Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

 മരപ്പൊടിയെന്ന വ്യാജേന ചാക്കുകളിലാക്കി കോഴി ഫാമില്‍ 60 കിലോ കഞ്ചാവ് സൂക്ഷിച്ച കേസ്...എലി കരണ്ടപ്പോള്‍ കഞ്ചാവ് പുറത്ത്, ചാക്കുകള്‍ എലി വെട്ടി അകത്തുള്ള കഞ്ചാവ് പുറത്തുവീണു, താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ഫാം ഉടമ എക്‌സൈസിന് രഹസ്യവിവരം നല്‍കി,തന്നെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കണമെന്ന രണ്ടാം പ്രതിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി, പ്രതികളെ കൃത്യവുമായി ബന്ധിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് കോടതി

12 SEPTEMBER 2023 09:29 AM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

വെഞ്ഞാറമൂട് മണലിമുക്കില്‍ മരപ്പൊടിയെന്ന വ്യാജേന ചാക്കുകളിലാക്കി കോഴി ഫാമില്‍ സൂക്ഷിച്ചിരുന്ന 60 കിലോ കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്ത കേസില്‍ തന്നെ വിചാരണ കൂടാതെ കുറ്റ വിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള ഫാം ഉടമയുടെ ബന്ധുവായ രണ്ടാം പ്രതിയുടെ വിടുതല്‍ ഹര്‍ജി തലസ്ഥാന വിചാരണ കോടതി തള്ളി ഉത്തരവായി. തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ശ്രീമതി ആജ് സുദര്‍ശന്റേതാണുത്തരവ്.

തനിക്കെതിരായ എക്‌സൈസ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാല്‍ തന്നെ വിചാരണ കൂടാതെ വിട്ടയക്കണമെന്നായിരുന്നു വിടുതല്‍ ഹര്‍ജിയിലെ പ്രതിയുടെ ആവശ്യം. അതേ സമയം കേസ് റെക്കോര്‍ഡുകള്‍ പരിശോധിച്ചതില്‍ പ്രതികളെ കൃത്യവുമായി ബന്ധിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് നിരീക്ഷിച്ചാണ് കോടതിയുത്തരവ്.



മൂന്നു പ്രതികളും വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു. 2021 ഒക്ടോബര്‍ 24 മുതല്‍ റിമാന്റില്‍ കഴിയുന്ന ഫാം ഉടമയുടെ ബന്ധുവായ ഒന്നാം പ്രതിയുടെ ജാമ്യഹര്‍ജിയും കോടതി തള്ളി. ഒന്നാം പ്രതി കസ്റ്റോഡിയല്‍ വിചാരണ നേരിടാനും കോടതി ഉത്തരവിട്ടു. ഒന്നാം പ്രതി നെടുമങ്ങാട് അഴിക്കോട് കരിമരക്കോട് സ്വദേശി അക്ബര്‍ഷാ എന്ന ഷാന്‍ (29) ആണ് കസ്റ്റോഡിയല്‍ വിചാരണ നേരിടേണ്ടത്. കൂട്ടു പ്രതികളായ രണ്ടാം പ്രതി യദുകൃഷ്ണന്‍ , മൂന്നാം പ്രതി മുഹമ്മദ് യുനൈസ് എന്നിവര്‍ ജാമ്യത്തിലാണ്.

വെഞ്ഞാറമൂടിനു സമീപം മണലിമുക്കില്‍ പ്രവര്‍ത്തിക്കുന്ന കോഴി ഫാമിലാണ് മൂന്ന് ചാക്കുകളില്‍ 26 പൊതികളിലായി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഫാമിന്റെ ഉടമയുടെ അകന്ന ബന്ധു അക്ബര്‍ ഷായാണ് ആദ്യം അറസ്റ്റിലായത്. മരപ്പൊടിയാണെന്നു ഉടമയെ തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ ചാക്കുകെട്ടുകള്‍ കൊണ്ടു വയ്ക്കുകയായിരുന്നുവെന്ന് എക്‌സൈസ് കുറ്റപത്രത്തില്‍ പറയുന്നു.

 

കൃത്യം എക്‌സൈസ് കണ്ടു പിടിക്കുന്നതിന് മൂന്നു ദിവസം മുന്‍പ് അക്ബര്‍ഷാ മൂന്നു ചാക്കുകളുമായി എത്തി മരപ്പൊടിയാണെന്നും 8 ചാക്കുകള്‍ കൂടി എത്താനുണ്ടെന്നും എല്ലാം കൂടി ഒരുമിച്ചു കൊണ്ടു പോകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ബന്ധുവിന്റെ കോഴി ഫാമില്‍ വയ്ക്കുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ചാക്കുകള്‍ എലി വെട്ടി അകത്തുള്ള കഞ്ചാവ് പുറത്തുവീണു.


താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ഫാം ഉടമ എക്‌സൈസ് ഉന്നതാധികാരികളെ രഹസ്യമായി വിവരമറിയിക്കുകയായിരുന്നു. എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി ചാക്കില്‍ കഞ്ചാവാണന്നു സ്ഥിരീകരിച്ചതിനു ശേഷം അക്ബര്‍ഷായെ നെടുമങ്ങാട് വീട്ടില്‍ നിന്ന് അറസ്റ്റു ചെയ്തു. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

അന്വേഷണത്തില്‍ മറ്റു പ്രതികളുടെ പങ്കും പങ്കാളിത്തവും കണ്ടെത്തിയതിനാല്‍ അവരെ കൂടി പ്രതിസ്ഥാനത്ത് ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (34 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (3 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (4 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (5 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends