Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെകെ രമയുടെ ശാപമാണ് വീണയുടെ തലയില്‍;വീണയെ ആക്രമിക്കുന്നേയെന്ന് സിപിഎം കരയുന്നു കെകെ രമയും ഒരു സ്ത്രീയാണ്,സിപിഎം ചില്ലറയല്ല അവരെ വേട്ടയാടിയത്,ചെയ്ത് കൂട്ടിയതൊക്കെ പിണറായിക്ക് ബൂമറാങ് ആയി തിരിച്ചടിക്കുന്നു,കാലം കണക്ക് ചോദിക്കാതെ കടന്ന് പോകില്ല

19 AUGUST 2023 07:50 PM IST
മലയാളി വാര്‍ത്ത

ഒരു പെണ്ണാണെന്ന പരിഗണന പോലും കാണിക്കാതെ വീണയെ വളഞ്ഞിട്ട് ആക്രമിക്കുന്നു. ഒരു പാവം പെണ്‍കുട്ടിയെ വേട്ടയാടുന്നു. മാസപ്പടി വിവാദത്തില്‍ വീണയെ പൊതിഞ്ഞ് സംരക്ഷിക്കുന്ന സിപിഎം പാര്‍ട്ടിയുടെ പ്രസ്താവനയാണിത്. കെകെ രമയും ഒരു സ്ത്രീയാണ് എന്ന് നിങ്ങള്‍ ഓര്‍ത്തില്ല. കാലം കണക്ക് ചോദിക്കാതെ കടന്ന് പോകില്ല. ചില്ലറയല്ല സിപിഎം കെകെ രമയെ വളഞ്ഞിട്ട് ആക്രമിച്ചത് ഇപ്പോഴും ആക്രമിച്ച് കൊണ്ടിരിക്കുന്നത്. ഒരു സ്ത്രീയോട് ചെയ്യാന്‍ പാടില്ലാത്ത ക്രൂരതകള്‍ നിങ്ങള്‍ അവരോട് കാണിച്ചു. അവരുടെ താലി അറുത്ത് വിധവ ആക്കി. വെട്ടിനുറുക്കി 51 കഷ്ണങ്ങളാക്കി അവരുടെ പ്രാണന്റെ പാതിയെ മുന്നില്‍ കൊണ്ടിട്ട് കൊടുത്തത്. അതിലും വലിയ ക്രൂരത വേറെ എന്തുണ്ട്. എന്നിട്ടും അരിശം തീരാതെ ടിപിയുടെ വെട്ടിനുറുക്കപ്പെട്ട ശരീരം നോക്കി പിണറായി പറഞ്ഞത് കുലംകുത്തി എന്നാണ്. ടിപിയോടുള്ള ക്രൂരതയുടെ അദ്ധ്യായം അവിടെ അവസാനിച്ചു എന്നാണ് കരുതിയത് എന്നാല്‍ അവിടെ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു.

പിന്നീടിങ്ങോട്ട് ടിപിയുടെ മുഖമായ കെകെ രമയെ ആക്രമിക്കാന്‍ തുടങ്ങിയത്. ചില്ലറയല്ല അവരെ ആക്രമിച്ച് കൊണ്ടിരിക്കുന്നത്. പിണറായി വിജയന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ശബ്ദിച്ച് തുടങ്ങിയത് മുതല്‍ കെകെ രമയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ തുടങ്ങിയത്. കെകെ രമ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെ സിപിഎമ്മിന് പൊള്ളി. വടകരയില്‍ അവരെ തോല്‍പ്പിക്കാന്‍ ആകാവുന്ന നാറിയ കളിയെല്ലാം സിപിഎം പുറത്തെടുത്തു. പക്ഷെ ഒത്തില്ല ജനം അവരെ വിജയിപ്പിച്ചു. നിയമസഭയില്‍ ടിപി ഉയര്‍ത്തെഴുന്നേറ്റു കെകെ രമയുടെ രൂപത്തില്‍. സത്യപ്രതിജ്ഞ ചെയ്യാന്‍ കെകെ രമ എത്തിയത് ടിപിയുടെ മുഖമുള്ള ബാഡ്ജും ധരിച്ച്. അവിടെ തോറ്റു ഇരട്ടച്ചങ്കന്‍. അതിനെതിരെ സിപിഎം രമയ്ക്ക് നേരെ തിരിഞ്ഞിരുന്നു. അപ്പോള്‍ രമ ചോദിച്ചത് ടിപിയുടെ മുഖം കാണുമ്പോല്‍ എന്താണിത്ര അസഹിഷ്ണുത ഇനി മാലയിലും ടിപിയുടെ ലോക്കറ്റ് ധരിച്ച് വരുമെന്നാണ്.

നിരന്തരം ഭീഷണിക്കത്തുകള്‍, കൊല്ലുമെന്ന വെല്ലുവിളി,നിന്റെ മകനെ നടുറോഡില്‍ പൂക്കപോലെ ചിതറിക്കുമെന്ന ഭീഷണി. ഒരമ്മയോട് സ്ത്രീയോടാണ് സിപിഎം ഇത്ര നികൃഷ്ടമായ വെല്ലുവിളി നടത്തിയിട്ടുള്ളത്. സ്ത്രീ സുരക്ഷ പറയുന്ന പാര്‍ട്ടിയുടെ തനിക്കൊണം കെകെ രമയുടെ കാര്യത്തില്‍ വെളിവാകും. അവരെ അധിക്ഷേപിച്ചതിന് കണക്കില്ല. പരപുരുഷ ബന്ധമെന്നും അധികാരത്തിന് വേണ്ടി എന്തിനും മടിയില്ലാത്ത സ്ത്രീയെന്നും ടിപിയുടെ രക്തസാക്ഷിത്വം വിറ്റ് എംഎല്‍എ കസേര സ്വന്തമാക്കിയെന്നും തുടങ്ങി നീളും അധിക്ഷേപത്തിന്റെ കണക്ക്. നിയമസഭയില്‍ തന്നെ കെകെ രമയെ അധിക്ഷേപിച്ചതോ. ഇവരുടെ കൂട്ടത്തിലെ നാടന്‍ ശൈലി പ്രയോഗക്കാരന്‍ ഉണ്ടല്ലോ എംഎം മണി അങ്ങേയറ്റം അധിക്ഷേപിച്ചു. 'ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല' എന്നായിരുന്നു എംഎം മണിയുടെ നിയമസഭയിലെ പ്രസംഗം. പിന്നെ കെകെ രമ വിധവ ആകാന്‍ കാരണം ആരാണ് മിസ്റ്റര്‍ എംഎം മണി. എംഎം മണിക്ക് കെകെ രമ മറുപടി കൊടുത്തിരുന്നു. അധിക്ഷേപങ്ങളിലൂടെ തന്നെ തളര്‍ത്താമെന്ന് കരുതണ്ടെന്നും ശക്തമായ വിമര്‍ശനം ഇനിയും ഉന്നയിക്കുമെന്നും കെകെ പറഞ്ഞു. തന്റെ താലി അറുത്തത് വേറെ ആരാണ് തന്നെ വിധവയാക്കിയത് ആരാണ് എന്ന് ചങ്കൂറ്റത്തോടെ അവര്‍ ചോദിച്ചു. മുഖ്യമന്ത്രിയ്ക്കുള്‍പ്പെടെ വായടഞ്ഞു പോയി.

കിട്ടുന്ന അവസരത്തിലൊക്കെ കെകെ രമയെ കുത്തിനോവിക്കും സിപിഎം. ടിപിയുടെ കൊലയാളികല്‍ കൊടി സുനിക്കും കൂട്ടര്‍ക്കും ജയിലില്‍ കിട്ടുന്ന സുഖസൗകര്യങ്ങളേക്കുറിച്ചും ആവശ്യത്തിലധികം പരോള്‍ കിട്ടുന്നതിനേയും കെകെ രമ ചോദ്യം ചെയ്തു. പിണറായിക്ക് നേരെ ശബ്ദം ഉയര്‍ത്തി. ഇതോടെ രമയ്ക്ക് നേരെ കൊലവിളി തുടങ്ങി. പിന്നീട് പരോളിന്റെ എണ്ണവും കൂടി. നിയമസഭയ്ക്ക് അകത്തും പുറത്തും കെകെ രമയെ വേട്ടയാടുകയാണ് സിപിഎം. അവരുടെ മകനേപ്പോലും കൊല്ലുമെന്ന ഭീഷണി. അവരും ഒരു സ്ത്രീയാണ്. അവരും ഒരമ്മയാണ് സ്വന്തം മകനെ കൊല്ലുമെന്ന് പറയുമ്പോള്‍ നെഞ്ചുപിടയും. താന്‍ കൊല്ലപ്പെടുമെന്ന് അറിയാമെന്ന് കെകെ രമ തന്നെ പറയുന്നുണ്ട്. സിപിഎം എന്ന പാര്‍ട്ടിയുടെ അവരുടെ പകയുടെ രാഷ്ട്രീയം എത്രത്തോളം ഉണ്ടെന്ന് അളക്കാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് കെകെ രമ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (38 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends