Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പണി പാളി പിണറായിയും മകളും പെട്ടു;വിടാതെ പിടികൂടി മാത്യു കുഴല്‍നാടന്‍,അടുത്ത ബോംബിട്ട് കുഴല്‍നാടന്‍,സിപിഎം ചിതറിയോടി ഗോവിന്ദന്റെ വായടഞ്ഞു,ഇതിലും വലിയ പണി ഇനി കിട്ടാനില്ല

19 AUGUST 2023 07:36 PM IST
മലയാളി വാര്‍ത്ത

വീണ വിജയന്റെ എക്‌സാലോജിക്കിന്റെ പുക കണ്ടേ മാത്യു കുഴല്‍നാടന്‍ അടങ്ങൂ എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. എതിരാളികളെ കേസില്‍ കുടുക്കി അകത്താക്കാം എന്ന പിണറായി പിപ്പിടി ഏറ്റില്ല. മാത്യു കുഴല്‍നാടന് വേണ്ടി ഇട്ട കുരുക്ക് പിണറായിയുടെ കഴുത്തിന് തന്നെ മുറുകുന്നു. വീണ വിജയന് പേടി തുടങ്ങി. വെല്ലുവിളിച്ചിട്ടും മാളത്തിന് പുറത്തേക്കിറങ്ങാത്ത അച്ഛന്യേും മകളേയും ഇറങ്ങി വരാന്‍ വീണ്ടും വിളിച്ചിരിക്കുകയാണ് മാത്യു കുഴല്‍നാടന്‍. ഇത്തവണ കുഴല്‍നാടന്‍ സ്വരം കുറച്ച് കടുപ്പിച്ചിട്ടുണ്ട്. പിന്നെ ഉത്തരംമുട്ടിക്കുന്ന കുറച്ച് ചോദ്യങ്ങളും ചോദിച്ചിട്ടുണ്ട്. കുഴല്‍നാടന്റെ ലക്ഷ്യം പിണറായി അല്ല മകള്‍ വീണ തന്നെയാണ്. എക്‌സാലോജി എന്ന തട്ടിപ്പ് കമ്പനിയും.

വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷ്യന്‍സ് കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്ന് കൂടുതല്‍ പണം വാങ്ങിയെന്ന് കുഴല്‍നാടന്‍ ആരോപിച്ചു. ഇതുവരെ വീണാ വിജയന്‍ കരിമണല്‍ കമ്പനിയില്‍നിന്ന് 1.72 കോടി രൂപ കൈപ്പറ്റി. 2017, 18, 19 കാലഘട്ടത്തില്‍ ഇതില്‍പ്പെടാത്ത 42.48 ലക്ഷം രൂപ വാങ്ങിയതായി രേഖകളുണ്ട്. അതിന് ജിഎസ്ടിയായി 6.48 ലക്ഷം രൂപ അടച്ചതായും കാണുന്നു. ഇതിനു പുറമെ കമ്പനി ഉടമയുടെ ഭാര്യയില്‍ നിന്ന് 39 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ട്. എന്നാല്‍ 1.72 കോടി രൂപയ്ക്കു നികുതി അടച്ചിട്ടില്ലെന്ന് കുഴല്‍നാടന്‍ ആരോപിച്ചു. ''1.72 കോടി വാങ്ങിയപ്പോള്‍ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ പറഞ്ഞത് ഇതു പൊളിറ്റിക്കല്‍ ഫണ്ടിങ്ങായി നല്‍കിയ പണമാണെന്നും കൈപ്പറ്റിയ തുകക്കായി ഒരു സേവനവും കമ്പനി നല്‍കിയിട്ടില്ല എന്നുമാണ്. ഇതിനെയാണ് രണ്ടു കമ്പനികള്‍ തമ്മിലുള്ള സുതാര്യമായ ഇടപാടെന്ന് സിപിഎം പറഞ്ഞത്. ഈ പണം സേവനത്തിനു നല്‍കിയെന്നാണ് പാര്‍ട്ടി പറയുന്നത്. സിഎംആര്‍എല്‍ കേരളത്തിലും എക്‌സാലോജിക് കര്‍ണാടകയിലുമാണ്.

1.72 കോടി രൂപ സേവനത്തിനായി നല്‍കിയതാണെങ്കില്‍ 18 ശതമാനം തുക, അതായത് 30.96 ലക്ഷംരൂപ എസ്ജിഎസ്ടി അടയ്‌ക്കേണ്ടതാണ്. എന്നാല്‍ അതിന്റെ രേഖ ഇതുവരെ സിപിഎം പുറത്തുവിട്ടിട്ടില്ല. ഇതു പുറത്തുകാണിക്കാന്‍ സിപിഎം തയാറാണോ? എസ്ജിഎസ്ടി അടച്ചിട്ടില്ല എന്നതിനര്‍ഥം ഇതു പൊളിറ്റിക്കല്‍ ഫണ്ടിങ്ങാണ് എന്നാണ്. ഈ നികുതി വെട്ടിപ്പിനെതിരെ ഡിവൈഎഫ്‌ഐ സമരം ചെയ്യുമോ? കേരളത്തിനു കിട്ടാനുള്ള ജിഎസ്ടി മുഴുവന്‍ പിടിച്ചെടുക്കുമെന്നാണല്ലോ കഴിഞ്ഞ ദിവസം ധനമന്ത്രി പറഞ്ഞത്. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഈ പണം വീണ്ടെടുക്കുകയാണ് ധനമന്ത്രി ചെയ്യേണ്ടത്. ഒന്നുകില്‍ ഇന്ററിം സെറ്റില്‍മെന്റിന്റെ റിപ്പോര്‍ട്ടു പ്രകാരമുള്ള കണ്ടെത്തല്‍ ശരിയാണെന്നും നടന്നത് പൊളിറ്റിക്കല്‍ ഫണ്ടിങ്ങാണെന്നും നിങ്ങള്‍ അംഗീകരിക്കണം. അല്ലെങ്കില്‍ ധനമന്ത്രി നികുതിവെട്ടിപ്പിനെതിരെ നടപടി സ്വീകരിക്കണം. ഇതിനായുള്ള കത്ത് ഇപ്പോള്‍തന്നെ ധനമന്ത്രിക്ക് അയയ്ക്കുകയാണ്. ആരും പരാതിപ്പെട്ടില്ലെന്ന് പിന്നീട് പറയരുത്. ഒന്നുകില്‍ 1.72 കോടി രൂപ മാസപ്പടിയായി വാങ്ങിയെന്ന് അംഗീകരിക്കണം. അല്ലെങ്കില്‍ നികുതിവെട്ടിച്ചത് മാത്യു കുഴല്‍നാടനല്ല, വീണാ വിജയനാണെന്ന് അംഗീകരിക്കണം. ഇന്നത്തെ സിപിഎമ്മിന്റെ അവസ്ഥ കണ്ട് സഹതാപം തോന്നുന്നു. വീണയുടെ കമ്പനിയുടെ സെക്യൂരിറ്റിയായി പ്രവര്‍ത്തിക്കേണ്ട അവസ്ഥയാണ് സിപിഎമ്മിനുള്ളത്. അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസറായി സംസ്ഥാന സെക്രട്ടറി തരംതാഴ്ന്നിരിക്കുകയാണ്.'' കുഴല്‍നാടന്‍ പറഞ്ഞു.

''2014-15ലാണ് വീണ കമ്പനി ആരംഭിച്ചത്. ഇതിനായി 14 ലക്ഷം രൂപ വീണ നിക്ഷേപിച്ചു. 2015-16 വര്‍ഷം 25 ലക്ഷം വരവുണ്ടായി. ചെലവ് 70 ലക്ഷം. 44 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. പിന്നാലെ സിഎംആര്‍എല്‍ കമ്പനി ഉടമയുടെ ഭാര്യയില്‍നിന്ന് 25 ലക്ഷം ലഭിച്ചു. പിറ്റേവര്‍ഷം 37 ലക്ഷം രൂപ നല്‍കി. 2017-18 വര്‍ഷം 20.38 ലക്ഷം രൂപ ലാഭം. പിറ്റേവര്‍ഷം 17 ലക്ഷം രൂപ നഷ്ടമുണ്ടായി. പിന്നാലെ കമ്പനിക്കായി വീണ 59 ലക്ഷം രൂപ മുടക്കിയതായും രേഖകളില്‍ പറയുന്നു. 2020-21ല്‍ കമ്പനിക്ക് 5.38 ലക്ഷം രൂപ ലാഭമായി. എങ്കിലും വീണ 70 ലക്ഷംരൂപ കമ്പനിയുടെ നടത്തിപ്പിനായി നല്‍കി. 2021-22 വര്‍ഷം കമ്പനിയുടെ ലാഭം കേവലം 39,427 രൂപയാണ്. വീണ കമ്പനിക്കായി 78 ലക്ഷം രൂപ മുടക്കുന്നുമുണ്ട്. 2014 മുതല്‍ വീണാ വിജയന്‍ നടത്തിയ കമ്പനി ഏതാനും മാസങ്ങള്‍ക്കു മുന്‍പു പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നാണ് മനസ്സിലാക്കാനാവുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം എക്‌സാ ലോജിക് എന്ന കമ്പനി നടത്തിയതിന്റെ പേരില്‍ വീണയ്ക്ക് 63.41 ലക്ഷം രൂപ നഷ്ടമുണ്ടായി.''കുഴല്‍നാടന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (53 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends