Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

കാരുണ്യത്തിന്റെ കൈത്താങ്ങുമായി സമൂഹത്തിലേക്കിറങ്ങിയ മനുഷ്യസ്‌നേഹിയായിരുന്നു ഡോ. സഖറിയാസ് മാര്‍

27 DECEMBER 2015 09:03 PM IST
മലയാളി വാര്‍ത്ത.

തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത. പാവപ്പെട്ടവരെ താഴ്ചയില്‍ നിന്നും കരേറ്റുകയാണ് സഭയുടെ ലക്ഷ്യമെന്ന് വിശ്വസിച്ചിരുന്നയാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍ണമായ കരുതലിന്റെ കരങ്ങള്‍ കേരളത്തിനകത്തും പുറത്തുമുള്ള അശരണര്‍ക്ക് തണലായി. സഭകളുടെ സമന്വയത്തിനായുള്ള ആഗോള കൂട്ടായ്മയിലെ ശ്രദ്ധേയ സാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം. ഗ്രീക്കില്‍ തെയോഫിലോസെന്നാല്‍ ദൈവത്തിന്റ സ്‌നേഹിതന്‍ എന്നര്‍ഥം. എന്നാല്‍ ദൈവത്തിന്റ മാത്രമായിരുന്നില്ല ആരോരുമില്ലാത്തവന്റെ അത്താണി കൂടിയായിരുന്നു സഫ്രഗന്‍ മെത്രാപ്പൊലീത്ത എന്നും.

കാന്‍സര്‍ രോഗികള്‍ക്ക് താങ്ങായ കരുതല്‍ പദ്ധതി, അശരണര്‍ക്കായി ആരംഭിച്ച പത്തനാപുരത്തെ ആശാഭവന്‍, ആലുവ ശാന്തിഗിരി ആശ്രമം, മദ്യാസക്തിയില്‍ നിന്നുള്ള മുക്തിയ്ക്കായി ആരംഭിച്ച മോചന, അങ്ങനെ ആ നല്ല മനസില്‍ നിന്ന് പിറവിയെടുത്തത് കരുണയുടെ ഒട്ടേറെ ഉറവകള്‍. ഏറ്റവും ഒടുവില്‍ ഒറീസയിലേയും ആന്ധ്രയിലേയും ഭിക്ഷക്കാരെ പുനഃരധിവസിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് വേര്‍പാട്.

എക്യുമെനിക്കല്‍ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന തെയോഫിലോസ് 348 സഭകള്‍ അംഗമായ അഖില ലോക സഭാകൗണ്‍സിലില്‍ വര്‍ഷങ്ങളോളം അംഗമായിരുന്നു. ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് മിസിയോളജിയില്‍ ഡോക്ടറേറ്റ് നേടിയ മെത്രാപ്പോലീത്ത അടൂര്‍ മാവേലിക്കര, കോട്ടയം റാന്നി, കുന്നംകുളം മദ്രാസ്, നോര്‍ത്ത് അമേരിക്ക യുകെ ഭദ്രാസനങ്ങളുടെ അധിപനായും സേവനം അനുഷ്ഠിച്ചു. വേള്‍ഡ് മിഷന്‍ ഓഫ് ഇന്ത്യ, ബാംഗ്ലൂര്‍ എക്യുമെനിക്കല്‍ മിഷന്‍ സെന്റര്‍, നാഷണല്‍ മിഷനറി സൊസൈറ്റി, ബൈബിള്‍ സൊസൈറ്റി കേരള ഘടകം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1938ല്‍ നിരണം മട്ടയ്ക്കല്‍ വെണ്‍പറമ്ബില്‍ വി.കെ. ഉമ്മന്റേയും മറിയാമ്മയുടെയും മകനായി ജനിച്ച തെയോഫിലോസ് അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1963ല്‍ സഭാശുശ്രൂഷയ്ക്കായി ജീവിതം പൂര്‍ണമായും മാറ്റിവച്ച തെയോഫിലോസ് 66ല്‍ വൈദികനായും 1980ല്‍ ബിഷപ്പുമായി. 2004ല്‍ സഫ്രഗന്‍ മെത്രാപ്പൊലീത്തയായ അദ്ദേഹം പത്തുവര്‍ഷമായി ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസനാധിപനാണ്. എളിയവനെ കുപ്പയില്‍ നിന്ന് ഉയര്‍ത്തുകയാണ് സഭയുടെ ലക്ഷ്യമെന്ന് അവസാനം വരെയും വിശ്വസിച്ചിരുന്ന മെത്രാപ്പൊലീത്ത കാരുണ്യത്തിന്റേയും കരുതലിന്റേയും നല്ല മുഖമായി പാവങ്ങളുടെ മനസില്‍ എന്നുമുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (1 hour ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (1 hour ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (1 hour ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (1 hour ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (1 hour ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (1 hour ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (1 hour ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (4 hours ago)

കാരണം ഫോൺ വിളി  (4 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (4 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (4 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (5 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (5 hours ago)

Malayali Vartha Recommends