അഭിമാനമായി ചന്ദ്രയാന്‍... ഇന്ത്യയെ തോല്‍പ്പിക്കാന്‍ ചന്ദ്രയാന് ശേഷം കുതിച്ച് ചന്ദ്രയാന് മുമ്പേ റെക്കോഡിടാന്‍ ശ്രമിച്ച റഷ്യക്ക് കനത്ത പ്രഹരം; ചന്ദ്രയാനു മുന്‍പേയെത്താന്‍ പുറപ്പെട്ട ലൂണയ്ക്ക് സാങ്കേതിക തകരാര്‍; റഷ്യന്‍ ചാന്ദ്രദൗത്യം പ്രതിസന്ധിയില്‍

ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക് എത്തുന്ന സമയം റഷ്യയ്ക്ക് ലൂണാര്‍ ഇറക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. ചന്ദ്രയാന് മുമ്പേ ചന്ദ്രനിലെത്തി റെക്കോര്‍ഡ് നേടാനായിരുന്നു ശ്രമം. എന്നാല്‍ അവസാനം പാളി. റഷ്യന്‍ ചാന്ദ്രദൗത്യമായ 'ലൂണ 25' പേടകത്തില്‍ സാങ്കേതിക തകരാര്‍.
ലാന്‍ഡിങ്ങിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥ മാറ്റം നടന്നില്ല. സാങ്കേതിക പ്രശ്‌നം പരിശോധിച്ചു വരികയാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസ് വ്യക്തമാക്കി. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 ഓഗസ്റ്റ് 21ന് ചന്ദ്രനില്‍ ഇറക്കാനായിരുന്നു പദ്ധതി.
ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് റഷ്യന്‍ പേടകം വിക്ഷേപിച്ചത്. ഇന്ധനക്ഷമതയ്ക്കായി വേറിട്ട പാത സ്വീകരിച്ച് ഓഗസ്റ്റ് 5ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാന്‍ രണ്ടാഴ്ച അവിടെ പഠനപരീക്ഷണങ്ങള്‍ക്കായി ചെലവഴിച്ച ശേഷം 23നാണ് ചന്ദ്രനിലിറങ്ങുന്നത്.
1976നു ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമാണ് ലൂണ 25. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നു ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട റഷ്യയുടെ ബഹിരാകാശ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നതാണ് ദൗത്യമെന്ന് പൊതുവെ വിലയിരുത്തലുണ്ടായിരുന്നു. അഞ്ച് ദിവസം കൊണ്ടാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിയത്. ഇന്ത്യയുടെ ചന്ദ്രയാന്‍3 ദൗത്യത്തിനു സമാനമായി ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് ഇറങ്ങാനാണ് ലൂണയും ലക്ഷ്യമിട്ടത്. ലൂണ പേടകത്തിന് 800 കിലോയാണു ഭാരം. കൊണ്ടുപോകുന്ന പരീക്ഷണ ഉപകരണങ്ങളെല്ലാം കൂടി 31 കിലോ വരും.
അതേസമയമാണ് റഷ്യന്‍ ചാന്ദ്രദൗത്യമായ 'ലൂണ 25' പേടകത്തിന് സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തത്. ലാന്‍ഡിംഗ് ചെയ്യുന്നതിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥ മാറ്റം നടന്നില്ല. പേടകത്തിന്റെ സാങ്കേതിക പ്രശ്‌നം പരിശോധിച്ച് വരികയാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസ് വ്യക്തമാക്കി. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25ഓഗസ്റ്റ് 21ന് ചന്ദ്രനില്‍ ഇറക്കാനായിരുന്നു പദ്ധതി. ജൂലായ് 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് റഷ്യ ലൂണ 25 വിക്ഷേപിച്ചത്.
ചന്ദ്രോപതരിതലത്തില്‍ പേടകങ്ങള്‍ ലാന്‍ഡ് ചെയ്ത് ഗവേഷണം നടത്തുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. എന്നാല്‍ ഒരേ ദൗത്യവുമായി ചന്ദ്രനിലേയ്ക്ക് കുതിക്കുന്ന ഇരു രാജ്യങ്ങളുടെയും പേടകങ്ങളില്‍ ഏതാണ് ആദ്യം ലക്ഷ്യത്തിലെത്തുക എന്ന ചോദ്യവും ഇതോടെ ഉയര്‍ന്നിരുന്നു. ചന്ദ്രയാന്‍ വിക്ഷേപിച്ച് ഒരു മാസത്തോളമുള്ള ഇടവേളയ്ക്ക് ശേഷമാണ് റഷ്യ ദൗത്യമാരംഭിച്ചതെങ്കിലും ലൂണ 25 ആയിരിക്കും ആദ്യം ചന്ദ്രോപരിതലം തൊടുക എന്നായിരുന്നു റിപ്പോര്‍ട്ട്.
ഭീമമായ ചെലവ് ഒഴിവാക്കാനായി ഘട്ടം ഘട്ടമായാണ് ചന്ദ്രയാന്‍ ദൗത്യം പൂര്‍ത്തിയാക്കുക. ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥത്തിലെ ആകര്‍ഷണ വലയത്തെ ആശ്രയിച്ചാണ് ചന്ദ്രയാന്‍ 3ന്റെ സഞ്ചാരപാത നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 14ലെ വിക്ഷേപണ ശേഷം പടി പടിയായി ഭൂമിയ്ക്ക് മുകളിലുള്ള ഭ്രമണപഥമുയര്‍ത്തി പേടകം ഓഗസ്റ്റ് മാസത്തോടെ ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ചിരുന്നു.
എന്നാല്‍ ചന്ദ്രയാന്‍ പിന്തുടരുന്ന പ്രത്യേക സഞ്ചാര പാതയല്ല സോവിയറ്റ് സ്‌പേസ് പ്രോഗ്രാമിന്റെ പിന്തലമുറക്കാരായ റോസ്‌കോസ്‌മോസ് പിന്തുടരുന്നത്. സോയൂസ്-2 ഫ്രെഗാറ്റ് ബൂസ്റ്ററിന്റെ കരുത്തില്‍ ബഹിരാകാശത്തെത്തിയ ലൂണ25 ഓഗസ്റ്റ് 16നായിരിക്കും ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിക്കുക.
ഏതാനും ദിവസങ്ങള്‍ ഭ്രമണപഥത്തില്‍ തുടര്‍ന്ന ശേഷം ഓഗസ്റ്റ് 21ന് പേടകം ഉപരിതലത്തില്‍ ഇറങ്ങും . അതായത് ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതിന് രണ്ട് ദിവസം മുന്‍പ്. കൂടാതെ ഒരു വര്‍ഷത്തോളം ചന്ദ്രോപരിതലത്തില്‍ പര്യവേഷണം നടത്താന്‍ ഉതകുന്ന രീതിയിലാണ് റോസ്‌കോസ്‌മോസ് ലൂണ 25 ദൗത്യം വിഭാവനം ചെയ്തിരിക്കുന്നത്. ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗിന് ശേഷം രണ്ടാഴ്ചയോളമായിരിക്കും വിവരശേഖരണം നടത്തുക.
https://www.facebook.com/Malayalivartha


























