വീണയുടെ വാര്‍ത്ത ചെയ്ത് പോകരുത് ബേബി സഖാവും കലിപ്പില്‍;മാധ്യമങ്ങള്‍ക്ക് ചന്ദ്രയാന്‍ വേണ്ട വീണ മതി,ചന്ദ്രയാന്‍ വിജയവും വീണയുടെ മാസപ്പടിയും തമ്മില്‍ താമരതമ്യം ചെയ്യല്ലെ സഖാവേ,ബേബി സഖാവും ക്യാപ്‌സൂളിറക്കി മെഴുകുന്നു

വീണ വിജയന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് സിപിഎം നേതാവ് എം.എ.ബേബി. മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ഇതാണ് ഏറ്റവും വലിയ സംഭവമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രയാന്‍ പോലും ഇതിനു മുന്നില്‍ ഒന്നുമല്ല എന്ന നിലയിലാണ് കാര്യങ്ങള്‍. ആ ബെസ്റ്റ് നല്ല ഒന്നാന്തരം ന്യായീകരണം. ചന്ദ്രയാന്‍ വിജയവും വീണയുടെ മാസപ്പടിയും തമ്മില്‍ താമരതമ്യം ചെയ്ത് ചന്ദ്രയാന്റെ വില കളയരുത്. ചന്ദ്രയാന്‍ മൂന്ന് രാജ്യത്തിന് അഭിമാനമാണ്. മാസപ്പടി ഒരു കുടുംബത്തിന് മാത്രം നേട്ടം ഉണ്ടാക്കി കൊടുക്കുന്നതും. എന്നിട്ിപ്പോള്‍ വീണയുടെ മാസപ്പടി വാര്‍ത്ത കൊടുത്തതിലാണ് സഖാക്കള്‍ക്ക് പൊള്ളല്‍.
ചന്ദ്രയാന്‍ പോലും ഇതിനു മുന്നില്‍ ഒന്നുമല്ല എന്ന നിലയിലാണ് കാര്യങ്ങള്‍. ഇത്തരത്തിലുള്ള ബാലിശമായ ശൈലി മാധ്യമങ്ങളുടെ അന്തസ്സിനു നിരക്കുന്നതല്ലെന്ന് ബേബി അഭിപ്രായപ്പെട്ടു. കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തം വഹിക്കുന്നയാളുടെ ബന്ധുവാണ് ഈ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന് പറയേണ്ട യാതൊരു ആവശ്യവുമില്ലാത്ത സ്ഥലത്താണ് ബന്ധപ്പെട്ട അതോറിറ്റി അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും ബേബി ചൂണ്ടിക്കാട്ടി.
''സംസ്ഥാന സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റും അതു സംബന്ധിച്ച് വിശദീകരിച്ചതാണ്. കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക് വശംവദരാകാത്ത പാര്‍ട്ടികളെയും രാഷ്ട്രീയ നേതാക്കളെയും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടാനുള്ള ശ്രമം ഇന്ത്യയിലെമ്പാടും നടത്തുകയാണ്. അതിന്റെ ഭാഗമാണ് ഇതും. കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തം വഹിക്കുന്നയാളുടെ ബന്ധുവാണ് ഈ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന് അങ്ങനെയൊരു പരാമര്‍ശം നടത്തേണ്ട ഒരു കാര്യവും ഇല്ലാത്തിടത്താണ് പറഞ്ഞിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വായിച്ചാലറിയാം. ഇത് അവരുടെ പരിഗണനയ്ക്കു വരേണ്ട വിഷയമല്ല. അവിടെത്തന്നെ കള്ളി വെളിച്ചത്തായി. നികുതി കൊടുത്തിട്ടുണ്ടോ, സേവനം നല്‍കിയിട്ടുണ്ടോ എന്നതൊക്കെ ആര്‍ക്കും പരിശോധിക്കാവുന്നതേയുള്ളൂ.
ഒരുകൂട്ടം മാധ്യമങ്ങള്‍ എല്ലാ ദിവസവും വൈകുന്നേരം അങ്ങനെയാണോ ഇങ്ങനെയാണോ എന്നൊക്കെ ചോദിക്കുകയാണ്. വേറൊരു വിഷയവും ചര്‍ച്ച ചെയ്യാനില്ല. ആളുകള്‍ പരിഹസിക്കുകയാണ്. അത്രയേ അതിനെക്കുറിച്ചു പറയാനുള്ളൂ. നിങ്ങള്‍ക്ക് ഇതാണ് ലോകത്തിലെ ഏറ്റവും വലിയ സംഭവം. ചന്ദ്രയാന്‍ പോലും ഇതിനു മുന്നില്‍ ഒന്നുമല്ല. ആ നിലയിലാണ്. മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള ബാലിശമായ ശൈലികള്‍, അത് മാധ്യമങ്ങളുടെ അന്തസ്സിനു നിരക്കുന്നതല്ല എന്നു മാത്രമേ പറയുന്നുള്ളൂ.
പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് ആണെങ്കില്‍ പോലും, ജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട അജന്‍ഡ അവര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ഇടതു മുന്നണി വിജയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി, വിവിധ വകുപ്പുകളുടെ മന്ത്രി, പ്രതിപക്ഷ നേതാവ്, ദീര്‍ഘകാലം എംഎല്‍എ എന്നിങ്ങനെ 53 വര്‍ഷം വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച ഉമ്മന്‍ ചാണ്ടിക്ക്, മറ്റു മണ്ഡലങ്ങളില്‍ അവിടങ്ങളിലെ എംഎല്‍എമാര്‍ കൊണ്ടുവന്ന വികസനത്തിനു തത്തുല്യമായ വികസനം പുതുപ്പള്ളിയില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. ഇതാണ് ഇന്ന് പുതുപ്പള്ളി മണ്ഡലവും കേരളവും ചര്‍ച്ച ചെയ്യുന്നത്. അത് എല്‍ഡിഎഫിന് വളരെ അനുകൂലമാകും. സ്ഥാനാര്‍ഥിയെന്ന നിലയില്‍ ജെയ്ക് സി.തോമസ് വലിയ തോതില്‍ ജനങ്ങളെ ആകര്‍ഷിച്ചിട്ടുണ്ട്. എല്‍ഡിഎഫിന് അനുകൂലമായ വളരെ നല്ല മാറ്റം ആ മണ്ഡലത്തിലുണ്ട്. യുഡിഎഫിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കോണ്‍ഗ്രസിന്റെ ഒരു നേതാവ് മരണമടഞ്ഞതിന്റെ അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍, അദ്ദേഹത്തിന്റെ കുടുംബത്തില്‍നിന്നു തന്നെ സ്ഥാനാര്‍ഥി വരുന്നതിന്റെ ചില സഹതാപ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന കണക്കുകൂട്ടലുണ്ട്. ഒരുവിഭാഗം മാധ്യമങ്ങള്‍ അത്തരം ചില പ്രവണതകള്‍ വോട്ടര്‍മാര്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. പക്ഷേ, അതു പഴയതുപോലെ ഫലിക്കുന്നില്ല എന്നുള്ള സൂചനകളും വരുന്നുണ്ട്. എന്തായാലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഫലം അറിയാമല്ലോ'' - എം.എ.ബേബി പറഞ്ഞു.
https://www.facebook.com/Malayalivartha

























