Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

ഇന്ത്യ കുതിയ്ക്കുന്നു... ചന്ദ്രയാന്‍ ദൗത്യത്തിനു പിന്നാലെ സൂര്യനിലേക്കാണ് ഐഎസ്ആര്‍ഒയുടെ അടുത്ത ഉന്നം; ചടുലമായ ഗവേഷണ പദ്ധതികളുമായി ഇന്ത്യ; ചന്ദ്രയാന്‍ പേടകത്തിന്റെ ലാന്‍ഡിങ്ങിനു പിന്നാലെ ആദിത്യയുടെ വിക്ഷേപണം പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചു നടത്താനാണു നീക്കം

24 AUGUST 2023 09:30 AM IST
മലയാളി വാര്‍ത്ത

വിജയകരമായ ചന്ദ്രയാന്‍ ദൗത്യത്തിന് ശേഷം ഇന്ത്യയ്ക്കിന് വിശ്രമമില്ല. ചന്ദ്രയാന്‍ ദൗത്യത്തിനു പിന്നാലെ സൂര്യനിലേക്കാണ് ഐഎസ്ആര്‍ഒയുടെ അടുത്ത ഉന്നം. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ 'ആദിത്യ എല്‍ 1 (ആദിത്യയാന്‍)' വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ ഐഎസ്ആര്‍ഒ വേഗത്തിലാക്കി. ചന്ദ്രയാന്‍ പേടകത്തിന്റെ ലാന്‍ഡിങ്ങിനു പിന്നാലെ ആദിത്യയുടെ വിക്ഷേപണം പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചു നടത്താനാണു നീക്കം.

ബെംഗളൂരുവിലെ യുആര്‍ റാവു സാറ്റ്ലൈറ്റ് സെന്ററില്‍ (യുആര്‍എസ്സി) നിര്‍മിച്ച ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ വിക്ഷേപണം നടക്കും. 4 മാസത്തെ യാത്രയ്ക്ക് ശേഷം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയില്‍ വരുന്ന ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിലായിരിക്കും (എല്‍1) ഇതിന്റെ ഭ്രമണപഥം. ബഹിരാകാശ നിരീക്ഷണ കേന്ദ്രമായി ആദിത്യ എല്‍-1 ഉപഗ്രഹം പ്രവര്‍ത്തിക്കും.

സൂര്യന്റെ പുറം ഭാഗത്തെ താപവ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം. സൗരജ്വാലകള്‍ ഭൂമിയില്‍ പതിച്ചാല്‍ എന്ത് തരത്തിലുള്ള ആഘാതം ഉണ്ടാക്കും, സൂര്യന് സമീപമുള്ള ഗ്രഹങ്ങളില്‍, പ്രത്യേകിച്ച് ഭൂമിയുടെ ബഹിരാകാശ മേഖലയില്‍ അത് എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്തും എന്നതിനെ കുറിച്ച് കൂടുതലറിയാന്‍ കഴിയും. 378 കോടി രൂപയാണ് ആദിത്യ എല്‍1 ദൗത്യത്തിനു പ്രതീക്ഷിക്കുന്ന ചെലവ്.

മറ്റു പ്രധാന ദൗത്യങ്ങള്‍ ഇവയാണ്.

ഗഗന്‍യാന്‍: ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗന്‍യാനിനായുള്ള ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ മികവു പരീക്ഷിച്ചറിയാനുള്ള ദൗത്യം ഉടനുണ്ട്. ഇതിനു പിന്നാലെ ഗഗന്‍യാന്റെ ആളില്ലാ ദൗത്യം (അണ്‍മാന്‍ഡ് മിഷന്‍) നടക്കും. ഭൂമിയെ ചുറ്റി ഏകദേശം 400 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ഒന്നു മുതല്‍ 3 ദിവസം വരെ നിലയുറപ്പിച്ച ശേഷം, ക്രൂ മൊഡ്യൂള്‍ കടലിലെ നിശ്ചിത സ്ഥലത്ത് തിരിച്ചെത്തുകയാണു ഗഗന്‍യാന്‍ ദൗത്യം. 9023 കോടിയോളമാണു ചെലവ്.

നിസാര്‍: യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി വികസിപ്പിച്ചെടുക്കുന്ന ലോ എര്‍ത്ത് ഓര്‍ബിറ്റ് (ലിയോ) ഒബ്‌സര്‍വേറ്ററിയാണ് നാസ-ഐഎസ്ആര്‍ഒ എസ്എആര്‍ (നിസാര്‍).നിസാര്‍ 12 ദിവസത്തിലൊരിക്കല്‍ ഭൂമിയുടെ ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍, മഞ്ഞ്, പിണ്ഡം, സമുദ്രനിരപ്പിലെ വര്‍ധ, ഭൂഗര്‍ഭജലം, ഭൂകമ്പങ്ങള്‍, സൂനാമികള്‍, അഗ്‌നിപര്‍വതങ്ങള്‍, മണ്ണിടിച്ചിലുകള്‍ എന്നിവയുള്‍പ്പെടെയുള്ള അപഗ്രഥിക്കാനും മുന്നറിയിപ്പുകള്‍ നല്‍കാനും ശേഷിയുള്ളതാണ്. 12,296 കോടി രൂപ ചെലവ്.

സ്‌പേഡെക്‌സ്: മനുഷ്യ ബഹിരാകാശ യാത്ര, ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണി എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുക്കുന്ന ഒരു ഇരട്ട ബഹിരാകാശ പേടക ദൗത്യമാണ് സ്‌പേഡെക്‌സ് അല്ലെങ്കില്‍ സ്പേസ് ഡോക്കിങ് പരീക്ഷണം. 2 ഉപഗ്രഹങ്ങളാണ് (ചേസര്‍, ടാര്‍ഗെറ്റ്) ഈ ദൗത്യത്തില്‍ നിശ്ചിത ഭ്രമണപഥത്തിലെത്തിക്കുക. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി റിമോട്ട് റോബോട്ടിക് ആം (റോബോട്ടിക് കൈ) ഇവയിലുണ്ടാകും.

മംഗള്‍യാന്‍ 2: ഇന്ത്യയുടെ രണ്ടാമത്തെ ഗ്രഹാന്തര ദൗത്യം. മംഗള്‍്‌യാന്‍-2 ,മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ 2 എന്നീ പേരുകളില്‍ അറിയപ്പെടുന്നു. 2024ല്‍ വിക്ഷേപിക്കും.

ലൂപെക്‌സ്: ഐഎസ്ആര്‍ഒയുടെ അടുത്ത സാധ്യതയുള്ള ചാന്ദ്ര ദൗത്യം ജപ്പാനുമായി ചേര്‍ന്നാണ്. ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയും (ജാക്സ) ഇസ്‌റോയും ചേര്‍ന്നുള്ള ദൗത്യത്തിന് ലൂണാര്‍ പോളര്‍ എക്സ്പ്ലോറേഷന്‍ മിഷന്‍ (ലൂപെക്സ്) എന്നാണു പേര്. ജാക്‌സയും ഐഎസ്ആര്‍ഒയും യഥാക്രമം റോവറും ലാന്‍ഡറും വികസിപ്പിക്കുന്നു.

ഐഎസ്ആര്‍ഒയുടെയും ജാക്‌സയുടെയും മാത്രമല്ല യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും (ഇഎസ്എ) ഉപകരണങ്ങളും റോവറില്‍ വഹിക്കും. 2025ലാണു വിക്ഷേപണം പ്രതീക്ഷിക്കുന്നത്.

ശുക്രയാന്‍ 1: ഐഎസ്ആര്‍ഒയുടെ ശുക്രയാന്‍ 1 ദൗത്യവിക്ഷേപണം 2031ല്‍ ഇതു സംഭവിക്കുമെന്നാണു പ്രതീക്ഷ. 500 1000 കോടി വരെയാണു ചെലവ്. ബഹിരാകാശത്തെ വിവിധ എക്‌സ്‌റേ സ്രോതസ്സുകളുടെ ചലനാത്മകത പഠിക്കുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ സമര്‍പ്പിത പോളാരിമെട്രി ദൗത്യമായ എക്‌സ്‌പോസാറ്റ് (എക്സ്‌റേ പൊളാരിമീറ്റര്‍ സാറ്റലൈറ്റ്) വിക്ഷേപണത്തിനു തയാറാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (14 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (31 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (33 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (38 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (45 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (54 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (4 hours ago)

Malayali Vartha Recommends