കണ്ണൂര്‍ തളാപ്പില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍ തളാപ്പില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. പുലര്‍ച്ചെ ഒരു മണിയോടെ എകെജി ആശുപത്രിക്ക് സമീപമാണ് അപകടം സംഭവിച്ചത്. കാസര്‍കോട് സ്വദേശികളായ മനാഫും സുഹൃത്തുമാണ് മരിച്ചതെന്ന് പൊലീസ് .
കണ്ണൂരില്‍ നിന്നും പുതിയ തെരുവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മംഗളൂരുവില്‍ നിന്നും ആയിക്കരയിലേക്ക് വന്ന മിനിലോറിയുമാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























