ചേര്‍ത്തല മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം... നടക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന തുണിക്കടയിലാണ് പുലര്‍ച്ചെ മൂന്നരയോടെ തീപിടിത്തമുണ്ടായത്, അപകടത്തില്‍ കടയുടെ ഇരുനിലകളും പൂര്‍ണമായും കത്തി നശിച്ചു, അഞ്ച് യൂണിറ്റ് അഗ്‌നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി

ചേര്‍ത്തല മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. നടക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ദാമോദര്‍ പൈ എന്ന തുണിക്കടയിലാണ് പുലര്‍ച്ചെ മൂന്നരയോടെ തീപിടിത്തമുണ്ടായത്.
അപകടത്തില്‍ കടയുടെ ഇരുനിലകളും പൂര്‍ണമായും കത്തി നശിച്ചു. അഞ്ച് യൂണിറ്റ് അഗ്‌നിശമന സേന സ്ഥലത്തെത്തി. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കടയിലെ സാധനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. ചേര്‍ത്തല, ആലപ്പുഴ, വൈക്കം, അരൂര്‍ എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിരക്ഷാ സേന യൂണിറ്റുകള്‍ എത്തി തീ അണച്ചത്.
കോടികളുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രഥമിക വിലയിരുത്തല്‍. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
"
https://www.facebook.com/Malayalivartha


























