പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യക്തിഹത്യ പാടില്ലെന്ന് സിപിഎം സംസ്ഥാനകമ്മിറ്റി തീരുമാനിച്ചതായി ഇന്ന് പത്രങ്ങളില്‍ കണ്ടു; സിപിഎമ്മിന്റെ പേരില്‍ ഇപ്പോള്‍ ചാനലുകളില്‍ അഴിഞ്ഞാടുന്ന കാളികൂളി സംഘം ഇത് എത്രകണ്ട് പാലിക്കുമെന്ന് എനിക്ക് ഉറപ്പില്ല; വിമര്‍ശനവുമായി ജി ശക്തിധരന്‍

പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യക്തിഹത്യ പാടില്ലെന്ന് സിപിഎം സംസ്ഥാനകമ്മിറ്റി തീരുമാനിച്ചതായി ഇന്ന് പത്രങ്ങളില്‍ കണ്ടു. സിപിഎമ്മിന്റെ പേരില്‍ ഇപ്പോള്‍ ചാനലുകളില്‍ അഴിഞ്ഞാടുന്ന കാളികൂളി സംഘം ഇത് എത്രകണ്ട് പാലിക്കുമെന്ന് എനിക്ക് ഉറപ്പില്ല എന്ന വിമര്‍ശനവുമായി ദേശാഭിമാനിയുടെ മുന്‍ ചീഫ് എഡിറ്ററും ജനശക്തി മാഗസീന്‍ ചീഫ് എഡിറ്ററുമായ ജി ശക്തിധരന്‍ രംഗത്ത് വന്നിരിക്കുകയാണ് .. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ;
വ്യക്തിഹത്യക്കാര്‍ എന്തു ചെയ്യും? പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യക്തിഹത്യ പാടില്ലെന്ന് സിപിഎം സംസ്ഥാനകമ്മിറ്റി തീരുമാനിച്ചതായി ഇന്ന് പത്രങ്ങളില്‍ കണ്ടു.സിപിഎമ്മിന്റെ പേരില്‍ ഇപ്പോള്‍ ചാനലുകളില്‍ അഴിഞ്ഞാടുന്ന കാളികൂളി സംഘം ഇത് എത്രകണ്ട് പാലിക്കുമെന്ന് എനിക്ക് ഉറപ്പില്ല.എങ്കിലും ഇത്തരത്തിലുള്ള ഒരു പൊതുപ്രസ്താവനയെങ്കിലും നടത്തിയതില്‍ അഭിനന്ദിക്കുകയാണ്.
ഇപ്പോള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് വങ്കത്തരങ്ങള്‍ മാത്രം വിളമ്പുന്ന ചിലരുടെ കൈകളിലാണ് കേരളത്തിലെ മാര്‍ക്‌സിസം ലെനിനിസം. പാര്‍ട്ടിയുടെ പരിപാടിയും നിലപാടുകളും എല്ലാം തീരുമാനിക്കാനുള്ള അധികാരം എങ്ങിനെയോ അവരുടെ കയ്യില്‍ എത്തപ്പെട്ടിരിക്കുകയാണ്. സംസ്ഥാനസെക്രട്ടറി നിന്നിടത്ത് നിന്ന് ഒന്ന് കുലുങ്ങി കുടഞ്ഞാല്‍ ഈ ഇത്തിക്കണികള്‍ തുരുതുരാ പൊഴിഞ്ഞുവീഴാനെയുള്ളൂ .പക്ഷെ സെക്രട്ടറി നടന്ന് മുള്ളുമ്പോള്‍ ഇങ്ങിനേ സംഭവിക്കൂ. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത്ര ക്ലേശകരമാണ് ജെയ്ക് ന്റെ വിജയമെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയാം.
എന്നാല്‍ അതിലൊന്നും ആടിപ്പോകാതെ ഒരു കമ്മ്യുണിസ്റ്റുകാരന്റെ ചങ്കുറപ്പോടെ പക്വതയോടെ, പതിവില്‍ നിന്ന് വ്യത്യസ്തമായി പറയേണ്ടത് മാത്രം പറയാനുള്ള പാടവത്തോടെ ഏറ്റവും വലിയ ശത്രുവിനോട് പോലും സഹായിച്ചില്ലെങ്കിലും ശത്രുതയുടെ കാഠിന്യം മയപ്പെടുത്തണേ എന്ന് വിനയത്തോടെ കേണും ജയ്ക് എന്ന സ്ഥാനാര്‍ഥി എത്തിനില്‍ക്കുന്ന മികവ് ആര്‍ക്കും കാണാതിരിക്കാനാകില്ല.
ഇന്നത്തെ സഹതാപ തരംഗത്തില്‍ കൂടുതല്‍ വോട്ട് നേടിക്കൊടുക്കാനായില്ലെങ്കിലും ഒറ്റാലില്‍ കിടക്കുന്നത് ജയ്ക് നഷ്ടപ്പെടുത്തില്ല എന്നത് വ്യക്തമാണ്. ജയ്ക് മത്സരിക്കുന്നത് ഒരു സ്ഥാനാര്‍ത്ഥിയോട് മാത്രമല്ല.ഒന്നര സ്ഥാനാര്‍ത്ഥിയോട് എന്ന് പറഞ്ഞാലും മതിയാകില്ല. ഒരുമഹാമേരുവും അതിനൊപ്പം പുതുപ്പള്ളിയിലെ 52 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞ ഒരു ചിഹ്നവും കൂടി ചേര്‍ത്തുവച്ചുകാണണം.
കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ ബിരുദാനന്തര ബിരുദങ്ങളുടെ ഘോഷയാത്രയും രാഹുലിന്റെ ഘോഷയാത്രയില്‍ നഗ്‌നപാദനായി നടന്നതും മറ്റും പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ കെ എം ഷാജഹാന്‍ വിശാലമായി വിവരിക്കുന്നുണ്ടെങ്കിലും കൃശഗാത്രനായ ജയ്ക്കിന്റെ രാഷ്ട്രീയത്തിനൊപ്പം എത്താന്‍ ചാണ്ടി ഉമ്മന്‍ ഇനിയും ബഹു കാതം നടക്കേണ്ടിവരുമെന്നുറപ്പാണ്. അതേസമയം വോട്ടില്‍ ചാണ്ടി ഉമ്മന്‍ കണ്ണെത്താ ദൂരത്തോളം മുന്നിലാണ്. പക്ഷെ കേരളത്തിലെ ഒരു ഗ്രാമത്തിലേക്ക് ചാണ്ടി ഉമ്മനെ പറിച്ചു നടണമെങ്കില്‍ ഒറ്റ തെരഞ്ഞെടുപ്പുകൊണ്ട് സാധ്യവുമല്ല.
എന്തായാലും അമിതാവേശത്തില്‍ തുള്ളിച്ചാടുന്നവര്‍ ആമയും മുതലും തമ്മിലുള്ള ഓട്ടത്തിന്റെ കഥ മറക്കരുത്.രാജവാഴ്ചയില്‍ ഞാലിയത്ത് നടന്നിരുന്ന ഞാലിയാകുഴി ഈ മണ്ഡലത്തിലാണെന്നതും നല്ല നല്ല നല്ല ഓര്‍മ്മവേണം. അടിയന്തിരാവസ്ഥയില്‍ ഒരുമാസത്തോളം അവിടത്തെ പുട്ടും കടലയും കഴിച്ച അനുഭവം കൊണ്ട് പറയുകയാണ്.
ആദായനികുതി ട്രിബ്യുണലിന്റെ കണക്ക് പുസ്തകം തുറന്ന് നോക്കിയാല്‍ ഒറ്റ വ്യവസായിയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ഒഴുകിയത് 16 കോടിയാണെന്ന് കൂടി ഓര്‍മ്മവേണം. അതിന്റെ മൂന്നു ഇരട്ടിവേണമെങ്കിലും മണര്‍കാട് പുണ്യാളന് കാഴ്ചവെക്കാന്‍ മടിയുണ്ടാകില്ലെന്നും ഓര്‍മ്മവേണം. ബിരുദങ്ങളും അതുക്കും മേലെയുള്ള ബിരുദാനന്തര ബിരുദങ്ങളും ദില്ലിയിലെ ലോകോത്തര പഠന ശാലയായ സെന്റ് സ്റ്റീ ഫന്‍സിലെ നക്ഷത്രങ്ങളും തുയില്‍ ചാര്‍ത്തുന്നുണ്ടെന്ന് പറഞ്ഞാലും ഇത് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പല്ല എന്നത് മറക്കരുത് .മാത്രമല്ല തോല്‍ക്കാന്‍ മാത്രം ജനിച്ചവന്‍ എന്ന ദുഷ്‌പ്പേര് അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും ജയ്ക്കില്‍ നിന്ന് കഴുകിക്കളയണ്ടേ?
https://www.facebook.com/Malayalivartha






















