ചേര്‍ത്തല ഓട്ടത്തിനിടെ കാറിന് തീപിടിച്ചു... ഓടിച്ചിരുന്ന സ്ത്രീ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് അത്ഭുതകരമായി

ചേര്‍ത്തല ഓട്ടത്തിനിടെ കാറിന് തീപിടിച്ച് ഓടിച്ചിരുന്ന സ്ത്രീ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കണിച്ചുകുളങ്ങര ചെത്തി റോഡില്‍ പടവൂര്‍ ജംഗ്ഷനു സമീപം ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്. പട്ടണക്കാട് ഹരിശ്രീ ഭവനില്‍ ഇന്ദിര വിഘ്‌നേശ്വരന്റെ കാറാണ് കത്തിനശിച്ചത്.
കാര്‍ ഓടിച്ചിരുന്ന ഇന്ദിര (64) പൊക്ലാശേരിയിലെ കുടുംബ വീട്ടില്‍ വന്നു മടങ്ങുമ്പോള്‍ കാറിന്റെ മുന്‍ഭാഗത്ത് പുക ഉയരുകയായിരുന്നു. ഉടന്‍ കാര്‍ നിര്‍ത്തി ഇന്ദിര പുറത്തിറങ്ങിയതിനു പിന്നാലെ തീ ആളിപ്പടര്‍ന്ന് കാര്‍ പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു.
സമീപവാസികളും റോഡിലുണ്ടായിരുന്നവരും ഓടിയെത്തി വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. 10 വര്‍ഷം പഴക്കമുള്ളതാണ് കാര്‍. ചേര്‍ത്തലയില്‍നിന്ന് അഗ്‌നിരക്ഷാ സേനയും മാരാരിക്കുളത്തുനിന്ന് പൊലീസും സ്ഥലത്തെത്തി. കാര്‍ ഇന്നു വിശദമായി പരിശോധിച്ചതിനു ശേഷമേ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനാകൂവെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha





















