വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദം; വിശദാംശങ്ങൾ തേടി ഗവർണർ..രാജ്ഭവനിൽ നീക്കങ്ങൾ തുടങ്ങി...നിയമ വശങ്ങൾ കൂടി പരിശോധിച്ച ശേഷമാകും ഗവർണറുടെ ഇടപെടൽ...വിലയിരുത്തലിന് ശേഷം ഗവർണർ മുഖ്യമന്ത്രിയോട് വിശദീകരണം തേടും...

കുറെ കാലമായി സർക്കാരിന്റെ കാര്യങ്ങളിൽ അധികമൊന്നും ഇടപെടാതെ ഇരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അങ്ങനെ സടകുടഞ്ഞെണീക്കുകയാണ്. ഇത് വീണു കിട്ടിയ മുട്ടൻ അവസരമാണ് ഗവർണർക്ക്. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ ഗവർണർ വിശദാംശങ്ങൾ തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകളെന്ന നിലയ്‌ക്ക് നിയമ വശങ്ങൾ കൂടി പരിശോധിച്ച ശേഷമാകും ഗവർണറുടെ ഇടപെടൽ. വിശദാംശങ്ങൾ വിലയിരുത്തിയ ശേഷമാകും മാസപ്പടി വിവാദത്തിൽ ഗവർണർ മുഖ്യമന്ത്രിയോട് വിശദീകരണം തേടുക.മാസപ്പടി വിവാദം ഗൗരവതരമാണെന്ന് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെ കഴിഞ്ഞ ദിവസം ഗവർണർ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമാണ് വിവാദവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ അദ്ദേഹം ആവശ്യപ്പെട്ടത്. ഗവർണറുടെ ഓഫീസ് ഇക്കാര്യങ്ങൾ പരിശോധിച്ചു വരുന്നതായാണ് വിവരം.
ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ അതുമായി ബന്ധപ്പെട്ട പുറത്തുവന്ന രേഖകളും സിഎംആർഎൽ കമ്പനി അധികൃതരുടെ മൊഴികളും ഒക്കെ പരിശോധിച്ച ശേഷമാകും ഗവർണറുടെ നടപടി. ആദായ നികുതി ഇന്ററിങ് സെറ്റിൽമെൻറ് ബോർഡിന്റെ കണ്ടെത്തൽ ആയതിനാൽ നിയമവശവും ഗവർണർ പരിശോധിക്കുന്നുണ്ട്.പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണ് മാസപ്പടി നൽകിയതെന്ന് സിഎംആർഎൽ ഡയറക്ടേഴ്സ് മൊഴി നൽകിയിട്ടുണ്ട്.വീണാ വിജയൻ എക്സാലോജിക് സ്ഥാപനത്തിന്റെ ഉടമയെന്നതിനപ്പുറം മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമാണ്. പിതാവും ഭർത്താവും പൊതു സേവകരുടെ പട്ടികയിൽ വരുന്നതിനാൽ അഴിമതി നിരോധന നിയമപ്രകാരവും വിജിലൻസിന് കേസെടുക്കാൻ വകുപ്പുകൾ ഉണ്ടെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം. 2002ലെ പണം വെളുപ്പിക്കൽ നിയമപ്രകാരം കുറ്റകരമാകുന്നതാണ് നിലവിലെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ എല്ലാം പരിശോധിച്ച ശേഷമാകും ഗവർണർ മുഖ്യമന്ത്രിയോട് വിശദീകരണം തേടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.
കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോൾ അദ്ദേഹം ഇതിനെ കുറിച്ച് സൂചന നൽകിയിരുന്നു.കണ്ടെത്തലുകൾ ഗുരുതരമെന്ന് മാധ്യമങ്ങളിൽകൂടി മനസ്സിലാക്കുന്നു. പുറത്തുവന്നത് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ്. ഇത് ഗൗരവത്തോടെയാണ് കാണുന്നത്. മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നത് പിന്നീട് തീരുമാനിക്കും' - എന്നായിരുന്നു അറിയിച്ചിരുന്നത്എന്നാൽ വളരെ വേഗത്തിൽ തന്നെ നടപടിയെടുത്തത് അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് ഗവർണർ അതേസമയം, വീണയ്ക്കെതിരേ ഉയർന്ന മാസപ്പടി ആരോപണത്തിൽ ന്യായീകരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി രംഗത്തെത്തി. രണ്ട് കമ്പനികൾ തമ്മിൽ ഒപ്പുവെച്ച കരാറാണെന്നും അതുപ്രകാരം പ്രതിഫലം പറ്റാൻ അവകാശമുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
എന്നാൽ, ഏത് സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. സേവനം എന്താണെന്ന് കമ്പനിയാണ് പറയേണ്ടതെന്നും അദ്ദേഹം തുടർന്നു കൊണ്ട് ഇരിക്കുന്നത്. രണ്ടു കമ്പനികൾ തമ്മിലുള്ള സത്യസന്ധമായ കരാറാണ്. അതുമായി ബന്ധപ്പെട്ട് ക്രയവിക്രയങ്ങൾ നടത്താൻ അവർക്ക് അവകാശമുണ്ട്. പ്രതിഫലവും വാങ്ങാം. സേവനം ലഭിച്ചെന്ന് കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്. ആദായനികുതി സംബന്ധമായ കാര്യങ്ങളും പാലിച്ചിട്ടുണ്ട്. എന്നിട്ടും ഇതിനെ പർവതീകരിച്ച് മുഖ്യമന്ത്രിയുടെ കുടുംബത്തെ കടന്നാക്രമിക്കുകയാണ്. ഇത് കണക്കിൽപ്പെട്ട പണം തന്നെയാണ്. -എം.വി. ഗോവിന്ദൻ പറഞ്ഞു മെഴുകുന്നത്.
https://www.facebook.com/Malayalivartha






















