സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയിലേക്ക് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ച് മന്ത്രിമാര്‍...സെപ്റ്റംബര്‍ രണ്ടിന് ഓണം ഘോഷയാത്ര ഫ്‌ലാഗോഫ് ചെയ്യാനെത്തണമെന്ന് മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു, ഓണസമ്മാനം ചുവന്ന പെട്ടിയിലാക്കി നല്‍കി

സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ച് മന്ത്രിമാര്‍. ഇന്നലെ ഉച്ചയോടെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും വി. ശിവന്‍കുട്ടിയുമാണ് രാജ്ഭവനിലെത്തിയാണ് ഗവര്‍ണറെ ക്ഷണിച്ചത്.
സെപ്റ്റംബര്‍ രണ്ടിന് ഓണം ഘോഷയാത്ര ഫ്‌ലാഗോഫ് ചെയ്യാനെത്തണമെന്ന് മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു. എത്താമെന്ന് ഗവര്‍ണര്‍ സമ്മതിച്ചു. മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് മുണ്ടും ജൂബ്ബയും ഗവര്‍ണറുടെ ഭാര്യ രേഷ്മ ആരിഫ് മുഹമ്മദ് ഖാന് കസവ് സാരിയും ഓണക്കോടിയും സമ്മാനിച്ചു. ചുവന്ന പെട്ടിയിലാക്കിയായിരുന്നു ഓണ സമ്മാനം. കഴിഞ്ഞ വര്‍ഷമൊഴിച്ച് എല്ലാ വര്‍ഷവും ഓണം ഘോഷയാത്ര ഫ്‌ലാഗോഫ് ചെയ്തിരുന്നത് അതത് കാലത്തെ ഗവര്‍ണര്‍മാരായിരുന്നു.
സര്‍ക്കാരും ഗവര്‍ണറും തമ്മിലെ പോര് മൂര്‍ച്ഛിച്ച കഴിഞ്ഞ വര്‍ഷം ഓണാഘോഷ പരിപാടിയിലേക്ക് ഗവര്‍ണറെ സര്‍ക്കാര്‍ ക്ഷണിക്കാത്തത് വിവാദവുമായിരുന്നു. ഇത്തവണയും ക്ഷണിക്കുമോയെന്നതില്‍ കഴിഞ്ഞ ദിവസം വരെ ആകാംക്ഷയുണ്ടായിരുന്നു.
ഗവര്‍ണറെ ഇന്നലെ ഉച്ചയ്ക്ക് 12.30നു കാണാന്‍ സമയം ചോദിച്ചത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസായിരുന്നു. തലസ്ഥാനത്തെ മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തോടൊപ്പം ശിവന്‍കുട്ടിയുമെത്തി .
ഈ മാസം 26ന് ഉച്ചയ്ക്ക് 12 മണിയോടെ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പൗരപ്രമുഖര്‍ക്കായി ഓണസദ്യ ഒരുക്കും.. ഇതിലേക്ക് ഗവര്‍ണറെ ക്ഷണിച്ചതായി സൂചനയില്ല.
സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ക്കായാണ് ഓണസദ്യ.ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഓണസദ്യയൊരുക്കുന്നത്. ഓണസദ്യ നടത്തുന്ന കാര്യം രാജ്ഭവനെ രേഖാമൂലം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 26ന് ഗവര്‍ണര്‍ക്ക് തൃക്കാക്കര മണ്ഡലത്തിലെ ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























