ആഘോഷത്തിനായി രാജ്യം... രാജ്യം കാത്തിരുന്ന ആ സുന്ദര നിമഷത്തിന് ഇനി നാല് ദിവസം മാത്രം; ഭാരതത്തിന്റെ മൂന്നാം ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍-3 പകര്‍ത്തിയ പുത്തന്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ; പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ ഇന്നലെ ചന്ദ്രനിലേക്ക് വീണ്ടും അടുത്തു

ഭാരതത്തിന്റെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തി ഭാരതത്തിന്റെ മൂന്നാം ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍-3 പകര്‍ത്തിയ പുത്തന്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട ശേഷം ലാന്‍ഡര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ചന്ദ്രയാന്‍-3 പകര്‍ത്തിയ ചിത്രങ്ങള്‍ ലഭിക്കുന്നത്. പുതിയ ചിത്രങ്ങള്‍ ചന്ദ്രന്റെ ഉപരിതലത്തിലെ സങ്കീര്‍ണമായ കാഴ്ചകളും ചന്ദ്രയാന്റെ സാങ്കേതിക മികവും തുറന്നു കാണിക്കുന്നതാണ്.
ഇന്നലെയായിരുന്നു പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പ്പെടുത്തുകയെന്ന അതിനിര്‍ണായകമായ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത്. അതിന് മുന്നോടിയായി അവസാന ഘട്ട ഭ്രമണപഥം താഴ്ത്തലും നടന്നിരുന്നു. ഇനി ആറ് ദിവസത്തിനുള്ളില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുമെന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. വിക്രം ലാന്‍ഡറിന്റെ ഡീബൂസ്റ്റിംഗ് വിജയകരമായി പൂര്‍ത്തിയായതായും ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്.
പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ ഇന്നലെ ചന്ദ്രനിലേക്ക് വീണ്ടും അടുത്തു. ബുധനാഴ്ച ചന്ദ്രനില്‍ ഇറങ്ങാനുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് നാലിനാണ് ആദ്യമായി ലാന്‍ഡറിന്റെ ഭ്രമണപഥം താഴ്ത്തിയത്. തുടര്‍ന്ന് ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങള്‍ ഇന്നലെ ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടു.
താഴ്ന്ന ഭ്രമണപഥത്തിലെത്തിക്കാന്‍ ലാന്‍ഡറിന്റെ വേഗത കുറയ്ക്കുന്ന 'ഡിബൂസ്റ്റ്' പ്രക്രിയയാണ് തുടങ്ങിയത്. ഇതിനായി ത്രസ്റ്റര്‍ എന്‍ജിനുകള്‍ ജ്വലിപ്പിച്ചു. ചന്ദ്രനില്‍ നിന്ന് 113 ഃ 157 കിലോമീറ്റര്‍ ദീര്‍ഘ വൃത്ത ഭ്രമണപഥത്തില്‍ ലാന്‍ഡറിനെ എത്തിച്ചു. 20ന് പുലര്‍ച്ചെ രണ്ടിന് വീണ്ടും ഭ്രമണപഥം താഴ്ത്തും. വേഗത കുറയ്ക്കാനുള്ള നാലു ത്രസ്റ്റര്‍ എന്‍ജിനുകളില്‍ രണ്ടെണ്ണം ഒരേസമയം പ്രവര്‍ത്തിപ്പിച്ച് 30 ഃ 100 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ എത്തിക്കും.
30 കിലോമീറ്ററില്‍ നിന്നാണ് ലാന്‍ഡറിനെ കുത്തനെ ഇറക്കുന്നത്. ചന്ദ്രന്റെ 800 മീറ്റര്‍ ഉയരത്തില്‍ എത്തുന്ന ലാന്‍ഡര്‍ ത്രസ്റ്ററുകളുടെ സഹായത്തോടെ അല്‍പനേരം നിശ്ചലമാകും. പിന്നീട് സെക്കന്‍ഡില്‍ 1 2 മീറ്റര്‍ വേഗതയില്‍ താഴേക്ക് വന്ന് സോഫ്റ്റ് ലാന്‍ഡ് ചെയ്യും.കഴിഞ്ഞ ദൗത്യത്തില്‍ ഇല്ലാതിരുന്ന ലേസര്‍ ഡോപ്ലര്‍ വെലോസിറ്റി മീറ്റര്‍ ലാന്‍ഡറിന്റെ വേഗത കൃത്യമായി നിശ്ചയിക്കും. 23നു വൈകിട്ട് 5.47നാണ് ചന്ദ്രനില്‍ ഇറങ്ങുന്നത്.ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ആഗസ്റ്റ് 15ന് ലാന്‍ഡറിലെ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങളും ഇമേജര്‍ എല്‍.1 ക്യാമറ പകര്‍ത്തിയ ഭൂമിയുടെ ചിത്രവും ആണ് പുറത്തുവിട്ടത്.
23ന് ലാന്‍ഡര്‍ ഇറങ്ങേണ്ട ദക്ഷിണധ്രുവത്തിന്റെ ഇരുണ്ട ചിത്രമാണ് ഒരു വീഡിയോയില്‍. ചന്ദ്രനിലെ ഫാബ്രി, ജിയോര്‍ഡാനോ ബ്രൂണോ, ഹര്‍കെബി ജെ എന്നീ ഗര്‍ത്തങ്ങളുടെ ചിത്രങ്ങളുണ്ട്. പുതുതായി രൂപപ്പെട്ട വലിയ ഗര്‍ത്തമാണ് ജിയോര്‍ഡാനോ. 43 കിലോമീറ്റര്‍ വ്യാസമുള്ളതാണ് ഹര്‍കെബി ജെ.
കുറഞ്ഞ ദൂരം 113 കിലോമീറ്ററും കൂടിയ ദൂരം 157 കിലോമീറ്ററുമുള്ള ഭ്രമണപഥത്തില്‍ ലാന്‍ഡറിനെ എത്തിച്ചെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. അടുത്ത ഡീബൂസ്റ്റിംഗ് ഞായറാഴ്ച നടക്കും. ഓഗസ്റ്റ് 23-നോ 24-നോ ചന്ദ്രയാന്‍-3 ചാന്ദ്രോപരിതലത്തിലിറങ്ങുമെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിക്കുന്നത്. ജൂലൈ 14-ന് വിക്ഷേപിച്ച ചന്ദ്രയാന്‍-3, 22ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.
"
https://www.facebook.com/Malayalivartha


























