പോലീസിനെ വെട്ടിച്ച് സിനിമ സ്‌റ്റൈലില്‍ ഒരു രക്ഷപ്പെടല്‍

സിനിമാ സ്റ്റൈലില്‍ പോലീസിനെ വെട്ടിച്ച് തലസ്ഥാനത്ത് പ്രതി രക്ഷപ്പെട്ടു. കടന്നുകളഞ്ഞത് മുന്‍ എസ്പിയുടെ മകനും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ നിഖിലാണ്. പോലീസ് ഇയാളെ പിന്തുര്‍ടര്‍ന്നത് നാല് മണിക്കൂറോളമാണ്. ഒടുവില്‍ വീട് വളഞ്ഞെങ്കിലും പിന്നിലൂടെ ഇയാള്‍ രക്ഷപ്പെട്ടു.
റിട്ടേയ്ഡ് റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥനെ വീടുകയറി ആക്രമിച്ചതടക്കമുള്ള നിരവധി ക്രിമിനില്‍ കേസുകള്‍ മുന്‍ എസ്പി കെ വി ബാലചന്ദ്രന്‍ ഐഎപിഎസിന്റെ മകനായ നിഖിലിനെതിരെ നിലവിലുണ്ട്. കഴിഞ്ഞദിവസമാണ് കേസുകളില്‍ ഒളിവിലായിരുന്നു നിഖില്‍ തിരുവനന്തപുരത്തെത്തിയത്. പട്ടം ജംഗ്ഷന് സമീപത്ത് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നിഖിലിനെ പോലീസ് പിന്തുടര്‍ന്നു.
പോലീസിനെ വെട്ടിച്ച് അതിസാഹികമായി നിഖില്‍ സ്‌കോര്‍പിയോ വാനുമായി കടന്നു. വാഹനം വഴിയിലുപക്ഷേിച്ച ശേഷം കവടിയാറിലെ വീട്ടിലെത്തിയ നിഖില്‍ അറസ്റ്റ് ചെയ്താല്‍ അമ്മയെയും സഹോദരിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എസ് വി സുരേഷ് കുമാറിന്‍ഫെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി വീട് വളഞ്ഞു.
നിഖിലിനെ അനുനയിപ്പിക്കാന്‍ മുറിക്ക് പുറത്തുള്ള അച്ഛന്‍ കെ വി ബാലചന്ദ്രനും പോലീസുകാരും ശ്രമിച്ചെങ്കിലും നിഖില്‍ രക്ഷപ്പെട്ടിരുന്നു. നിഖിലിന്റെ അമ്മയെയും സഹോദരിയെയും പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















