സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ രാവിലെ ഒന്‍പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും.... വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍.സി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടക്കും, മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ രാവിലെ ഒന്‍പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍.സി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടക്കും.
മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് സന്ദേശം നല്‍കും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, ഫയര്‍ സര്‍വ്വീസ് മെഡലുകള്‍, കറക്ഷനല്‍ സര്‍വ്വീസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിക്കും.
അതേസമയം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്‌ളാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്ന് പൊതുഭരണ വകുപ്പ് നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍ ഇപ്രകാരം: കോട്ടണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈ കൊണ്ടുണ്ടാക്കിയതോ മെഷീന്‍ നിര്‍മിതമോ ആയ ദേശീയ പതാക ഉപയോഗിക്കണം. ദീര്‍ഘ ചതുരാകൃതിയിലാകണം ദേശീയ പതാക. നീളവും ഉയരവും 3:2 അനുപാതത്തിലായിരിക്കണം. ആദരവും ബഹുമതിയും ലഭിക്കത്തക്കവിധമാകണം ദേശീയ പതാക സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുത്. ഒരു കൊടിമരത്തില്‍ മറ്റു പതാകകള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തരുത്. ദേശീയപതാകയേക്കാള്‍ ഉയരത്തില്‍ മറ്റു പതാകകള്‍ സ്ഥാപിക്കരുത്.
അതേസമയം രാജ്യതലസ്ഥാനം ത്രിവര്‍ണ്ണശോഭയില്‍, ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും..
ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും സഹമന്ത്രി അജയ് ഭട്ടും പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെയും ചേര്‍ന്ന് സ്വീകരിക്കും. മൂന്ന് സേനാവിഭാഗങ്ങളും ഡല്‍ഹി പൊലീസും പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയും ചെയ്യും. ഈ വര്‍ഷത്തെ ഏകോപനം നിര്‍വഹിക്കുന്നത് കരസേനയാണ്. ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം പ്രധാനമന്ത്രി ദേശീയ പതാകയുയര്‍ത്തും. പിന്നാലെ ത്രിവര്‍ണപതാകയ്ക്ക് 'രാഷ്ട്രീയ സല്യൂട്ട്' നല്‍കും. വ്യോമസേനയുടെ മാര്‍ക്ക്-കകക ധ്രുവ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ വേദിയില്‍ പുഷ്പങ്ങള്‍ വര്‍ഷിക്കും. ഇതിനുശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് എന്‍സിസി കേഡറ്റുകള്‍ ദേശീയ ഗാനം ആലപിക്കും. 77 ആണ്ടുകളിലൂടെ രാജ്യം നടത്തിയ പ്രയാണത്തിന്റെ ചരിത്രമാണ് ഇന്ന് കൊണ്ടാടുന്നത്. അതിന് മാറ്റ് കൂട്ടാന്‍ രാജ്യതലസ്ഥാനം ത്രിവര്‍ണ്ണശോഭയണിഞ്ഞു കഴിഞ്ഞു.
https://www.facebook.com/Malayalivartha






















