സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി ധനവകുപ്പ്...

സംസ്ഥാനത്തിന്റെ കടുത്ത സാന്പത്തിക പ്രതിസന്ധി മൂലം ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി ധനവകുപ്പ്. അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകള്‍ ധനവകുപ്പിന്റെ അനുമതിയോടെ മാത്രമേ പാസാക്കാന്‍ പാടുള്ളു എന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓണക്കാലത്തെ ചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ട്രഷറി നിയന്ത്രണം കടുപ്പിച്ചിട്ടുള്ളത്.
നിലവില്‍ 10 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകള്‍ പാസാക്കാനാണ് മുന്‍കൂര്‍ അനുമതി വേണ്ടിയിരുന്നത്. നേരത്തെ മുന്‍കൂര്‍ അനുമതി വേണ്ടിയിരുന്നത് ഒരു കോടിക്കു മുകളിലുള്ള ബില്ലുകള്‍ പാസാക്കുന്നതിനായിരുന്നു.
അതു പിന്നീട് 25 ലക്ഷവും വീണ്ടും 10 ലക്ഷവുമായി കുറയ്ക്കുകയായിരുന്നു. സമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു ഇത്.സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ബോണസും അഡ്വാന്‍സും ഉത്സവബത്തയും അനുവദിക്കുകയും രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ഓണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു മറ്റു നിരവധി ചെലവുകളുണ്ടാകുന്നുണ്ട്. ഓണക്കാലം മറികടക്കാനായി 19,000 കോടിയോളം രൂപ കണ്ടെ ത്തേണ്ടി വരുമെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്നെ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഓണത്തോടനുബന്ധിച്ച ചെലവുകള്‍ മാത്രം തല്‍ക്കാലം നടത്താനാണു തീരുമാനം.
"
https://www.facebook.com/Malayalivartha


























