Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

2007 ജൂലൈ ആറിന് കൊച്ചിയിലായിരുന്നു കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച പ്രസംഗം നടന്നത്; അന്ന് പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നു; അന്ന് പിണറായിയും അന്തരിച്ച മുന്‍ അഡ്വക്കേറ്റ് ജനറല്‍ എംകെ ദാമോദരനും ഉള്‍പ്പെടുന്ന ഭരണസംവിധാനം മാഫികകളെ വളര്‍ത്തുന്നതിന് സഹായകമായി പ്രവര്‍ത്തിക്കുന്നു എന്ന് ജസ്റ്റിസ് കെ.സുകുമാരന്‍ തുറന്നടിച്ചു

24 AUGUST 2023 06:21 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന് വിവാദ കരിമണല്‍ കമ്പനിയുമായുള്ള ബന്ധവും അവരില്‍ നിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലും സംസ്ഥാനത്തെ താപനിലയേക്കാള്‍ തിളച്ചുമറിയുകയാണല്ലോ. ഈ സാഹചര്യത്തില്‍ പിണറായി വിജയന് മാഫിയ ബന്ധമുണ്ടെന്നും അവരെ വളര്‍ത്തുന്നതിന് സഹായകമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നെന്നും ഹൈക്കോടതി മുന്‍ ജഡ്ജി കെ. സുകുമാരന്‍ വെളിപ്പെടുത്തിയിരുന്നു.

2007 ജൂലൈ ആറിന് കൊച്ചിയിലായിരുന്നു കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച പ്രസംഗം നടന്നത്. അന്ന് പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നു. അന്ന് പിണറായിയും അന്തരിച്ച മുന്‍ അഡ്വക്കേറ്റ് ജനറല്‍ എംകെ ദാമോദരനും ഉള്‍പ്പെടുന്ന ഭരണസംവിധാനം മാഫികകളെ വളര്‍ത്തുന്നതിന് സഹായകമായി പ്രവര്‍ത്തിക്കുന്നു എന്ന് ജസ്റ്റിസ് കെ.സുകുമാരന്‍ തുറന്നടിച്ചു . എന്റെ അഭിപ്രായം തുറന്നു പറയുകയാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്താണ് ഇവിടെ ഒരു മാഫിയ രൂപപ്പെട്ടത്. ഒരാള്‍ അഡ്വക്കേറ്റ് ജനറലിന്റെ ജൂനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായും മറ്റൊരാള്‍ അബ്കാരി വക്കീലായും വന്ന് ഉത്തരവുകള്‍ വാങ്ങി പോയിത്തുടങ്ങിയത് അന്നാണ്. മണിച്ചന്‍ കാരണം കല്ലുവാതുക്കല്‍ മദ്യദുരന്തം ഉണ്ടായ ശേഷം അയാള്‍ക്കെതിരെയുള്ള കേസുകള്‍ നശിപ്പിക്കാന്‍ എത്രത്തോളം സമ്മര്‍ദ്ദമുണ്ടായി എന്നത് ജസ്റ്റിസിന്റെ പ്രസംഗം വ്യക്തമാക്കുന്നു.

സി.പി.എം നേതാക്കളുടെ വിശ്വസ്തനായിരുന്നു മണിച്ചന്‍. അയാളുടെ ഡയറിയില്‍ പല സി.പി.എം നേതാക്കള്‍ക്കും കൊടുത്ത പണത്തിന്റെ കണക്കുകളുണ്ടായിരുന്നു. ഹൈക്കോടതിയുടെ നിതാന്ത ജാഗ്രതയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യുവിന്റെയും സംഘത്തിന്റെയും പരിശ്രമം കൊണ്ടുമാത്രമാണെന്നും ജസ്റ്റിസ് സുകുമാരന്‍ അന്ന് പറഞ്ഞിരുന്നു.

സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പിണറായിയെയും എം.കെ ദാമോദരനെയും പേരെടുത്ത് പറഞ്ഞാണ് ജസ്റ്റിസ് കെ.സുകുമാരന്‍ രൂക്ഷമായി വിമര്‍ശിച്ചത്. മാഫിയ ബന്ധത്തെ കുറിച്ച് ചര്‍ച്ച നടത്തുമ്പോള്‍ വ്യക്തികളെ പേരെടുത്ത് പറഞ്ഞില്ലെങ്കില്‍ അര്‍ത്ഥമില്ലെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇത് വള്ളിപുള്ളി തെറ്റാതെ അടുത്ത ദിവസത്തെ പത്രങ്ങളില്‍ അടിച്ചുവന്നു. അതോടെ പിണറായി വിജയന് ഹാലിളകി.

പിണറായിയും എം.കെ ദാമോദരനും ജസ്റ്റിസിനെതിരെ ഭീഷണി മുഴക്കി. മാനസികാശുപത്രിയില്‍ നിന്നിറങ്ങി വന്നാണ് അയാളിതൊക്കെ പറഞ്ഞതെന്ന് തോന്നുന്നു എന്നായിരുന്നു പിണറായിയുടെ പ്രതികരണം. പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. എന്നാല്‍ തന്റെ കമ്പ്യൂട്ടറില്‍ എല്ലാ രേഖകളും ഉണ്ടെന്നും അതെല്ലാം മനസ്സിലാക്കിയാണ് പ്രസംഗിച്ചതെന്നും ജസ്റ്റിസ് സുകുമാരന്‍ തിരിച്ചടിച്ചു. പിന്നാലെ അഭിപ്രായം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് അഡ്വ. വി.ജി ഗോവിന്ദന്‍ വഴി പിണറായി ജസ്റ്റിസ് സുകുമാരന് വക്കീല്‍ നോട്ടീസ് അയച്ചു.

പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തും ഭരണഘടനാ സ്ഥാപനങ്ങളിലും ഇരിക്കുന്നവരുടെ ദുഷ്പ്രവര്‍ത്തികള്‍ സമൂഹത്തെ മൊത്തത്തില്‍ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പൊതുനന്മ ലക്ഷ്യം വെച്ചുള്ളതായിരുന്നു തന്റെ പ്രസംഗമെന്ന് ജസ്റ്റിസ് സുകുമാരന്‍ അന്ന് പറഞ്ഞിരുന്നു. കൂടാതെ പ്രസംഗത്തിലില്ലാത്ത ചില കാര്യങ്ങള്‍ കൂടി അദ്ദേഹം മാധ്യമളിലൂടെ വെളിപ്പെടുത്തി.

അതിങ്ങിനെയാണ് , ' സിപി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പിണറായി ഐസ്‌ക്രീംകേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചു. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെ പോലീസ് നടപടിയെ സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമെന്ന നിലയില്‍ അഡ്വ. എം.കെ ദാമോദരന്‍ കോടതിയില്‍ വാദിച്ചു. ഇതെല്ലാം നേതൃരംഗത്തെ മൂല്യച്യുതിയുടെ സാക്ഷ്യമാണെന്നും ജസ്റ്റിസ് സുകുമാരന്‍ ചൂണ്ടിക്കാണിച്ചു.

പ്രസംഗം വസ്തുതാപരമായി ലഭിച്ച വിവരങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നെന്നും നിലപാടില്‍ മാറ്റമില്ലെന്നും മാപ്പ് പറയില്ലെന്നും റിട്ടയേഡ് ജസ്റ്റിസ് കെ.സുകുമാരന്‍ വക്കീല്‍ നോട്ടീസിന് മറുപടി കൊടുത്തു. ഇതോടെ കേസും പിന്‍വലിച്ച് പിണറായി വിജയന്‍ തടിതപ്പി. തുടര്‍നടപടികള്‍ സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാണ്. സ്വപ്‌നസുരേഷ് നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ വക്കീല്‍ നോട്ടീസ് പോലും അയയ്ക്കാത്തതിന് കാരണം ഏതാണ്ട് ഇപ്പോള്‍ മനസിലായിക്കാണുമെന്ന് വിശ്വസിക്കുന്നു.

നായനാരുടെ കാലത്തേതിന് സമാനമായ രീതിയിലുള്ള പ്രവര്‍ത്തനും മുഖ്യമന്ത്രി പിണറായിയുടെ ഓഫീസിലും നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സി.എമ്മിന്റെ ഓഫീസില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐ.ജി ലക്ഷ്ണന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഹൈക്കോടതി ആര്‍ബിട്രേറ്റര്‍മാര്‍ക്ക് അയച്ച തര്‍ക്കം പോലും തീര്‍പ്പാക്കുന്ന ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളില്‍ ഇടനില നില്‍ക്കുന്നെന്നും ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ താനറിയാതെ വക്കീല്‍ ചെയ്ത പണിയാണെന്ന് പറഞ്ഞ് ഐ.ജി സത്യവാങ്മൂലം പിന്‍വലിച്ചു.

പക്ഷെ, അഭിഭാഷകനെ മാറ്റിയില്ല എന്നത് ശ്രദ്ധേയമാണ്. അധികാരത്തിന്റെ തണലും മറയും ഉപയോഗിച്ച് നടത്തുന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിപക്ഷം അടക്കം രംഗത്തുണ്ടെങ്കിലും നിയമനടപടിക്ക് ആരും തയ്യാറാകുന്നില്ല. അത് ഇത്തരക്കാര്‍ക്ക് വലിയ ആശ്വാസമാണ്. അക്ഷരാഭ്യാസം പോലുമില്ലാത്ത ആദിവാസി യുവാവ് ആമകളെ കൈവശം വച്ചതിന് ജയിലിലടച്ച ഭരണകൂടമാണ് ഇവിടെയുള്ളത്. എന്നാണ് ഭരണത്തോട് ചേര്‍ന്ന് നിന്ന് ഉന്നതര്‍ നടത്തുന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിരന്തരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നത് ജനാധിപത്യത്തിന്റെ ശാപമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (14 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (31 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (33 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (38 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (45 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (54 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (4 hours ago)

Malayali Vartha Recommends