ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും.... വൈകുന്നേരം അഞ്ച് മണിക്ക് ഡല്‍ഹിയില്‍വച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.

ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം അഞ്ച് മണിക്ക് ഡല്‍ഹിയില്‍വച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. മേപ്പടിയാന്‍,നായാട്ട്,മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങള്‍ അവാര്‍ഡിനായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
നായാട്ടിലെ അഭിനയത്തിന് നടന്‍ ജോജു ജോര്‍ജ് മികച്ച നടനാകാന്‍ സാദ്ധ്യതയുണ്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ഗാംഗുഭായ് കത്തിയവാഡി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടോ, തലൈവി എന്ന ചിത്രത്തിലെ അഭിനയത്തിന് കങ്കണയോ മികച്ച നടിയായേക്കുമെന്നാണ് സൂചനകള്‍.
ടൊവിനോയുടെ 'മിന്നല്‍ മുരളിക്കും ചില അവാര്‍ഡുകള്‍ ലഭിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് സൂചന. ചവിട്ട്, മേപ്പടിയാന്‍, ഹോം,ആവാസവ്യൂഹം എന്നീ സിനിമകള്‍ മികച്ച മലയാള ചിത്രത്തിന്റെ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















