പന്തളം കുറുന്തോട്ടയം പാലത്തിന്റെ ഫുട്പാത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

പന്തളം കുറുന്തോട്ടയം പാലത്തിന്റെ ഫുട്പാത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തുമ്പമണ്‍ മണ്ണാകടവ് സ്വദേശി അജി കെ.വി (45) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. പന്തളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.
അതേസമയം കണ്ണൂര്‍ തളാപ്പ് എ കെ ജി ആശുപത്രിക്ക് സമീപം മിനി ലോറിയും ബൈക്ക് കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കാസര്‍കോട് സ്വദേശികളായ മനാഫും ലത്തീഫും ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് പുതിയ തെരു ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മംഗളൂരുവില്‍ നിന്ന് ആയിക്കരയിലേക്ക് വന്ന മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
"
https://www.facebook.com/Malayalivartha


























