അധികം വൈകാതെ കൊല്ലത്ത് മാത്രം പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരും...പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ലോറിവാടക ഒഴിവാകും... കപ്പലിൽ കൊല്ലം തുറമുഖത്ത് ഇന്ധനം എത്തിച്ച, ശേഷം പമ്പുകൾക്ക് വിതരണം ചെയ്യുകയാണ് ലക്ഷ്യം....

ഇന്ധന വില നാൾക്കു നാൾ വർധിച്ചു കൊണ്ടേ ഇരിക്കുകയാണ് . ഇതിനിടയിൽ ആശ്വാസമാവുകയാണ് പുറത്തു വരുന്ന ചില റിപോർട്ടുകൾ . പക്ഷെ ഇത് എല്ലാവർക്കും സന്തോഷം തരുന്നതല്ല. കൊല്ലം ജില്ലക്കാരെ സംബന്ധിച്ച് ഇത് ഏറെ സന്തോഷം തരുന്നതാണ്.ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് കൊല്ലം തുറമുഖത്ത് ഇന്ധന സംഭരണ- വിതരണ കേന്ദ്രത്തിന് ആലോചന. പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ലോറിവാടക ഒഴിവാകുമെന്നതിനാൽ ജില്ലയിൽ പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ് വരും.നിലവിൽ കൊച്ചിയിൽ നിന്നു ടാങ്കർ ലോറികളിലാണ് ജില്ലയിലെ പമ്പുകളിൽ ഇന്ധനമെത്തിക്കുന്നത്. പകരം കൊച്ചിയിൽ നിന്നു കപ്പലിൽ കൊല്ലം തുറമുഖത്ത് ഇന്ധനം എത്തിച്ച ശേഷം പമ്പുകൾക്ക് വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഇതോടെ കൊല്ലം- കൊച്ചി പാതയിൽ ടാങ്കർ ലോറികളുടെ എണ്ണം കുറയും. അപകടങ്ങളിലും അന്തരീക്ഷ മലിനീകരണത്തിലും കുറവുണ്ടാകും.
നിരന്തരം കപ്പലുകൾ എത്തുമ്പോൾ കൊല്ലം പോർട്ടും സജീവമാകും.പദ്ധതിയുടെ രൂപരേഖ മാരിടൈം ബോർഡ് സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇന്ധന സംഭരണ ടാങ്ക് സ്ഥാപിക്കാൻ തുറമുഖത്തോടു ചേർന്നുള്ള നിശ്ചിത സ്ഥലം വിട്ടുനൽകാനാണ് ആലോചന. പരിസര മലിനീകരണവും അപകടങ്ങളും ഇല്ലാത്ത വിധത്തിലായിരിക്കും ഇന്ധന സംഭരണ- വിതരണ കേന്ദ്രത്തിന്റെ പ്രവർത്തനം.സംഭരണ കേന്ദ്രം വരുന്നതോടെ കൊല്ലം തുറമുഖം കപ്പലുകളിൽ ഇന്ധനം നിറയ്ക്കുന്ന സ്ഥിരം ബങ്കറിംഗ് കേന്ദ്രമാകാനും സാദ്ധ്യതയുണ്ട്. നിലവിൽ കൊല്ലത്ത് ഇന്ധനം നിറയ്ക്കാൻ എത്തുന്ന ടഗുകൾക്ക് കൊച്ചിയിൽ നിന്ന് ട്രക്കിലാണ് ഇന്ധനം എത്തിക്കുന്നത്. ഓരോ തവണ ചെറുകപ്പലുകൾ എത്തുമ്പോഴും ഇന്ധനത്തിനായി കൊച്ചിയിലേക്ക് പോകേണ്ടി വരും. സ്ഥിരം ബങ്കറിംഗ് സംവിധാനം ഏർപ്പെടുത്തിയാൽ ഇത് ഒഴിവാക്കാനാകും.
വിദേശയാനങ്ങൾ ബങ്കറിംഗിനെത്തുമ്പോൾ വിവിധയിനങ്ങളിലായി കുറഞ്ഞത് ഒന്നരല ലക്ഷം രൂപയെങ്കിലും തുറമുഖത്തിനു ലഭിക്കും. വിദേശ യാനങ്ങളെത്തിയാൽ വരുമാനം മൂന്ന് ലക്ഷം കടക്കും.കൊല്ലത്ത് കടലിനടിയില്‍ ഇന്ധന സാന്നിധ്യമെന്ന് റിപോർട്ടുകൾ പുറത്തു വന്നപ്പോഴേകേരളത്തിന്റെ ശുക്രന്‍ ഏതാണ്ട് തെളിഞ്ഞ പോലെയായിരുന്നു. ഓയിൽ ഇന്ത്യയുടെ ഇന്ധന പര്യവേക്ഷണം ആറുമാസത്തിനകം കൊല്ലം തീരത്ത് ആരംഭിക്കുംഎന്നൊക്കെ റിപ്പോർട്ടുകളും വന്നിരുന്നു. എണ്ണ പര്യവേക്ഷണത്തിനായി കടലിൽ കൂറ്റൻ കിണർ നിർമിക്കുന്നതിനുള്ള ടെണ്ടർ സ്വീകരിക്കുന്ന കാലാവധി അവസാനിച്ചു. ഇതിനൊപ്പം കിണർ നിർമിക്കുന്നതിനും അതിനുശേഷമുള്ള ഇന്ധനപര്യവേക്ഷണത്തിനുമായി കൊല്ലം തുറമുഖം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന വിവിധ സേവനങ്ങളുടെ ടെണ്ടർ നടപടികളും അവസാനഘട്ടത്തിലാണ്.ദ്രവ, വാതക ഇന്ധനങ്ങളുടെ സാന്നിധ്യം തേടി കടലിന്റെ അടിത്തട്ട് കേന്ദ്രീകരിച്ചാണ് പഠനം.
കൂറ്റന്‍ കപ്പലുകളും ടഗുകളും ഉപയോഗിച്ച് ഏകദേശം രണ്ട് മാസക്കാലം നീണ്ടുനില്‍ക്കുന്ന പര്യവേക്ഷണമാണ് ലക്ഷ്യമിടുന്നത്.രണ്ട് വര്‍ഷം മുമ്പ് കൊല്ലം മുതല്‍ ആലപ്പുഴ വരെയുള്ള ഭാഗത്തെ ആഴക്കടലില്‍ ഇന്ധന പര്യവേഷണം നടത്തിയിരുന്നു. ഇപ്പോള്‍ കൊല്ലം മുതല്‍ കന്യാകുമാരി വരെയുള്ള ഭാഗത്താണ് പര്യവേഷണം നടത്തുന്നത്.പര്യവേഷണത്തിന് നാവികസേനയുടെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. പര്യവേഷണം നടത്തുന്ന കപ്പലിലും ടഗിലും ഇന്ധനം നിറയ്ക്കുന്നത് കൊല്ലം പോര്‍ട്ടിലാണ്. ഇന്ധനം, ജീവനക്കാര്‍ക്കുള്ള ഭക്ഷണം, കുടിവെള്ളം എന്നിവ സംഭരിക്കുന്നത് കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ചായിരിക്കും. ഇന്ധന സാന്നിധ്യം സ്ഥിരീകരിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയായിരിക്കും ഖനനം ആരംഭിക്കുക.പര്യവേഷണം 20 നോട്ടിക്കല്‍ മൈലിന് പുറത്തായതിനാല്‍ ഖനനം ആരംഭിച്ചാലും മത്സ്യബന്ധനത്തെ ബാധിക്കില്ല. വര്‍ഷങ്ങളോളം ഖനനത്തിന് സാധ്യതയുണ്ടെങ്കില്‍ കൊല്ലം തുറമുഖം കേന്ദ്രീകരിച്ച് ഇന്ധന സംസ്‌കരണ കേന്ദ്രവും ആരംഭിച്ചേക്കും. കേരളത്തിന് ബമ്പറടിക്കുമോ? എന്ന ആകാംക്ഷയും ഉണ്ട് .
https://www.facebook.com/Malayalivartha


























