ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ വിദ്യാര്‍ത്ഥി കണ്‍സഷനുള്ള പ്രായപരിധി 25ല്‍ നിന്ന് 27 ആക്കി സര്‍ക്കാര്‍ ഉത്തരവ്

ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ വിദ്യാര്‍ത്ഥി കണ്‍സഷനുള്ള പ്രായപരിധി 25ല്‍ നിന്ന് 27 ആക്കി സര്‍ക്കാര്‍ ഉത്തരവ്. 25 വയസ്സായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്.
അര്‍ഹതയില്ലാത്ത പലരും യാത്രാസൗജന്യം നേടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രായപരിധി ഏര്‍പ്പെടുത്തിയത്. ഗവേഷക വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശത്തില്‍ പ്രായപരിധി ഉയര്‍ത്തി നല്‍കിയത്.
"
https://www.facebook.com/Malayalivartha

























