കാസര്‍കോട് പള്ളിക്കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു....സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കുമ്പോഴാണ് അപകടമുണ്ടായത്

പള്ളിക്കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പാറപ്പള്ളി സ്വദേശി മുഹവിദ് (18) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കുമ്പോഴാണ് അപകടമുണ്ടായത്.
വൈകുന്നേരം നാലരയോടെ സുഹൃത്തുക്കള്‍ക്കൊപ്പം പള്ളിക്കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു മുഹവിദ്. കൂടെ എട്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു. മുഹവിദിന് നീന്തലറിയാമായിരുന്നുവെങ്കിലും കുളിക്കുന്നതിനിടെ വെളളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ഇതു കണ്ട സുഹൃത്തുക്കള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും മുഹവിദിനെ കരക്കെത്തിക്കുകയും ചെയ്തു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാസര്‍കോട് ചിത്താരി അസീസിയ അറബിക് കോളജിലെ വിദ്യാര്‍ത്ഥിയാണ്.
https://www.facebook.com/Malayalivartha


























