Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാത്യു കുഴല്‍നാടന്റെ പിന്നാലെ നടന്ന് സ്വയം പണിമേടിച്ച് സഖാക്കള്‍;ഭൂപതിവ് ചട്ടലംഘിച്ച് സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം,നിയമം എല്ലാവര്‍ക്കും ബാധകമാണ് കമ്മികളെ,കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് പറയുന്നത് ഇതാണ്,നേതാക്കള്‍ ഉത്തരംമുട്ടി മാളത്തിലൊളിച്ചു

19 AUGUST 2023 08:05 PM IST
മലയാളി വാര്‍ത്ത

മാത്യു കുഴല്‍നാടന്‍ ചട്ടലംഘിച്ചേയെന്നും പറഞ്ഞ് കലിതുള്ളി നില്‍ക്കുന്ന സിപിഎമ്മിന്റെ വായടഞ്ഞു. ഇടുക്കി ശാന്തന്‍പാറയില്‍ സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണം ഭൂപതിവ് ലംഘിച്ചെന്ന് പരാതി. രണ്ടുതവണ വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും കെട്ടിട നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മൂന്നാര്‍ കുമളി സംസ്ഥാന പാതയോരത്താണ് കെട്ടിട നിര്‍മ്മാണം. ദേവികുളം താലൂക്കിലെ ഏഴ് വില്ലേജുകളില്‍ എവിടേയും വീട് നിര്‍മിക്കുന്നതിനടക്കം റവന്യു വകുപ്പിന്റെ എന്‍.ഒ.സി. വേണം. എന്നാല്‍ സി.പി.എം. ശാന്തന്‍പാറ ഏരിയ കമ്മിറ്റി നിര്‍മ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് എന്‍.ഒ.സി ഇല്ല. കെട്ടിടത്തിന്റെ ആദ്യനില വാണിജ്യ ആവശ്യത്തിന് വേണ്ടിയുള്ളതാണ്. ഭൂപതിവ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണിത്. വില്ലേജ് ഓഫീസര്‍ രണ്ടുതവണ കെട്ടിടത്തിന് സ്റ്റോപ് മെമ്മോ നല്‍കി. ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ പേരിലാണ് സ്റ്റോപ് മെമ്മോ നല്‍കിയത്. എന്നാല്‍ മാത്യു കുഴല്‍നാടനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഭൂപതിവ് ചട്ട ലംഘന വിവാദവുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ല എന്നാണ് സി.പി.എം. ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. അതെന്താ സഖാക്കളെ സിപിഎമ്മുകാര്‍ക്ക് പ്രത്യേക നിയമവും ചട്ടവും വല്ലതും കല്‍പ്പിച്ച് നല്‍കിയിട്ടുണ്ടോ.

ഞങ്ങള്‍ ഞങ്ങള്‍ക്ക് സൗകര്യം ഉള്ളത് കാണിക്കും. നിയമവും ചട്ടവും ഞങ്ങള്‍ക്ക് ബാധകമല്ല പക്ഷെ വേറെ ആരെങ്കിലും കാണിച്ചാല്‍ ഞങ്ങള്‍ പ്രസ്‌നമുണ്ടാക്കും. ഇപ്പോള്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴയിലെ എം.എല്‍.എ ഓഫീസിലേയ്ക്ക് മാര്‍ച്ചുവരെ നടത്തി. ഡിവൈഎഫ്‌ഐക്കാര്‍ക്ക് ധൈര്യം ഉണ്ടെങ്കില്‍ ശാന്തന്‍പാറയില്‍ അനധികൃതമായ് കെട്ടിപ്പൊക്കുന്ന സിപിഎം ഓഫീസിന് മുന്നില്‍ പോയി കൊടികുത്ത് മുദ്രാവാക്യം വിളിയ്ക്ക്. ആര്‍ജ്ജവം എല്ലാക്കാര്യത്തിലും കാണിക്കണം. അല്ലാതെ നിങ്ങളുടെ കാര്യം വരുമ്പോള്‍ മാത്രം പുറത്തെടുക്കുന്ന ഈ ഇരട്ടത്താപ്പുണ്ടല്ലോ അത് നാലായ് മടക്കി പോക്കറ്റിലിട്ടോ.

മാത്യു കുഴല്‍നാടന്‍ ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില്‍ ഉറപ്പായും നയപടി സ്വീകരിക്കണം. അതോടൊപ്പം സിപിഎം ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് നേരെയും നടപടി ഉണ്ടാകണം. അധികാരത്തിന്റെ ഹുങ്കില്‍ എന്തുമാകാം എന്ന ധാര്‍ഷ്ട്യമാണ് സിപിഎമ്മിന്. ഞങ്ങള്‍ കായല്‍ കൈയ്യേറും, ചട്ടം ലംഘിച്ച് കെട്ടിടം പണിയും,കണ്ടല്‍ക്കാടും തണ്ണീര്‍ത്തടവും നികത്തും. ഇതൊന്നും ആരും ചോദിക്കരുത്. ശാന്തന്‍പാറയില്‍ സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണമാണത്തിന്റെ കാര്യത്തിലാണ് സിപിഎം ഉരുണ്ടു കളിക്കുന്നത്. ഭൂപതിവ് ലംഘിച്ചെന്ന് പരാതി ഉയര്‍ന്നിട്ടും സിപിഎം വിഷയത്തില്‍ ന്യായീകരണ ക്യാപ്‌സ്യൂളുമായി രംഗത്തുണ്ട്. മാത്യുവിന്റെ ചട്ടലംഘനവുമായ് ഇതിനെ കൂട്ടിക്കുഴയ്ക്കരുതെന്ന്. നിയമം അതെല്ലാവര്‍ക്കും ഒരേ പോലെ ബാധകമാണ്. രാജ്യത്തിന് ഒരു ഭരണഘടനയേ ഉള്ളു അതില്‍ പൗരന്മാരെല്ലാം തുള്യരെന്ന് നിയമം എല്ലാവര്‍ക്കും ഒരേ പോലെ ബാധകമെന്നും ഉണ്ട്. അല്ലാതെ നിങ്ങളുടെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ നിയമം ചൈനയില്‍ കൊണ്ടിറക്കിയാല്‍ മതി.

കേരളം സിപിഎമ്മിന് തീറെഴുതി തന്നിട്ടൊന്നുമില്ല. ഇങ്ങനെ തോന്നുംപോലെ കേറി മേയാനായിട്ട്. കേരളത്തിന്റെ ഭൂമി മുഴുവന്‍ കോര്‍പറേറ്റുകളുടെ കൈയ്യില്‍ ബാകക്ിയുള്ള ഭൂമികളില്‍ സിപിഎമ്മുകാരുടെ അഴിഞ്ഞാട്ടം. പാവപ്പെട്ടവന്‍ തലചായ്ക്കാന്‍ ഒരു കൂര പണിയാന്‍ ഓഫീസുകല്‍ കയറി ഇറങ്ങി ചെരുപ്പ് തേയും. ആ പേപ്പര്‍ വേണം ഈ പേപ്പര്‍ വേണം കൈമടക്ക് വേണം. പക്ഷെ ഇവര്‍ക്ക് അതൊന്നും വേണ്ട ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി എന്ത് തോന്നിവാസവും കാണിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (43 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends