Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഘോഷത്തിനൊരുങ്ങി രാജ്യം... ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ ചന്ദ്രനിലിറങ്ങാന്‍ ഇനി മൂന്ന് ദിവസം മാത്രം; ഭ്രമണപഥം താഴ്ത്തല്‍ വിജയം

20 AUGUST 2023 08:31 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ കാത്തിരുന്ന ആ സുന്ദര നിമിഷത്തിന് ഇനി വളരെ കുറച്ച് ദിവസം മാത്രം. ചന്ദ്രനില്‍ ഇറങ്ങാനുള്ള ഇന്ത്യയുടെ ചരിത്ര ദൗത്യത്തിന് ഇനി വെറും മൂന്ന് നാള്‍. ഇന്ന് പുലര്‍ച്ചെ രണ്ടിന് ലാന്‍ഡറിനെ വീണ്ടും ചന്ദ്രനിലേക്ക് അടുപ്പിച്ചു. അതോടെ ലക്ഷ്യത്തിലേക്കുള്ള ദൂരം വീണ്ടും കുറഞ്ഞു. ചന്ദ്രന് 30കിലോമീറ്റര്‍ അടുത്ത് ലാന്‍ഡറിനെ എത്തിച്ചു. ഇതും വിജയിച്ചതോടെ ആവേശത്തിലാണ് രാജ്യം.

ബുധനാഴ്ച രാവിലെയോടെ ചന്ദ്രനിലേക്ക് കുത്തനെ താഴ്ത്തുന്ന പ്രക്രിയ ആരംഭിച്ചത്. സങ്കീര്‍ണ്ണമായ ലാന്‍ഡിംഗ് ദൗത്യത്തിനായി ഐ.എസ്.ആര്‍.ഒ. യില്‍ വന്‍ ഒരുക്കങ്ങളാണ് നടത്തിയത്. ബംഗളൂരു പീനിയയിലെ ഇസ്ട്രാക് കേന്ദ്രത്തിലാണ് ലാന്‍ഡിംഗ് നിയന്ത്രിക്കുക. രാജ്യമാകെ ശ്വാസമടക്കി കാത്തിരിക്കുന്ന ചരിത്ര നിമിഷമാണ് കടന്നുപോയത്.

2019ല്‍ ചന്ദ്രനില്‍ പേടകമിറക്കാനും റോവറിനെ അവിടെ നടത്താനുമുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. അതിന്റെ അനുഭവത്തില്‍ വന്‍ മുന്നൊരുക്കങ്ങളുമായാണ് ഇന്ത്യയുടെ പേടകം ചന്ദ്രന്റെ മുകളില്‍ വീണ്ടും എത്തിയിരിക്കുന്നത്. കൂടുതല്‍ കരുത്തോടെ കൂടുതല്‍ ആധുനികമായ ഉപകരണങ്ങളുമായാണ് പുതിയ ലാന്‍ഡര്‍ എത്തുന്നത്.

ചന്ദ്രന്റെ നിലംതൊടാനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളുമായി ഇന്ത്യയുടെ അഭിമാനപേടകമായ ചന്ദ്രയാന്‍-3. ചാന്ദ്രപഥത്തില്‍ കറങ്ങുന്ന പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് നാലുദിവസംമുമ്പ് സ്വതന്ത്രമായ ലാന്‍ഡര്‍ മൊഡ്യൂളിനെ ഘട്ടംഘട്ടമായി വേഗം കുറച്ച് ചന്ദ്രനിലിറക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.

ചന്ദ്രോപരിതലത്തില്‍നിന്ന് കുറഞ്ഞ അകലം 30 കിലോമീറ്റും കൂടിയ അകലം 100 കിലോമീറ്ററുമുള്ള ഭ്രമണപഥത്തില്‍ എത്തിച്ചശേഷമാകും ചന്ദ്രനിലേക്ക് ഇറക്കുക. ഒരുതവണകൂടി 'ഡീ ബൂസ്റ്റ്' പ്രകിയ നടത്തുമ്പോള്‍ കുറഞ്ഞ അകലം 30 കിലോമീറ്ററുള്ള ഭ്രമണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനുശേഷം ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. ലാന്‍ഡര്‍ മൊഡ്യൂളിലെ ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് വേഗം കുറയ്ക്കുന്നത്. 23-ന് വൈകീട്ട് 5.47-നാണ് സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിട്ടുള്ളത്. അന്ന് സാധിച്ചില്ലെങ്കില്‍ ഒരുദിവസംകൂടി വൈകിയാകും ചന്ദ്രനിലിറങ്ങുക.

ചന്ദ്രയാന്‍-3ന്റെ മാതൃപേടകമായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് സ്വതന്ത്രമായ ലാന്‍ഡര്‍ മൊഡ്യൂളിനെ വേഗംകുറച്ച് താഴ്ന്ന ഭ്രമണപഥത്തിലേക്ക് മാറ്റുന്ന ആദ്യ 'ഡീ ബൂസ്റ്റ്' പ്രക്രിയ വിജയകരമായി നടത്തി. വെള്ളിയാഴ്ച വൈകീട്ട് 3.50-ന് ലാന്‍ഡര്‍ മൊഡ്യൂളിലെ ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഈ ദൗത്യം നടപ്പാക്കിയത്. ഇതോടെ ചന്ദ്രോപരിതലത്തില്‍നിന്ന് കുറഞ്ഞ അകലം (പെരിലൂണ്‍) 113 കിലോമീറ്ററും കൂടിയ അകലം (അപ്പൊലൂണ്‍) 157 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലായി പേടകം. രണ്ടാമത്തെ ഡീ ബൂസ്റ്റ് പ്രക്രിയ ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് നടക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആര്‍.ഒ.) അറിയിച്ചു.

ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള പുറപ്പാടിലാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ചന്ദ്രോപരിതലത്തിന്റെ തൊട്ടടുത്ത് നിന്നുള്ള ചിത്രങ്ങള്‍ ചന്ദ്രയാന്‍-3 പകര്‍ത്തിയിരുന്നു. ഇത് ഐ എസ് ആര്‍ ഒ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുകയും ചെയ്തിരുന്നു. വരുംകാല ചാന്ദ്രദൗത്യങ്ങള്‍ക്ക് ഏറെ ഗുണപരമാകുന്ന ചിത്രങ്ങളായിരുന്നു ചന്ദ്രയാന്‍ പകര്‍ത്തിയിരുന്നത്.

ചന്ദ്രയാന്‍ -3 ന്റെ ലാന്‍ഡര്‍ മൊഡ്യൂളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളുടെ ലെന്‍സിലൂടെ പകര്‍ത്തിയ ചിത്രങ്ങള്‍ ചന്ദ്രന്റെ ദുര്‍ഘടമായ ഭൂപ്രകൃതിയെ ആണ് അനാവരണം ചെയ്യുന്നത്. ചിത്രത്തില്‍ 'ഫാബ്രി', 'ജിയോര്‍ഡാനോ ബ്രൂണോ', 'ഹാര്‍ഖെബി ജെ' എന്നീ ഗര്‍ത്തങ്ങളും കാണിക്കുന്നുണ്ട്. ഓഗസ്റ്റ് 15-ന് ആണ് ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറ ഈ ദൃശ്യങ്ങള്‍ വിദഗ്ധമായി പകര്‍ത്തിയത് എന്നാണ് ഐ എസ് ആര്‍ ഒ പറയുന്നത്.
ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് ചെയ്യും എന്നാണ് ഐ എസ് ആര്‍ ഒ അറിയിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (48 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends