'ഫോട്ടോ എടുക്കുന്നതിനിടെ പ്രായമായ ഒരു സ്ത്രീ, എന്റെ പിൻഭാഗത്ത് പിടിച്ച് ഞെരിച്ചു, കടന്നുപോയ വേദന ഓർമയുണ്ട്...വെളിപ്പെടുത്തലുമായി നടൻ...ഒരുപാട് ആളുകൾ ആ സമയം അവിടെയുണ്ടായിരുന്നു.....

ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് നടൻ ദുൽഖർ സൽമാനുള്ളത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമായ നടനെ ഭാഷാവ്യത്യാസമില്ലാതെയാണ് ജനങ്ങൾ നെഞ്ചിലേറ്റുന്നത്. ഇപ്പോഴിതാ ആരാധകരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തുകയാണ് ദുൽഖർ സൽമാൻ. ആരാധകര്‍ അപ്രതീക്ഷിതമായി ചുംബിക്കുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്ന് നടൻ ദുൽഖർ സൽമാൻ. ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെ പ്രായമായ സ്ത്രീയിൽ നിന്ന് താൻ നേരിട്ട ദുരനുഭവം താരം വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ദുൽഖറിന്റെ പ്രതികരണം.ഒരു പ്രായമായ സ്ത്രീ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ തന്റെ പിൻഭാഗത്ത് അമർത്തി പിടിച്ചുവെന്ന് ദുൽഖർ പറഞ്ഞു. അവർ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. സംഭവിച്ചത് വിചിത്രമായിരുന്നു. എനിക്ക് നന്നായി വേദനിച്ചു. ആ സമയത്ത് ഞാൻ ഒരു സ്റ്റേജിലായിരുന്നു.
ഒരുപാട് ആളുകൾ ആ സമയം അവിടെയുണ്ടായിരുന്നു. 'ആന്റി, ദയവായി ഇവിടെ വന്നു നില്‍ക്കൂ' എന്ന് അവരോട് പറഞ്ഞു.നിരവധിയാളുകൾക്ക് അവരുടെ കൈകള്‍ എവിടെയാണ് വെക്കേണ്ടതെന്ന് അറിയില്ല. ചില സമയത്ത് അവരുടെ കൈകള്‍ നമ്മുടെ പിന്നിലായിരിക്കും. ഫോട്ടോയില്‍ ഞാന്‍ ചിരിക്കാന്‍ ശ്രമിക്കും. എന്താണ് സംഭവിക്കുന്നതെന്ന അമ്പരപ്പായിരിക്കുമപ്പോൾ. എങ്ങനെയാണ് അവിടെ നിന്ന് രക്ഷപ്പെടേണ്ടതെന്ന് എനിക്ക് അറിയില്ല.ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പ്രായമായ ഒരു സ്ത്രീ തന്റെ കവിളിൽ ഉമ്മ വെച്ച സംഭവവും താരം അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ ചിലപ്പോൾ ആശ്ചര്യപ്പെടുത്തുമെന്നും ദുൽഖർ കൂട്ടിച്ചേർത്തു.അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം. ഓഗസ്റ്റ് 24-ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.മലയാളത്തിലെ ഇത്തവണത്തെ ഓണം റിലീസുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കിംഗ് ഓഫ് കൊത്ത തിയറ്ററുകളിലേക്ക് എത്തുകയാണ്. ഓഗസ്റ്റ് 24, വ്യാഴാഴ്ച തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് അഡ്വാന്‍സ് റിസര്‍വേഷന് ലഭിക്കുന്നത്. പ്രമുഖ കേന്ദ്രങ്ങളില്‍ രാവിലെ 7 മണിക്കാണ് ആദ്യ ഷോകള്‍. ആദ്യദിനത്തിലെ മിക്ക ഷോകളും ഇതിനകം ഫുള്‍ ആയിക്കഴിഞ്ഞു. റിലീസിന് ഇനിയും നാല് ദിവസങ്ങള്‍ ശേഷിക്കെ ഇതിനകം വിറ്റുപോയിരിക്കുന്നത് 20 ലക്ഷം ടിക്കറ്റുകളാണെന്ന് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നു. ആഗോള തലത്തിലെ കണക്കാണ് ഇത്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിൽ ട്രെൻഡിംഗ് ആണ് കിംഗ് ഓഫ് കൊത്ത.
പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണിത്.ദുൽഖര്‍ നായകനാവുന്ന ചിത്രത്തില്‍ ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ് എന്റർടെയ്‍നര്‍ ആയിരിക്കും ചിത്രമെന്നാണ് പ്രേക്ഷകര്‍ക്കിടയിലെ പ്രതീക്ഷ. ദുൽഖറിന്റെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം വെഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ്.
https://www.facebook.com/Malayalivartha


























