന്നു. ഓഗസ്റ്റ് 11-ന് റഷ്യയുടെ ലൂണ-25 വിക്ഷേപിച്ചു. 40 ദിവസത്തെ പരീക്ഷണ ഘട്ടങ്ങൾ വിജയിച്ചാണ് ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുക.എന്നാൽ ലൂണ-25 ഓഗസ്റ്റ് 21-ന് ഇറങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇരു ദൗത്യങ്ങളും ലക്ഷ്യം വെയ്‌ക്കുന്നത് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെയാണ്.ഇന്ത്യയുടെ ബഹിരാകാശ പേടകം 40 ദിവസം കൊണ്ട് ചന്ദ്രനിൽ എത്തുന്ന നിലയ്‌ക്ക് സജീകരിച്ചിരിക്കുന്നത്. വിക്ഷേപണത്തിനുപയോഗിച്ചിരിക്കുന്ന റോക്കറ്റ് കാര്യക്ഷമമായി ഉപയോഗിക്കുക എന്നത് കണക്കിലെടുത്താണ് ഈ നീക്കം.

ജിഎസ്എൽവിയെ അപേക്ഷിച്ച് കൂടുതൽ ഇന്ധന ക്ഷമതയുള്ള റോക്കറ്റാണ് ലൂണ25 നെ വിക്ഷേപിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ നേരിട്ട് തന്നെ ചന്ദ്രനിലേക്ക് കുതിക്കാനാകും. ചന്ദ്രയാൻ-3 പടിപടിയാണ് കുതിപ്പ് തുടരുന്നത്.ഇതുവരെയും ഒരു രാജ്യവും ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയിട്ടില്ല. അതിനാൽ തന്നെ, ഏത് പേടകം ചന്ദ്രനിൽ സേഫ്ലാൻഡിംഗ് നടത്തിയാലും അത് ചരിത്ര മുഹൂർത്തമായിരിക്കും. ഓഗസ്റ്റ് 23 അല്ലെങ്കിൽ 24 നാകും ചന്ദ്രയാൻ 3 ദക്ഷിണധ്രുവത്തിൽ ഇറങ്ങുക.. അഞ്ച് ദിവസം കൊണ്ടാണ് ലൂണ 25 ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്ക് പറക്കുക. അഞ്ച് മുതല്‍ ഏഴ് ദിവസം വരെ ചന്ദ്രന്റെ ഉപരിതലത്തില്‍ ചിലവഴിക്കും. ശേഷം ചന്ദ്രനില്‍ ഇറങ്ങും. കൃത്യമായി പറഞ്ഞാല്‍ ചന്ദ്രയാന്‍ 3-യ്‌ക്കൊപ്പമോ നേരിയ വ്യത്യാസത്തില്‍ മുമ്പോ ആയിരിക്കും ലൂണ-25 ചന്ദ്രനില്‍ ഇറങ്ങുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യം പേടകം ഇറക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് കനത്ത വെല്ലുവിളിയാണ് റഷ്യ സൃഷ്ടിച്ചിരിക്കുന്നത്.

 

റഷ്യൻ ദൗത്യം വിജയം കണ്ടാൽ ആ നേട്ടം ഇന്ത്യയ്ക്ക് നഷ്ടമാവും. അങ്ങനെ നോക്കുമ്പോൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കിയുള്ള ഓട്ടമത്സരത്തിലാണ് ലൂണ-25 ഉം ചന്ദ്രയാൻ 3യും ചന്ദ്രയാന്‍ 3 പദ്ധതിയ്ക്ക് യാതൊരു വിധത്തിലും ലൂണ 25 തടസമാവില്ലെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് പറഞ്ഞു. കാരണം ലൂണ ഇറങ്ങുന്നതിനായി നിശ്ചയിച്ചിരിക്കുന്ന വേറെ സ്ഥലങ്ങളിലാണ്. അവ തമ്മില്‍ പരസ്പരം ഭീഷണിയാവുകയോ കൂട്ടിമുട്ടുകയോ ചെയ്യില്ല. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ആവശ്യത്തിന് സ്ഥലം ചന്ദ്രനിലുണ്ടെന്നും റോസ്‌കോസ്‌മോസ് പറഞ്ഞു....ഇതുവരെ മൂന്ന് രാജ്യങ്ങളാണ് ചന്ദ്രനില്‍ ലാന്റര്‍ ഇറക്കിയിട്ടുള്ളത്. യു.എസും, സോവിയറ്റ് യൂണിയനും ചൈനയുമാണത്. നാലാമത്തെ പേടകം ഇറക്കുന്ന രാജ്യമാവാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാണ് ലൂണ 25. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഒരു ലാന്റര്‍ ചന്ദ്രനില്‍ ഇറക്കാന്‍ ശ്രമിക്കുന്നത്. 2019 ല്‍ ചന്ദ്രയാന്‍ 2 പേടകം ചന്ദ്രനില്‍ ഇറക്കാനുള്ള ഇന്ത്യയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. ഏപ്രിലില്‍ സ്വകാര്യ ബഹിരാകാശ കമ്പനിയുടെ ആദ്യ ലാന്റര്‍ ചന്ദ്രനില്‍ ഇറക്കാനുള്ള ജപ്പാന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ഒരു കാലത്ത് യുഎസുമായി മത്സരിച്ചിരുന്ന രാജ്യമാണ് സോവിയറ്റ് യൂണിയന്‍. ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്നതൊഴികെ മറ്റെല്ലാ ചാന്ദ്ര ദൗത്യങ്ങളിലും യുഎസും സോവിയറ്റും ഒരുപോലെ വിജയം കണ്ടിട്ടുണ്ട്.

 

ചൈനയാണ് ഇക്കാര്യത്തില്‍ സോവിയറ്റിന് ഒപ്പം നില്‍ക്കുന്ന മറ്റൊരു രാജ്യം.ഇതുവരെ 58 ചാന്ദ്ര പര്യവേക്ഷണദൗത്യങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട് സോവിയറ്റ് യൂണിയന്‍. 1958 ലെ ലൂണ -1 നമ്പര്‍ 1 ദൗത്യമായിരുന്ന സോവിയറ്റ് യൂണിയന്റെ ആദ്യ ചാന്ദ്ര ദൗത്യം ഇത് പക്ഷെ പരാജയപ്പെട്ടു. പിന്നീട് നടത്തിയ രണ്ട് വിക്ഷേപണങ്ങളും പരാജയമായിരുന്നു. 1959 ജനുവരിയില്‍ വിക്ഷേപിച്ച ലൂണ-1 ഭാഗികമായി പരാജയപ്പെട്ടു. വിക്ഷേപണം വിജയകരമായിരുന്നുവെങ്കിലും ചന്ദ്രന്റെ അന്തരീക്ഷത്തിലിറങ്ങാതെ വഴിമാറിപ്പോവുകയായിരുന്നു. ചന്ദ്രനരികിലൂടെ പറന്ന ആദ്യ പേടകമാണ് ലൂണ-1. അതേ വര്‍ഷം തന്നെ ഓഗസ്റ്റില്‍ ലൂണ-2 ഇംപാക്ടര്‍ വിക്ഷേപിച്ചു. ഇത് വിജയകരമായി. ചന്ദ്രോപരിതലത്തിലെത്തുന്ന ആദ്യ പേടകമായി ലൂണ 2 മാറി. പിന്നീട് വിക്ഷേപിച്ച ലൂണ 3 പേടകം ചന്ദ്രന്റെ ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കാത്ത മറുവശത്തുകൂടി പറന്ന് ചിത്രങ്ങളെടുത്തു.ഇങ്ങനെ സോവിയറ്റ് വിക്ഷേിപിച്ച 58 ചാന്ദ്ര ദൗത്യങ്ങളില്‍ 18 എണ്ണമാണ് വിജയം കണ്ടിട്ടുള്ളത്.

18-ഓളം ലാന്റര്‍ ദൗത്യങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. എങ്കിലും ആദ്യമായി ചന്ദ്രനില്‍ പേടകമിറക്കിയ (ലൂണ-9- 1966) നേട്ടവും സോവിയറ്റ് യൂണിയനാണ്. ഇങ്ങനെ ചാന്ദ്ര ദൗത്യങ്ങളില്‍ വളരെ വര്‍ഷക്കാലത്തെ അനുഭവ പരിജയം സോവിയറ്റ് യൂണിയനുണ്ട്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന് ശേഷം ആദ്യമായാണ് റഷ്യ ഒരു ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുന്നത്.എന്നാല്‍ സോവിയറ്റ് യൂണിയന്റെ ചാന്ദ്ര പര്യവേക്ഷണ ചരിത്രം നോക്കിയാല്‍ സുപ്രധാനമായ പല നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും നിരവധി ലാന്റര്‍ ദൗത്യങ്ങള്‍ പരാജയപ്പെട്ടതായി കാണാം.വലിയൊരു ഇടവേളയ്ക്ക് ശേഷമുള്ള റഷ്യയുടെ ചാന്ദ്ര ദൗത്യം വിജയകരമാക്കുമോ എന്ന് കാത്തിരുന്ന് കാണണം.ഇന്ത്യയാകട്ടെ ആദ്യ ചാന്ദ്ര ദൗത്യം തന്നെ വിജയകരമാക്കിയിരുന്നു. ചന്ദ്രയാന്‍ 2 വിക്ഷേപണമാകട്ടെ ഓര്‍ബിറ്റര്‍ വിജയകരമായി സ്ഥാപിക്കുകയും ലാന്റര്‍ ഇറക്കാനുള്ള ശ്രമം മിനിറ്റുകള്‍ ബാക്കി നില്‍ക്കെ പരാജയപ്പെടുകയുമായിരുന്നു. ഇതിലെ പിഴവുകള്‍ തിരുത്തിയാണ് ചന്ദ്രയാന്‍ 3 തയ്യാറാക്കിയിരിക്കുന്നത്.

 

ഐഎസ്ആര്‍ഒ മേധാവി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ ആകട്ടെ ചന്ദ്രയാന്‍ 3 പേടകം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്നതില്‍ സമ്പൂര്‍ണ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്ത് വന്നാലും ചന്ദ്രയാന്‍-3 പേടകം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്ന് ഉറപ്പ് പറയുകയാണ് അദ്ദേഹം. ദിശ ഭാരത് എന്ന സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് സോമനാഥ് ഇക്കാര്യം ഉറപ്പിച്ചു പറഞ്ഞത്.
'എന്തെല്ലാം പരാജയപ്പെട്ടാലും, സെന്‍സറുകലെല്ലാം പരാജയപ്പെട്ട് ഒന്നും പ്രവര്‍ത്തിക്കാതെ വന്നാലും വിക്രം ലാന്റര്‍ ചന്ദ്രനില്‍ ഇറങ്ങിയിരിക്കും എന്നും ആ രീതിയിലാണ് അത് രൂപകല്‍പന ചെയ്തിരിക്കുന്നത്' എന്ന് അദ്ദേഹം പറഞ്ഞു.ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമിട്ടുള്ള പര്യവേക്ഷണങ്ങള്‍ക്ക് ശാസ്ത്രജ്ഞര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. എന്താണ് അതിന് കാരണം? പ്രധാനമായും തണുപ്പ് കൂടിയ മേഖലയാണിത്. തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം ഇവിടെ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിര സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

 

മനുഷ്യ വാസത്തിന് ചന്ദ്രോപരിതലം എത്രത്തോളം അനുയോജ്യമാണെന്ന് പഠിക്കേണ്ടതുണ്ട്.ചന്ദ്രനിലെ ജലസാന്നിധ്യം ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചാല്‍ അത് വലിയൊരു നേട്ടമാവും. ഓക്സിജൻ ഉല്പാദിപ്പിക്കുന്നതിനുൾപ്പടെ അത് പ്രയോജനപ്പെടും. ഈ രീതിയില്‍ മനുഷ്യന്റെ ഭാവി ചാന്ദ്രദൗത്യങ്ങളില്‍ ഗവേഷകരുടെ സ്ഥിരവാസത്തിന് അനുയോജ്യമായ ഇടമായിരിക്കാം ചന്ദ്രന്റെ ദക്ഷിണ ധ്രുവം എന്ന് കരുതപ്പെടുന്നു. ഈ മേഖലയില്‍ നിന്നുള്ള പര്യവേക്ഷണ അനുഭവങ്ങള്‍ ചൊവ്വാ പര്യവേക്ഷണ ദൗത്യങ്ങള്‍ക്കും പ്രയോജപ്പെടുമെന്നും ശാസ്ത്ര ലോകത്തിന്റെ കണക്ക് കൂട്ടൽ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (5 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (11 hours ago)

Malayali Vartha Recommends