അബ്കാരി കേസിലെ പ്രതിയായ 'സ്പിരിറ്റ് കണ്ണന്‍' പിടിയില്‍

അബ്കാരി കേസിലെ പ്രതിയായ കൊല്ലം ചടയമംഗലം സ്വദേശി 'സ്പിരിറ്റ് കണ്ണന്‍' എന്ന് വിളിക്കുന്ന അനില്‍ കുമാര്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ 12.50 ന് ചടയമംഗലം എക്‌സൈസാണ് അനില്‍ കുമാറിനെ പിടികൂടിയത്. മുമ്മൂല ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ചാരായം വാറ്റികൊണ്ടിരിക്കവേ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 100 ലിറ്റര്‍ കോടയും 8 ലിറ്റര്‍ ചാരായവും സംഘം കണ്ടെടുത്തു.
അതിനിടെ, വയനാട് മുത്തങ്ങയില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പിടിയിലായി. വാഹന പരിശോധനയിലാണ് രണ്ട് തിരുവല്ല സ്വദേശികള്‍ പിടിയിലായത്. ഓണം സ്‌പെഷ്യല്‍ െ്രെഡവിന്റെ ഭാഗമായിട്ടായിരുന്നു വാഹന പരിശോധന. MH 02 BP 9339 എന്ന കാര്‍ പരിശോധിച്ചപ്പോഴാണ് 61 ഗ്രാം എംഡിഎംഎയും 12.8 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തിയത്. മയക്കുമരുന്ന് കടത്തിയ തിരുവല്ല സ്വദേശികളായ സുജിത് സതീശന്‍, അരവിന്ദ് ആര്‍ കൃഷ്ണ എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.
വാഹനം വിശദമായി പരിശോധിച്ചപ്പോള്‍, കഞ്ചാവും എംഡിഎംഎയും പൊടിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ക്രഷിംങ് മെഷിന്‍ കണ്ടെടുത്തു. ഇന്റര്‍നെട്ട് കോളുകള്‍ക്ക് ഉപയോഗിക്കുന്ന റൂട്ടറും പ്രതികളുടെ പക്കലുണ്ടായിരുന്നതായി എക്‌സൈസ് അറിയിച്ചു. ഇവരുടെ കയ്യിലുണ്ടായിരുന്ന 100 അമേരിക്കന്‍ ഡോളറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് വിതരണ ശൃംഖ്യലയില്‍ സ്വാധീനമുളളവരാണ് അറസ്റ്റിലായവരെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
https://www.facebook.com/Malayalivartha





















