Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതീവസുരക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് ട്രെയിൻ യാത്ര. .... ട്രാക്കിൽ ഓരോ കിലോമീറ്ററിലും രണ്ടുവീതം പൊലീസുകാരെ നിയോഗിച്ചിരുന്നു....ഇതിനു പുറമേ, റെയിൽവേ സുരക്ഷാസേനയും (ആർപിഎഫ്) സുരക്ഷയൊരുക്കി....

20 AUGUST 2023 10:22 AM IST
മലയാളി വാര്‍ത്ത

അതീവസുരക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് ട്രെയിൻ യാത്ര. ‌കണ്ണൂരിൽനിന്ന് എറണാകുളത്തേക്കാണു മുഖ്യമന്ത്രി പോയത്. കഴിഞ്ഞ ദിവസങ്ങളിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ട്രെയിനുകൾക്കു നേരെ കല്ലേറുണ്ടായ സാഹചര്യത്തിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. കണ്ണൂരിനും കോഴിക്കോട് ജില്ലയിലെ ചോമ്പാലയ്ക്കും ഇടയിൽ ട്രാക്കിൽ ഓരോ കിലോമീറ്ററിലും രണ്ടുവീതം പൊലീസുകാരെ നിയോഗിച്ചിരുന്നു. ഇതിനു പുറമേ, റെയിൽവേ സുരക്ഷാസേനയും (ആർപിഎഫ്) സുരക്ഷയൊരുക്കി.സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലും വൻ പൊലീസ് സന്നാഹമുണ്ടായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് ട്രെയിനുകൾ കണ്ണൂരിലെ മൂന്നാം പ്ലാറ്റ്ഫോം വഴിയാണു കടന്നുപോയിരുന്നത്. മുഖ്യമന്ത്രിക്കു വേണ്ടി വന്ദേഭാരതിനെ ഒന്നാം പ്ലാറ്റ്ഫോം വഴി കടത്തിവിട്ടു. പ്ലാറ്റ്ഫോം മാറ്റിയ വിവരം സ്റ്റേഷനിൽ പ്രത്യേക അനൗൺസ്മെന്റ് വഴി മറ്റു യാത്രക്കാരെ അറിയിച്ചു.

 

ലിഫ്റ്റ് ഉപയോഗിക്കേണ്ടി വന്നാൽ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ ലിഫ്റ്റ് സ്ഥാപിച്ച കമ്പനികളിൽ നിന്നുള്ള ജീവനക്കാരെ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നു.കണ്ണൂരിൽ നിന്നും എറണാകുളത്തേക്കാണ് യാത്ര. 3.40ന് പുറപ്പെട്ട ട്രെയിനിലെ എക്സ്ക്യൂട്ടീവ് കോച്ചിലാണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്നത്. കന്നിയാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ,പോലീസ് ഉദ്യോ​ഗസ്ഥർ അടക്കമുളളവരുണ്ട്. മകൾ വീണാ വിജയന്റെ പേരിൽ ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ പ്രതിഷേധം നടക്കാൻ സാധ്യതയുള്ളതിനാൽ വൻ സുരക്ഷവലയത്തിലാണ് യാത്ര.മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വലിയ സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. യാത്രയ്‌ക്ക് മുമ്പ് ട്രാക്കുകളിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയടക്കം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും റെയില്‍വേ പോലീസും സ്റ്റേഷനിൽ ഉണ്ടായിരുന്നു.

ഡോഗ് സ്‌ക്വാഡും സ്‌റ്റേഷനിലെത്തി. സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് പോലീസ് വാദം.വന്ദേ ഭാരത് എക്സ്പ്രസിന് നേരെ നിരന്തരം കല്ലേറുണ്ടാകുന്നതിനാൽ മുഖ്യമന്ത്രി ഇറങ്ങുന്ന എറണാകുളം സ്റ്റേഷൻ വരെ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്‌. കൂത്തുപറമ്പില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി കണ്ണൂരിലേക്ക് പോയത്. വന്ദേഭാരതിന്റെ ഉദ്ഘാടനചടങ്ങില്‍ പ്രധാനമന്ത്രിയോടൊപ്പം മുഖ്യമന്ത്രി പങ്കെടുത്തിരുന്നെങ്കിലും യാത്ര ചെയ്തിരുന്നില്ല.ജനങ്ങളുടെ ജീവനും പൊതുസ്വത്തിനും സംരക്ഷണം ഒരുക്കുന്നതിലും ക്രമസമാധാനത്തിന് വെല്ലുവിളി ഉയർത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കാത്തതും സാമൂഹ്യവിരുദ്ധർക്ക് വളമാവുകയാണ്.

 

അടിക്കടി ട്രെയിനുകൾക്കു നേരെയുണ്ടാകുന്ന അക്രമങ്ങൾ അതാണ് വ്യക്തമാക്കുന്നത്. കണ്ണൂരിലും കോഴിക്കോട് എലത്തൂരിലും ട്രെയിനിന് തീയിട്ട സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നെങ്കിലും ട്രെയിനിനു തീവയ്‌ക്കുന്നത് കേരളത്തിൽ കണ്ട് പതിവില്ലാത്ത കാര്യമായിരുന്നു. അത്യപൂർവം സന്ദർഭങ്ങളിൽ ട്രെയിനുകൾക്കു നേരെയുള്ള കല്ലേറുകൾ മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും അടുത്ത കാലത്ത് അത് വർദ്ധിക്കുകയാണ്. ട്രെയിനിനു നേരെയുണ്ടാകുന്ന കല്ലേറുകളിൽ പ്രതികളെ പിടികൂടാൻ സാധിക്കുന്നില്ല എന്നതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ സംസ്ഥാനത്ത് ഏഴ് ട്രെയിനുകൾക്കു നേരെയാണ് കല്ലേറുണ്ടായത്. ഏറുകളിലേറെയും മലബാറിലാണ്. അതിൽ കൂടുതലും കണ്ണൂർ ജില്ലയിലും. ഏറ്റവും ഒടുവിൽ ബുധനാഴ്ച കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്‌പ്രസിനു നേരെ മാഹിക്കടുത്ത് നിന്നാണ് കല്ലെറിഞ്ഞത്. ശക്തമായ ഏറിൽ നല്ല ഉറപ്പുള്ള ട്രയിൻ ജനൽചില്ല് പൊട്ടി. കണ്ണൂരിൽ വന്ദേഭാരതിനു നേരെ നടക്കുന്ന രണ്ടാമത്തെ അക്രമമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (51 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends