കോഴിക്കോട് ഓര്‍ക്കാട്ടേരി പെട്രോള്‍ പമ്പിന് സമീപം കാറില്‍ പിക്കപ്പ് വാന്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ഓര്‍ക്കാട്ടേരി പെട്രോള്‍ പമ്പിന് സമീപം കാറില്‍ പിക്കപ്പ് വാന്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. എടച്ചേരിതലായി മത്തത്ത് ജിയാദ് (29) ആണ് മരിച്ചത്.
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഓര്‍ക്കാട്ടേരിയില്‍ നിന്ന് എടച്ചേരിയിലേക്ക് കാറില്‍ വരുമ്പോള്‍ അമിതവേഗത്തില്‍ എതിരെ വന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ . ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ച മാരുതി ജിംനി കാര്‍ നിശ്ശേഷം തകര്‍ന്നനിലയിലാണ്. ഗുരുതര പരുക്കേറ്റ ജിയാദ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടതിനു ശേഷം ശനിയാഴ്ച ഖബറടക്കും.
പിതാവ്: മൊയ്തു. മാതാവ്: ഷാഹിദ. ഭാര്യ: സഫ്‌ന കുറ്റ്യാടി. മകള്‍: ആയിശ. മൂന്നു സഹോദരങ്ങളുണ്ട്.
https://www.facebook.com/Malayalivartha


























