ഇനി വെറും മൂന്ന് നാള്‍..... ലാന്‍ഡര്‍ ഇപ്പോള്‍ ചന്ദ്രോപരിതലത്തിന് 113കിലോമീറ്റര്‍ അടുത്ത്; സങ്കീര്‍ണ്ണമായ ലാന്‍ഡിംഗ് ദൗത്യത്തിനായി ഐ.എസ്.ആര്‍.ഒ. യില്‍ വന്‍ ഒരുക്കങ്ങള്‍, രാജ്യമാകെ ശ്വാസമടക്കി കാത്തിരിക്കുന്ന ചരിത്ര നിമിഷം

ഇനി വെറും മൂന്ന് നാള്‍..... ലാന്‍ഡര്‍ ഇപ്പോള്‍ ചന്ദ്രോപരിതലത്തിന് 113കിലോമീറ്റര്‍ അടുത്ത്; സങ്കീര്‍ണ്ണമായ ലാന്‍ഡിംഗ് ദൗത്യത്തിനായി ഐ.എസ്.ആര്‍.ഒ. യില്‍ വന്‍ ഒരുക്കങ്ങള്‍, രാജ്യമാകെ ശ്വാസമടക്കി കാത്തിരിക്കുന്ന ചരിത്ര നിമിഷമാണ്.
ഇന്ന് പുലര്‍ച്ചെ രണ്ടിന് ലാന്‍ഡറിനെ വീണ്ടും ചന്ദ്രനിലേക്ക് അടുപ്പിച്ചതോടെ ലക്ഷ്യത്തിലേക്കുള്ള ദൂരം വീണ്ടും കുറയും. ചന്ദ്രന് 30കിലോമീറ്റര്‍ അടുത്ത് ലാന്‍ഡറിനെ എത്തിക്കും. ബുധനാഴ്ച രാവിലെയോടെ ചന്ദ്രനിലേക്ക് കുത്തനെ താഴ്ത്തുന്ന പ്രക്രിയ ആരംഭിക്കും.
സങ്കീര്‍ണ്ണമായ ലാന്‍ഡിംഗ് ദൗത്യത്തിനായി ഐ.എസ്.ആര്‍.ഒ. യില്‍ വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്. ബംഗളൂരു പീനിയയിലെ ഇസ്ട്രാക് കേന്ദ്രത്തിലാണ് ലാന്‍ഡിംഗ് നിയന്ത്രിക്കുക.
2019ല്‍ ചന്ദ്രനില്‍ പേടകമിറക്കാനും റോവറിനെ അവിടെ നടത്താനുമുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. അതിന്റെ അനുഭവത്തില്‍ വന്‍ മുന്നൊരുക്കങ്ങളുമായാണ് ഇന്ത്യയുടെ പേടകം ചന്ദ്രന്റെ മുകളില്‍ വീണ്ടും എത്തിയിരിക്കുന്നത്. കൂടുതല്‍ കരുത്തോടെ കൂടുതല്‍ ആധുനികമായ ഉപകരണങ്ങളുമായാണ് പുതിയ ലാന്‍ഡര്‍ എത്തിയിരിക്കുന്നത്.
അതേസമയം റഷ്യന്‍ ചാന്ദ്രദൗത്യമായ 'ലൂണ 25' പേടകത്തില്‍ സാങ്കേതിക തകരാര്‍. ലാന്‍ഡിങ്ങിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥ മാറ്റം നടന്നില്ല. സാങ്കേതിക പ്രശ്‌നം പരിശോധിച്ചു വരികയാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസ് വ്യക്തമാക്കി.
ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 ഓഗസ്റ്റ് 21ന് ചന്ദ്രനില്‍ ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് റഷ്യന്‍ പേടകം വിക്ഷേപിച്ചത്. ഇന്ധനക്ഷമതയ്ക്കായി വേറിട്ട പാത സ്വീകരിച്ച് ഓഗസ്റ്റ് 5ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാന്‍ രണ്ടാഴ്ച അവിടെ പഠനപരീക്ഷണങ്ങള്‍ക്കായി ചെലവഴിച്ച ശേഷം 23നാണ് ചന്ദ്രനിലിറങ്ങുന്നത്.
https://www.facebook.com/Malayalivartha


























