Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ചാണ്ടി ഉമ്മനിട്ടുള്ള പണി തന്നെ... രാഷ്ട്രീയ പോരാട്ടങ്ങൾ തകർക്കുന്നു...അതിനിടയിൽ ഞെട്ടിക്കുന്ന സംഭവം...യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഊരി മാറി.....സംഭവത്തിൽ അട്ടിമറി ആരോപിച്ച് കോൺഗ്രസ്...എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്....

14 AUGUST 2023 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ഇത് ചാണ്ടി ഉമ്മാനെ ഉദ്ദേശിച്ചു തന്നെ...ഇനി പുതുപ്പള്ളിക്കാർക്ക് നേരം വെളുത്തതും കണി കണ്ടുണരുന്നത് രാഷ്ട്രീയ പോരാട്ടങ്ങളായിരിക്കും. കഷ്ടിച്ച് ഒരു മാസം മാത്രം ശേഷികുമ്പോൾ അവിടെ കളികൾ തുടങ്ങിയിരിക്കുകയാണ് മുന്നണികൾ. അതിനിടയിൽ ചെറിയ പൊട്ടലും ചീറ്റലും ഉടലെടുക്കുന്നുണ്ട്. ഇപ്പോഴിതാ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഊരി മാറി. സംഭവത്തിൽ അട്ടിമറി ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. ഞായറാഴ്ച വൈകിട്ട് സിഎംഎസ് കോളജിലെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം പുറപ്പെടാൻ തുടങ്ങിയപ്പോഴാണു വാഹനത്തിന്റെ വീൽനട്ട് ഇളകിയതായി കണ്ടെത്തിയത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസുമായുള്ള പൊതുപരിപാടിയിൽ പങ്കെടുത്ത് ഇറങ്ങുമ്പോഴാണ് സംഭവം. പരിപാടിക്ക് പിന്നാലെ വാഹനത്തിൽ കയറി യാത്ര തുടങ്ങിയപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്.

 

ചാണ്ടി ഉമ്മൻ സ്ഥിരം സഞ്ചരിച്ചിരുന്ന കാറിലായിരുന്നില്ല സിഎംഎസ് കോളജിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയത്. വാഹനത്തിലുള്ളവർ പുറത്തിറങ്ങി ടയർ നട്ടുകൾ മുറുക്കിയാണു യാത്ര തുടർന്നത്. സംഭവം പൊലീസ് സ്വമേധയാ അന്വേഷിക്കണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. ‘‘വലിയൊരു അപകടസാധ്യതയുണ്ട്, സത്യം പുറത്തുവരണം. വലിയ അപകടത്തിൽ നിന്നാണ് ചാണ്ടി ഉമ്മൻ രക്ഷപ്പെട്ടത്’’– തിരുവഞ്ചൂർ പ്രതികരിച്ചു.ഈ വാഹനത്തിനു സമീപം, പരിപാടിയിൽ പങ്കെടുക്കാനെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ വാഹനം നിർത്തിയിരുന്നു. ഇതിന്റെ ഡ്രൈവറായ ഹരികൃഷ്ണനാണ് നട്ട് ഊരിക്കിടക്കുന്നതു കണ്ടത്. വാഹനം മുന്നോട്ടെടുത്തപ്പോൾ ശബ്ദം കേട്ടു. ഉടൻ തന്നെ ഹരി ഓടിയെത്തി ചാണ്ടി ഉമ്മന്റെ വാഹനം നിർത്തിച്ചു.വാഹനത്തിന്റെ പിന്നിൽ ഇടതുവശത്തെ ടയറിന്റെ അഞ്ചിൽ 4 നട്ടുകളും ഇളകിക്കിടക്കുകയായിരുന്നു. വാഹനത്തിലുള്ളവർ പുറത്തിറങ്ങി നട്ടുകൾ മുറുക്കിയാണു യാത്ര തുടർന്നത്. മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുള്ള പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണം മുറുകവെയാണു സംഭവം.

 

സെപ്‌റ്റംബർ 5നാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം എട്ടിന്.പുതുപ്പള്ളിയിൽ വികസനവും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളും ഉന്നയിച്ച്‌ സംവാദത്തിന്‌ എൽ.ഡി.എഫ്‌. തയ്യാറാണെന്നും യു.ഡി.എഫ്. ‌ഈ സംവാദം ഏറ്റെടുക്കാൻ തയ്യാറുണ്ടോയെന്നും ജെയ്‌ക്‌ സി.തോമസ്‌.വികസനമാണ്‌ അജൻഡ. ഇത്‌ ഏറ്റെടുക്കാൻ തയ്യാറുണ്ടോയെന്നും ജെയ്‌ക്‌ ചോദിച്ചു. എൽ.ഡി.എഫ്‌. സ്ഥാനാർഥിയായുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോട് ‌സംസാരിക്കുകയായിരുന്നു ജെയ്‌ക്‌. ഈ തിരഞ്ഞെടുപ്പിൽ അവകാശവാദങ്ങൾക്ക്‌ പ്രസക്തിയില്ല. മണ്ഡലത്തിലെ എട്ട്‌ പഞ്ചായത്തുകളിൽ ആറു പഞ്ചായത്തുകളും ഇടതുമുന്നണിയാണ്‌ ഭരിക്കുന്നത്‌. മാടപ്പള്ളി, പള്ളം, പാമ്പാടി എന്നീ മൂന്നുബ്ലോക്കുകളുടെയും നിയന്ത്രണം ഇടതുമുന്നണിക്കാണ്‌.

 

മണ്ഡലത്തിലെ 60 ബൂത്തുകളിൽ ലീഡ്‌ ചെയ്യുന്നു. ഈ കണക്കുകൾ കഥ പറയട്ടെ. ഇതിന്റെ തുടർച്ച ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകും,-ജെയ്‌ക്‌ പറഞ്ഞു.ഏതു തിരഞ്ഞെടുപ്പിലും ജനജീവിതം സംബന്ധിച്ച പ്രശ്‌നങ്ങളാണ്‌ ചർച്ചയാകേണ്ടത്‌. രാഷ്‌ട്രീയ ലാഭത്തിന്‌ വൈകാരികത ഉപയോഗിച്ചാൽ ജനം മറുപടി നൽകും. മണ്ഡലത്തിലെ ഇടതുമുന്നണിയുടെ പ്രവർത്തകരാണ്‌ പ്രചാരണം നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.16-ന് രാവിലെ 11 മണിക്ക് കോട്ടയം ആർ.ഡി.ഒ. മുമ്പാകെ ജെയ്ക് സി.തോമസ് നാമനിർദേശപത്രിക സമർപ്പിക്കും. അന്ന് നാലിന്‌ മണർകാട് നടക്കുന്ന പുതുപ്പള്ളി നിയോജകമണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന് എൽ.ഡി.എഫ്. ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (5 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (11 hours ago)

Malayali Vartha Recommends