ആര്‍.ജെ. രാജേഷ് കൊലക്കേസില്‍ രണ്ടുപ്രതികള്‍ കുറ്റക്കാര്‍...കേസിലെ ഒമ്പതുപ്രതികളെ കോടതി വെറുതെവിട്ടു

ആര്‍.ജെ. രാജേഷ് കൊലക്കേസില്‍ രണ്ടുപ്രതികള്‍ കുറ്റക്കാര്‍. രണ്ടാംപ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാംപ്രതി അപ്പുണ്ണി എന്നിവരെയാണ് തിരുവനന്തപുരം ഒന്നാംക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
കേസിലെ ഒമ്പതുപ്രതികളെ കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് ഇവരെയെല്ലാം വെറുതെവിട്ടത്. മുന്‍ റേഡിയോ ജോക്കി(ആര്‍.ജെ)യായിരുന്ന മടവൂര്‍ പടിഞ്ഞാറ്റേല്‍ ആശാഭവനില്‍ രാജേഷിനെ 2018 മാര്‍ച്ച് 18-നാണ് ക്വട്ടേഷന്‍സംഘം വെട്ടിക്കൊന്നത്.
മടവൂരില്‍ രാജേഷിന്റെ ഉടമസ്ഥതയിലുള്ള റെക്കോഡിങ് സ്റ്റുഡിയോയില്‍വെച്ചായിരുന്നു സംഭവം നടന്നത്. രാജേഷിന്റെ സുഹൃത്തായ കുട്ടനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടായിരുന്നു. കേസിലെ ഏകദൃക്സാക്ഷിയും ഇയാളായിരുന്നു.ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുള്‍ സത്താറാണ് രാജേഷ് കൊലക്കേസിലെ ഒന്നാംപ്രതി. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.
സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി മുന്‍പ് ഖത്തറില്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷിനുണ്ടായ അടുപ്പമാണ് കൊലപാതകത്തിന് കാരണമായത്.
"
https://www.facebook.com/Malayalivartha






















