റെയ്ഡ് എന്ന് കേൾക്കുമ്പോഴേ നിക്കറിൽ മുള്ളുന്ന, നെഞ്ച് വേദന വന്ന് നിലവിളി ശബ്ദമിട്ട് ആശുപത്രിയിൽ പോകുന്ന ടീമുകൾക്ക് മുമ്പിൽ ദേ ഈ മനുഷ്യൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ കോലായിൽ ഇരുന്ന് ,കൂളായി കാപ്പി കുടിച്ചു പത്രമൊക്കെ വായിച്ചു ഇരുന്നിട്ടാണ് അഞ്ചു പാർവതി..

റെയ്ഡ് എന്ന് കേൾക്കുമ്പോഴേ നിക്കറിൽ മുള്ളുന്ന, നെഞ്ച് വേദന വന്ന് നിലവിളി ശബ്ദമിട്ട് ആശുപത്രിയിൽ പോകുന്ന ടീമുകൾക്ക് മുമ്പിൽ ദേ ഈ മനുഷ്യൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ കോലായിൽ ഇരുന്ന് ,കൂളായി കാപ്പി കുടിച്ചു പത്രമൊക്കെ വായിച്ചു ഇരുന്നിട്ടാണ്. അതിനൊരു കാരണമുണ്ട് -അങ്ങേര് ഒരിടത്ത് നിന്നും കയ്യിട്ടു വാരിയോ കൈതോലപ്പായയിൽ കടത്തിയോ മാസപ്പടി വാങ്ങിയോ ഒന്നും സമ്പാദിച്ചിട്ടില്ല! അത് കൊണ്ട് തന്നെ ഇങ്ങനെ കൂൾ കൂൾ ആയിട്ട് ഇരിക്കാൻ ഈ മനുഷ്യന് കഴിയും!!പക്ഷേ AKG സെന്റർ അഡ്രസ്സ് ആക്കി കമ്പനി തുടങ്ങിയ റോയൽ മാഡത്തിനും പിതാശ്രീക്കും അതിന് കഴിയുകയേ ഇല്ല.
നിലവിൽ പ്രതിപക്ഷ നേതാവ് എന്ന് പറയാൻ നട്ടെല്ല് ഉള്ള, ശക്തനായ ഒരേ ഒരു കോൺഗ്രസ്സ് നേതാവേ കേരള രാഷ്ട്രീയത്തിൽ ഉള്ളൂ -അത് ശ്രീ മാത്യു കുഴൽനാടൻ മാത്രമാണ്. ബാക്കിയൊക്കെ ഖദർ ഇട്ട വാഴപ്പിണ്ടി ടീമുകൾ മാത്രമാണ്. അല്ലെങ്കിൽ മാസപ്പടി വിവാദം ശക്തമായി, തെളിവ് സഹിതം സഭയിൽ അവതരിപ്പിച്ച കുഴൽനാടന് വേണ്ട പിന്തുണ പ്രതിപക്ഷ നേതാവിൽ നിന്നും ലഭിച്ചേനെ. പക്ഷേ അവർ ഡയറിയിൽ കണ്ട പേരുകൾ നോക്കി മാളത്തിൽ ഒളിച്ചു.
കുഴൽനാടന് സമം കുഴൽനാടൻ മാത്രമാണ്. തനിക്കെതിരെ ഭരണപക്ഷം ഉയർത്തിയ ആരോപണങ്ങൾക്ക് രേഖകൾ സഹിതം മറുപടി പറയാൻ മാധ്യമങ്ങൾക്കോ ഏത് വേദിക്ക് മുമ്പിലോ വരാൻ ആർജ്ജവം ഉള്ള മറ്റേത് നേതാവാണ് നിലവിൽ കേരളത്തിൽ ഉള്ളത്? തന്റെ എല്ലാ രേഖകളും എതിർ പാർട്ടിയിൽപ്പെട്ടവർ അന്വേഷിച്ചോളാൻ പറയാൻ കഴിയുന്ന ആർജ്ജവം മറ്റാരിൽ കണ്ടിട്ടുണ്ട്? ആരുമില്ല തന്നെ. കാരണം അയാൾക്ക് ഉറപ്പുണ്ട് അയാൾ നേടിയത് ഒക്കെ സ്വന്തം വിയർപ്പിന്റെ, അധ്വാനത്തിന്റെ ഭാഗമാണ് എന്നതിൽ.
അധികാരത്തിന്റെ തണൽ കൊണ്ട് മാത്രം തളിർത്തു കൊഴുത്തൊരു മരമല്ല അദ്ദേഹം. രണ്ടു ദശാബ്ദത്തോളം വക്കീൽ കുപ്പായം ഇട്ട്, അധ്വാനിച്ചു വളർന്ന മികച്ച പ്രൊഫഷണൽ lawyer ആണ് അദ്ദേഹം. JNU വിൽ നിന്നും ഡോക്ടറേറ്റ് നേടിയത് ബുള് ബുള് വിളിച്ചു വ്യാജരേഖ ചമച്ചും ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി ഇപ്പുറത്തു വൈലോപ്പിള്ളിയുടെ ഉമ്മറത്ത് വച്ചും അല്ല. ഒക്കെയും പഠിച്ചും അധ്വാനിച്ചും നേടിയത് തന്നെയാണ്.
ചോദ്യങ്ങൾ ചോദിക്കുന്നവന് നേരെ, തെളിവുകൾ നിരത്തി, അക്കമിട്ട് ഉത്തരം മുട്ടിക്കുന്നവന് നേരെ പെണ്ണിനെ ഇറക്കിയോ മണ്ണ് കെണിയാക്കിയോ തന്ത്രം ഒരുക്കുന്ന കമ്മി സൂത്രവാക്യങ്ങൾ ഇങ്ങേർക്ക് മുന്നിൽ വിലപോവില്ല എന്നായപ്പോൾ ഭൂനികുതി എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ തുനിഞ്ഞു ഇറങ്ങുമ്പോൾ സ്വന്തം ആസനം കൂടി തപ്പി നോക്കണം കേട്ടോ. അവിടെ നിങ്ങൾക്ക് സ്വന്തം ബ്രിട്ടാസിന്റെ ബ്രൂട്ടൽ ആയിട്ടുള്ള മരട് ഹോളിഫെയ്ത്ത് ഫ്ലാറ്റ് ടാക്സ് വെട്ടിപ്പ് കാണാം.
കൈരളിയുടെയും ദേശാഭിമാനിയുടെയും കെട്ടിടങ്ങൾ വാങ്ങിയപ്പോൾ ആധാരത്തിൽ ഇട്ട വില എത്രയാണ് എന്ന് കാണിക്കുവാൻ പാർട്ടിക്ക് കഴിയുമോ?? ഇനി കുഴൽനാടനെതിരെ മുഴക്കിയ വീട് റിസോർട്ട് ആക്കിയെന്ന ആരോപണത്തെ കുറിച്ചാണെങ്കിൽ മൂന്നാറിലെ സിപിഎം പാർട്ടി ഓഫിസ് റിസോർട്ട് ആയി മാറിയതിനെ കുറിച്ചും കൂടി പറയേണ്ടേ??മൂന്നാർ സി പി എം ഓഫിസിന്റെ രവീന്ദ്രൻ പട്ടയം റദ്ദാക്കിയ കാര്യം കൂടി പറയേണ്ടേ എന്ന്???അതായത് ഇക്കാ നഗറിലെ സർക്കാർ ഭൂമി സഖാവ് എം. എം മണിക്ക് പതിച്ചു നല്കിയത് കളക്ടർ റദ്ദാക്കിയ കാര്യത്തിനൊപ്പം അവിടുത്തെ കെട്ടിടത്തിൽ താഴെ പാർട്ടി ആപ്പീസും മുകളിലെ നാല് നിലകൾ റിസോർട്ട് ആയി പ്രവർത്തിച്ചതും കൂടി ചർച്ച ചെയ്യേണ്ടേ???
എന്തായാലും കളികൾ നടക്കട്ടെ!!കുഴൽനാടൻ ഉന്നയിച്ച ചോദ്യങ്ങൾ ഒന്നും ആവിയായിട്ട് പോയിട്ടില്ല. അത് ഇവിടെ തന്നെ ഉണ്ട്, തെളിവുകൾ സഹിതം. പക്ഷേ ഒന്നും സംഭവിക്കില്ല. കാരണം ഇവിടുത്തെ rotten പൊളിറ്റിക്സ്. അങ്ങോട്ടും ഇങ്ങോട്ടും അഴിമതിയും മാസപ്പടിയും ഒക്കെ ചൂണ്ടി കാട്ടി ഇവറ്റകൾ പരസ്പരം ധാരണയിലെത്തും. ചോദ്യം ഉന്നയിച്ച ആൾ മാത്രം ഒറ്റപ്പെടും. അതാണ് ഇവിടുത്തെ വ്യവസ്ഥിതി.
ഒരുപക്ഷേ നാളെ ഇദ്ദേഹം നിശബ്ദനായേക്കാം. സ്വന്തം പാളയത്തിൽ നിന്ന് പോലും പിന്തുണ ഇല്ലാതെ വന്നാൽ ഒറ്റയാൾ പോരാട്ടവുമായി എത്രനാൾ പോകാൻ കഴിയും? എങ്കിലും കേരളത്തിൽ പി ടി യെ പോലെ നട്ടെല്ല് ഉള്ള ഒരാൾ എങ്കിലും ഉണ്ടല്ലോ എന്ന രീതിയിൽ ഇദ്ദേഹം ഓർമ്മിക്കപ്പെടും, തീർച്ച ❤️
https://www.facebook.com/Malayalivartha


























