ജോലിസ്ഥലത്തു നിന്നും നാട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി... റോഡിലെ കയറ്റത്തില്‍ ബൈക്കില്‍ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം....

ജോലിസ്ഥലത്തു നിന്നും നാട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി... റോഡിലെ കയറ്റത്തില്‍ ബൈക്കില്‍ നിന്നും വീണ് യുവാവ് മരിച്ചു. അരിമ്പൂര്‍ കായല്‍റോഡ് കുന്നത്തുംകര ഷാജിയുടെ മകന്‍ ഷൈന്‍(29) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെ അരണാട്ടുകര റോഡില്‍ ചേറ്റുപുഴ കയറ്റത്തായിരുന്നു അപകടം നടന്നത്. ഡി.വൈ.എഫ്.ഐ കായല്‍ റോഡ് യൂണിറ്റ് മുന്‍ സെക്രട്ടറിയായ ഷൈന്‍ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പെയിന്റിങ് തൊഴിലാളിയാണ്. ജോലിസ്ഥലത്തുനിന്ന് ഒരുമാസത്തിന് ശേഷം ഞായറാഴ്ച രാത്രിയാണ് യുവാവ് നാട്ടിലെത്തിയത്.
തൃശ്ശൂര്‍-കാഞ്ഞാണി റൂട്ടില്‍ ബസ് സമരമായതിനാല്‍ സഹോദരനും സുഹൃത്തും ചേര്‍ന്ന് ഷൈനിനെ തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍നിന്നും ബൈക്കില്‍ കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഭാരമേറിയ ബാഗുമായി പിറകിലിരുന്ന യുവാവ് ബൈക്ക് കയറ്റം കയറുന്നതിനിടെ റോഡിലേക്ക് വീഴുകയും പരിക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha






















