അമ്പരപ്പോടെ ചൈനയും പാക്കികളും... ചന്ദ്രയാന്‍ മൂന്നിന്റെ മിന്നും വിജയത്തോടെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ താരമായി ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും; ഇന്ത്യ 2047 ല്‍ വികസിത രാഷ്ട്രമാകുമെന്ന് മോദി; ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ചക്ക് സ്ഥിരീകരണമില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്ക് ലോകം വലിയ വിലയാണ് കല്‍പ്പിക്കുന്നത്. ചന്ദ്രയാന്റെ വിജയം മോദിയുടെ പ്രശസ്തി ഒന്നുകൂടി വര്‍ധിപ്പിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്ത്യ വികസിത രാഷ്ട്രമാകുമെന്ന് മോദി എടുത്തു പറഞ്ഞു.
ഇന്ത്യ 2047 ല്‍ വികസിത രാഷ്ട്രമാകുമെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രി ബിസിനസ് ഫോറത്തില്‍ പങ്കുവച്ചത്. ഇന്ത്യയുടെ സമസ്ത മേഖലകളിലും മാറ്റം കൊണ്ടുവരാന്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കഴിഞ്ഞുവെന്ന അവകാശവാദവും പ്രധാനമന്ത്രി മുന്നോട്ട് വച്ചിരുന്നു.
അതേസമയം ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തുമോയെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇന്നലെ രണ്ടു നേതാക്കളും ബ്രിക്‌സ് വിരുന്നില്‍ ഒന്നിച്ച് പങ്കെടുത്തിരുന്നു. ഇന്നും നാളെയും ചില നേതാക്കളെ മോദി പ്രത്യേകം കാണുമെന്ന് മാത്രമാണ് വിദേശകാര്യ വക്താവ് അറിയിച്ചിരിക്കുന്നത്.
അതേസമയം അതിര്‍ത്തിയിലെ ചില മേഖലകളിലെ പിന്‍മാറ്റത്തിന് ഇന്ത്യാ - ചൈനാ സേനാതല ചര്‍ച്ചയില്‍ നിര്‍ദ്ദേശം തയ്യാറാക്കിയെന്നും വിവരമുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ന് പ്രധാന അജണ്ടകളില്‍ ചര്‍ച്ച നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബ്രിക്സ് വിപുലീകരണവും അംഗ രാജ്യങ്ങളില്‍ ഒറ്റ കറന്‍സി നടപ്പാക്കുന്നതുമാണ് പ്രധാന വിഷയങ്ങള്‍. 23 രാജ്യങ്ങള്‍ ബ്രിക്‌സ് അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പരിഗണിച്ചാവും വിശദമായ ചര്‍ച്ച നടക്കുക.
എന്നാല്‍ ബ്രിക്‌സില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാട് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഏകീകൃത കറന്‍സി ഉപയോഗിക്കുന്നതും പ്രായോഗികമല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്നലെ ജോഹന്നാസ് ബര്‍ഗില്‍ നടന്ന ബിസിനസ് ഫോറത്തില്‍ മോദി പങ്കെടുത്തിരുന്നു. 2047ല്‍ ഇന്ത്യ വികസിത രാഷ്ട്രമാകുമെന്നും സമസ്ത മേഖലകളിലും മാറ്റം കൊണ്ടുവരാന്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കഴിഞ്ഞുവെന്നും പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അതേസമയം ബ്രിക്‌സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണമായിട്ടില്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടുമില്ല. ജിന്‍പിങുമായി നരേന്ദ്രമോദി പ്രത്യേക കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്തുവന്നിരുന്നു. ഇരു നേതാക്കളും ബ്രിക്‌സ് വിരുന്നിലടക്കം ഒന്നിച്ച് പങ്കെടുത്തിരുന്നു.
ഇന്നും നാളെയും ചില നേതാക്കളെ മോദി പ്രത്യേകം കാണുമെന്ന് മാത്രമാണ് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ മോദി - ഷി ജിന്‍പിങ് കൂടിക്കാഴ്ച ഉണ്ടാകുമോയെന്നത് വ്യക്തമാക്കിയിരുന്നില്ല. അതിര്‍ത്തി തര്‍ക്കമടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കെ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമോയെന്നത് അറിയാനായി ലോകം കാത്തുനില്‍ക്കുകയാണ്.
അതേസമയം ചന്ദ്രയാന്‍ വിജയമാണ് വാര്‍ത്തകളില്‍ നിറയെ. സങ്കീര്‍ണതകളും ദുര്‍ഘട ഘട്ടങ്ങളും തരണംചെയ്ത് ചന്ദ്രയാന്‍ 3 ദൗത്യത്തെ മുന്നോട്ടു നയിച്ചത് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥിന്റെ നേതൃശേഷിയാണ്. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് കഴിഞ്ഞ വര്‍ഷമാണ് ഐഎസ്ആര്‍ഒയുടെ തലപ്പത്തെത്തിയത്. ഈ പദവിയിലെത്തിയ അഞ്ചാമത്തെ കേരളീയന്‍. എം.ജി.കെ. മേനോന്‍, ഡോ.കെ.കസ്തൂരിരംഗന്‍, ഡോ. ജി.മാധവന്‍നായര്‍, ഡോ. കെ.രാധാകൃഷ്ണന്‍ എന്നിവരാണു മറ്റു 4 പേര്‍.
2018ല്‍ വിഎസ്എസ്സി ഡയറക്ടറായി. ജിഎസ്എല്‍വി മാര്‍ക്ക് 3 ഉള്‍പ്പെടെയുള്ള വിക്ഷേപണ വാഹനങ്ങള്‍ക്കു രൂപം നല്‍കിയതു സോമനാഥിന്റെ നേതൃത്വത്തിലാണ്. ചന്ദ്രയാന്‍1 ദൗത്യത്തില്‍ റോക്കറ്റ് രൂപകല്‍പന ചെയ്ത പ്രോജക്ട് ഡയറക്ടറും അദ്ദേഹമാണ്. ചന്ദ്രയാന്‍2 റോക്കറ്റ് നിര്‍മാണത്തിലും വിക്ഷേപണത്തിലും പ്രധാന ചുമതലകള്‍ വഹിച്ചു.
"
https://www.facebook.com/Malayalivartha





















