കണ്ണൂര്‍ ഇരിട്ടി പുന്നാട് ടൗണില്‍ വാഹനാപകടത്തില്‍ ഒരു മരണം.... ഡ്രൈവര്‍ക്ക് പരുക്ക്

കണ്ണൂര്‍ ഇരിട്ടി പുന്നാട് ടൗണില്‍ വാഹനാപകടത്തില്‍ ഒരു മരണം. പൂക്കള്‍ കയറ്റിവന്ന പിക്കപ്പ് വാന്‍ നിര്‍ത്തിയിട്ട മിനി ലോറിക്കു പുറകില്‍ ഇടിച്ചാണ് അപകടം നടന്നത്. മുഴപ്പിലങ്ങാട് സ്വദേശി സല്‍മാനാണ് മരിച്ചത്. പാലക്കാട് സ്വദേശിയായ ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെ നാലിനായിരുന്നു അപകടം. പുന്നാട് ടൗണില്‍ കടയില്‍ പാല്‍ ഇറക്കാന്‍ വേണ്ടി നിര്‍ത്തിയിട്ട മിനി ലോറിക്കു പിന്നിലാണ് പിക്കപ്പ് വാന്‍ ഇടിച്ചത്. കര്‍ണാടകത്തില്‍നിന്നു പൂക്കള്‍ കയറ്റി വരുമ്പോഴായിരുന്നു അപകടം നടന്നത്.
അതേസമയം
പത്തനംതിട്ടയില്‍ ബൈക്ക് പോസ്റ്റില്‍ ഇടിച്ചു കയറി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. റാന്നി പൂവന്‍മല കറിക്കാട്ടൂര്‍ വീട്ടില്‍ ജോണ്‍സണ്‍ ജോര്‍ജ് (28) മരിച്ചത്. റാന്നി പുളിമുക്കിന് സമീപമായിരുന്നു അപകടം നടന്നത്.
"
https://www.facebook.com/Malayalivartha





















