കോഴിക്കോട് വീണ്ടും നിപ വൈറസ് സംശയം... ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കോഴിക്കോട്ടേക്ക് തിരിച്ചു...ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും

കോഴിക്കോട് വീണ്ടും നിപ വൈറസ് സംശയം... ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കോഴിക്കോട്ടേക്ക് തിരിച്ചു...ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും. രാവിലെ 10.30നാണ് കോഴിക്കോട് ഉന്നതതല യോഗം ചേരുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിപ സംശയത്തില്‍ കഴിയുന്നവരുടെ ആരോഗ്യനിലയില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. അതേസമയം, രോഗബാധ സംശയിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍, നിപ പ്രോട്ടോകോള്‍ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നേക്കും.
"
https://www.facebook.com/Malayalivartha

























