പുട്ടിന്റെ മനസമാധാനം പോയി... ലോക ശക്തികളിലൊന്നായ റഷ്യ ഇന്ത്യയോട് ആകാശത്ത് മത്സരിച്ച് ജയിക്കാന്‍ വന്ന് വിയര്‍ക്കുന്നു; റഷ്യയുടെ ലൂണയ്ക്ക് തിരിച്ചടി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുന്നില്ല; ഇന്ത്യയുടെ ചന്ദ്രയാന്‍ മുന്നോട്ട്, അവസാന ഭ്രമണപഥ താഴ്ത്തലും വിജയം

ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്ത് മുമ്പേ ചന്ദ്രനില്‍ ഇറങ്ങാനിരുന്ന റഷ്യയുടെ ലൂണാറിന് കാല് പിഴയ്ക്കുന്നു. സാങ്കേതിക പിഴവാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അവര്‍ കുറേ കാര്യങ്ങള്‍ പുറത്ത് വിടുന്നില്ല.
അതേസമയം ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറിന്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരം. പുലര്‍ച്ചെ 2 മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം, ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാന്‍ഡ് ചെയ്തത്. ഇതോടെ പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 25 കിലോമീറ്റര്‍ അടുത്ത ദൂരവും, 134 കിലോമീറ്റര്‍ അകന്ന ദൂരവും ആയിട്ടുള്ള ഭ്രമണപഥത്തില്‍ എത്തി.
ഇനി സോഫ്റ്റ് ലാന്‍ഡിങ്ങിനായുള്ള തയ്യാറെടുപ്പാണ്. ആഗസ്റ്റ് 23ന് വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങുക. അതേസമയം റഷ്യന്‍ ചാന്ദ്ര ദൗത്യം ലൂണ 25ന്റെ ഭാവി അനിശ്ചിതത്വത്തിലായി. ലാന്‍ഡിങ്ങിന് മുന്നോടിയായി നടത്തേണ്ട ഭ്രമണപഥമാറ്റം പൂര്‍ത്തിയാക്കാന്‍ പേടകത്തിനായില്ല. ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 4.40നായിരുന്നു ഭ്രമണപഥ മാറ്റം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് സാധ്യമായില്ല.
സാങ്കേതിക തകരാര്‍ ഉണ്ടായെന്നും പ്രശ്‌നം പരിശോധിച്ച് വരികയാണെന്നുമാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസിന്റെ അറിയിപ്പ്. നിലവിലെ സാഹചര്യത്തില്‍ മുന്‍നിശ്ചയിച്ചത് പോലെ ആഗസ്റ്റ് 21ന് സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്താന്‍ പറ്റില്ല. ആഗസ്റ്റ് 10ന് വിക്ഷേപിച്ച പേടകം ആഗസ്റ്റ് 16നാണ് ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. പേടകവുമായി ബന്ധം നഷ്ടമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ചന്ദ്രയാന്‍-3 ചന്ദ്രനിലേക്കുള്ള ദൂരം കുറയ്ക്കാന്‍ നടത്തിയ രണ്ടാം ഡീബൂസ്റ്റിംഗാണ് വിജയകരമായത്. ഇന്ന് പുലര്‍ച്ചെ 1.50ന് രണ്ടാമത്തേതും അവസാനത്തേതുമായ ഡീബൂസ്റ്റിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇതോടെ ചന്ദ്രനില്‍ നിന്നുള്ള പേടകത്തിന്റെ ദൂരം 25 കിലോമീറ്ററായി കുറഞ്ഞു.
കുറഞ്ഞ ദൂരം 25 ലും കൂടിയ ദൂരം 134 കിലോമീറ്ററിലുമായുള്ള ഭ്രമണപഥത്തിലാണ് നിലവില്‍ ചന്ദ്രയാന്‍ 3 ഉള്ളത്. പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്നും നാല് ദിവസം മുന്‍പ് വേര്‍പെട്ട ലാന്‍ഡറിനെ ഘട്ടം ഘട്ടമായി ചന്ദ്രനിലേക്ക് അടുപ്പിക്കും. ആഗസ്റ്റ് 23 ന് വൈകുന്നരം 5.45 നാണ് ലാന്‍ഡിംഗിനായുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. ഇത് സാദ്ധ്യമായില്ലെങ്കില്‍ അടിത്ത ദിവസം ലാന്‍ഡ് ചെയ്യിക്കും.
വെള്ളിയാഴ്ചയായിരുന്നു ആദ്യഘട്ട ഡീബൂസ്റ്റിംഗ് പ്രക്രിയ നടന്നത്. വേഗത കുറച്ചുകൊണ്ടുള്ള ഭ്രമണപഥം താഴ്ത്തലിനെയാണ് ഡീബൂസ്റ്റിംഗ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഐ എസ് ആര്‍ ഒയുടെ കണക്ക് അനുസരിച്ച് ഏകദേശം 615 കോടി രൂപ ചെലവഴിച്ചാണ് ചാന്ദ്രയാന്‍-3 ഒരുക്കിയിരിക്കുന്നത്. ലാന്‍ഡര്‍ റോവറിനും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിനും ഏകദേശം 250 കോടി രൂപ ചെലവ് വന്നിട്ടുണ്ട്.
വിക്ഷേപണ സേവനത്തിന് ഏകദേശം 365 കോടി രൂപയും ചെലവ് വരുമെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞത്. താരതമ്യേന, മുന്‍ ചന്ദ്രയാന്‍ ദൗത്യങ്ങളേക്കാള്‍ ചിലവ് കുറവാണ് ചന്ദ്രയാന്‍ 3 ന്റേത്. 2008 ഒക്ടോബറിലെ ചന്ദ്രയാന്‍-1 ദൗത്യത്തിന്റെ ചെലവ് 386 കോടി രൂപയായിരുന്നു. ഇതിന് ശേഷം ചന്ദ്രയാന്‍-2 ന് 978 കോടി രൂപ ചിലവ് വന്നു. എന്നാല്‍ ഇത് ഭാഗിക വിജയമായി അവസാനിച്ചു.
ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍, നാവിഗേഷന്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് നെറ്റ്വര്‍ക്ക് എന്നിവയ്ക്കായി 603 കോടി രൂപയും ബഹിരാകാശ പേടകത്തെ വഹിച്ച ജി എസ് എല്‍ എല്‍ വിക്ക് 375 കോടി രൂപയും ചെലവായി. ചന്ദ്രയാന്‍-2 ന് അപേക്ഷിച്ച് ചന്ദ്രയാന്‍-3 ന് ചെലവ് കുറവായിരുന്നു. അതേസമയം ഇന്ത്യയുടെ ഏറ്റവും സങ്കീര്‍ണമായ ഈ ചാന്ദ്ര ദൗത്യം വിജയകരമായാല്‍ ത്വരിതഗതിയില്‍ വളരുന്ന രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും നിര്‍ണായക സംഭാവന നല്‍കാന്‍ സാധിക്കും എന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























