കാണികളെ ദുഃഖത്തിലാഴ്ത്തി.... ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഉറിയടിക്കിടയില്‍ ഉറിപിടിച്ചിരുന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു...

ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഉറിയടിക്കിടയില്‍ ഉറിപിടിച്ചിരുന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു.വിതുര ചായം കാലായില്‍ വീട്ടില്‍ പരേതനായ കാലായില്‍ ഭാസ്‌കരപിള്ളയുടെ മകന്‍ സോമന്‍ (60) ആണ് മരിച്ചത്.
തിരുവോണനാളില്‍ വൈകുന്നേരം 5 മണിക്കാണ് സംഭവം.വിതുര ചേന്നന്‍പാറ നടന്ന ഉറിയടിക്കിടയിലാണ് സംഭവം . ഉറിയടിയുടെ അവസാനമെത്തിയപ്പോഴാണ് സോമന്‍ കുഴഞ്ഞുവീണത്.
ഉടന്‍ ആംബുലന്‍സില്‍ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ശ്രീകൃഷ്ണജയന്തിക്കും,മറ്റ് ആഘോഷപരിപാടികളിലും വര്‍ഷങ്ങളായി സോമനാണ് ഉറിപിടിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം ഇന്നലെ രാവിലെ വന്‍ ജനാവലിയുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചു. ചൊവ്വാഴ്ച ഉറിയടിയുടെ അവസാനം കാണികളെ ദുഃഖത്തിലാഴ്ത്തിയാണ് സോമന്‍ യാത്രയായത്.
" f
https://www.facebook.com/Malayalivartha

























