സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ പ്രായപരിധി 27 വയസായി ഉയര്‍ത്താന്‍ തീരുമാനം

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ പ്രായപരിധി പരിഷ്‌കരിച്ചു. പ്രായപരിധി 27 വയസായി ഉയര്‍ത്താനാണ് തീരുമാനം. നിലവിലെ പ്രായപരിധി 25 വയസാണ്. കഴിഞ്ഞ വര്‍ഷമാണ് കണ്‍സഷന്‍ ആനുകൂല്യത്തിനായുള്ള വിദ്യാര്‍ത്ഥികളുടെ പ്രായപരിധി 25 വയസായി പരിമിതപ്പെടുത്തിയത്. ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി സംഘടനകള്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെ സമീപിച്ചിരുന്നു.
കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് പ്രായപരിധി 25 ആക്കി നിജപ്പെടുത്തിയത് എന്നായിരുന്നു സിഎംഡി ബിജു പ്രഭാകര്‍ കഴിഞ്ഞ വര്‍ഷം ഉത്തരവിലൂടെ അറിയിച്ചത്. എന്നാല്‍ ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കണക്കിലെടുത്താണ് പ്രായപരിധി ഉയര്‍ത്താന്‍ തീരുമാനമായത്. വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് നടപടിയെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് ബസ് ജീവനക്കാര്‍ മറ്റ് യാത്രികര്‍ക്ക് നല്‍കുന്ന പരിഗണന തന്നെ നല്‍കണമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസം നിര്‍ദേശിച്ചിരുന്നു. കണ്‍സഷന്റെ പേരില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം കാണിക്കരുത്. ബസ് ജീവനക്കാരുടെ ഇത്തരം പ്രവണത ക്രമസമാധാന നില തകരാറിലാകാന്‍ പോലും കാരണമാകാറുണ്ടെന്നും കോടതി നിരീക്ഷിച്ചു. ബസ് ജീവനക്കാര്‍ പ്രതിയായ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട ഉത്തരവിലായിരുന്നു കോടതിയുടെ പരാമര്‍ശം.
https://www.facebook.com/Malayalivartha

























