'ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്ന നിങ്ങൾക്ക്, കമ്മ്യൂണിസ്റ്റ് എന്നതിനു പകരം ക്രോപ്യൂണിസ്റ്റ് എന്ന പേരാണ് ചേരുക ....'ചാണ്ടി ഉമ്മന് നേരെ കരുക്കൾ നീക്കിയ സഖാവിനെ, തെളിവ് സഹിതം പറപ്പിച്ച് രാഹുൽ...ചിത്രങ്ങൾ വൈറലായപ്പോൾ പോരാളി ഷാജിയും ഓടി...

എവിടെയൊക്കെ പണി കൊടുക്കാൻ നോക്കയോ അവിടയെല്ലാം അത് തിരിച്ചടിയാവുകയാണ് ഇപ്പോൾ കുറച്ചു കാലമായി സഖാക്കൾക്ക് . പുതുപ്പളയിൽ ആയിരുന്നു അത് തുടങ്ങിയത്. അവസാനം അത് എത്തി നിൽക്കുന്നതും പുതുപ്പളയിൽ തന്നെയാണ്. രാഹുൽ മാങ്കൂറ്റത്തിൽ എന്ന യുവ നെതഖ്‌അവിന്റെ വായിൽ ചെന്ന് പെടാതിരിക്കുകയും എന്ത് കൊണ്ടും സഖാക്കൾക്ക് നല്ലത് , അല്ലെങ്കിൽ വലിച്ചു കീറും എന്നുള്ളത് ഓർമയിൽ ഉണ്ടായാൽ നല്ലത് . ഇപ്പോഴിതാ വീണ്ടും അടി ചോദിച്ചു വാങ്ങുകയാണ് സഖാക്കൾ. ചാണ്ടി ഉമ്മൻ എംഎൽഎക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് വിവാദമായി. ചാണ്ടി ഉമ്മന്റെ ‘രാമൻ’ പരാമർശം, തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ ആധാര ശിലാസ്ഥാപനച്ചടങ്ങിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ടാണ് അനിൽകുമാർ പോസ്റ്റിട്ടത്.
പോസ്റ്റിനു മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും സമൂഹമാധ്യമത്തിലിറങ്ങി. ചാണ്ടി ഉമ്മൻ ക്ഷേത്രച്ചടങ്ങിൽ പങ്കെടുക്കുന്ന വിവരം ഒഴിവാക്കി, ക്ഷേത്രനടയിൽ ബിജെപി നേതാവും നഗരസഭാ കൗൺസിലറുമായ ആശാനാഥ് ഒപ്പം നിൽക്കുന്ന ചിത്രവും അനിൽകുമാറിന്റെ പോസ്റ്റിലുണ്ട്. എന്നാൽ, തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവും സിപിഎം നേതാവുമായ സൂര്യ എസ്.പ്രേമും തൊട്ടടുത്തുണ്ടായിരുന്നു.ഇവരെ മുറിച്ചുമാറ്റിയാണ് അനിൽകുമാർ ചിത്രം പോസ്റ്റ് ചെയ്തത്. പുതുപ്പള്ളിയിൽ നിന്നു സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന ഇടതുവിരുദ്ധതയുടെ കൊടിയേറ്റമാണ് ഈ ചിത്രമെന്നായിരുന്നു അനിൽകുമാറിന്റെ പോസ്റ്റിൽ പറഞ്ഞിരുന്നത്. പോസ്റ്റിൽനിന്ന്: ‘ബിജെപിയുടെ നഗരസഭാ കൗൺസിലർ എത്തിയതിൽ കൃത്യമായ ആസൂത്രണമുണ്ട്. അതിലൊരു രാഷ്ട്രീയവുമുണ്ട്. പുതിയ രാമായണ കഥ തിരഞ്ഞെടുപ്പു ദിവസം രാവിലെ പറഞ്ഞതിൽ കോഡ് ഉണ്ടായിരുന്നു.
ആർഎസ്എസിന്റെ വോട്ടു നേടുന്നതിനുള്ള കോഡായി രാമകഥ മാറി.’ പൂർണമായ ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്താണു രാഹുൽ മാങ്കൂട്ടത്തിൽ ഇതിനു മറുപടി നൽകിയത്. പോസ്റ്റിൽനിന്ന്: ‘ബിജെപിയുടെ 5000 വോട്ട് കുറഞ്ഞത് എങ്ങനെയെന്നു മനസ്സിലായില്ലേ എന്നാണ് സിപിഎമ്മുകാരുടെ ചോദ്യം. സിപിഎം നേതാവ് സൂര്യ എസ്.പ്രേം, ചാണ്ടി ഉമ്മന്റെ അടുത്തു നിൽക്കുന്നു. അങ്ങനെ നോക്കുമ്പോൾ സിപിഎമ്മിന്റെ 12,000 വോട്ട് കുറഞ്ഞതിന്റെ ധാരണയാകാം ഇത്. പൊതുപരിപാടിയുടെ ചിത്രം ‘ക്രോപ്’ ചെയ്തു പ്രചാരണം നടത്തുന്ന നിങ്ങൾക്ക് കമ്യൂണിസ്റ്റ് എന്നതിനു പകരം ‘ക്രോപ്യൂണിസ്റ്റ്’ എന്ന പേരാകും കൂടുതൽ ചേരുക.’ചാണ്ടി ഉമ്മൻ ബിജെപി നേതാവായ ആശാനാഥിനൊപ്പം ക്ഷേത്ര സന്ദർശനം നടത്തി എന്നാണ് ചിത്രം സഹിതം വ്യാപകമായി ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കുറഞ്ഞ ബിജെപിയുടെ വോട്ട് എങ്ങനെയാണ് കോൺഗ്രസിന് ലഭിച്ചത് എന്ന് ഇപ്പോൾ മനസിലായിക്കാണുമല്ലോഎന്നും സൈബർ അണികൾ ചോദിക്കുന്നു.
ഇത് സംബന്ധിച്ച് പോരാളി ഷാജി എന്ന എഫ്ബി അക്കൗണ്ടിൽ നിന്ന് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു.തിരുവനന്തപുരം ചെങ്കല്‍ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തില്‍ നിർമിക്കുന്ന ദേവലോകത്തിന്‍റെ ആധാരശിലാസ്ഥാപന ചടങ്ങിനിടെ പകർത്തിയ ചിത്രമാണ് ഫേസ്ബുക്കില്‍ ചാണ്ടി ഉമ്മന്‍റെയും ബിജെപി നേതാവിന്‍റേതുമായി തെറ്റായ തലക്കെട്ടുകളോടെ പ്രചരിക്കുന്നത്. ശിലാസ്ഥാപന ചടങ്ങില്‍ കോണ്‍ഗ്രസിന്‍റെ പുതുപ്പള്ളി നിയുക്ത എംഎല്‍എയായ ചാണ്ടി ഉമ്മന്‍ മാത്രമല്ല ബിജെപിയുടെയും സിപിഎമ്മിന്‍റേതും ഉള്‍പ്പടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ജില്ലയിലെ നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്.
ബിജെപി നേതാവായ ആശാനാഥ് മാത്രമല്ല, സിപിഎമ്മിന്‍റെ ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ എസ് പ്രേം ഉള്‍പ്പടെയുള്ളവർ പങ്കെടുത്തിരുന്നു എന്ന് പരിപാടിയുടെ മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ശിലാസ്ഥാപന സമ്മേളനത്തില്‍ കോവളം എംഎല്‍എ എം വിന്‍സന്‍റുമുണ്ടായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളില്‍പ്പെട്ട നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു എന്ന് പരിപാടിയുടെ വിവിധ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്. ഇത് സംബന്ധിച്ച മാധ്യമവാർത്തകളും വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തതായി തെളിയിക്കുന്നതാണ്. സിപിഎം വനിതാ നേതാവ് സൂര്യ എസ് പ്രേമിനേയും പത്ര വാർത്തയിലെ ചിത്രത്തില്‍ കാണാം.
https://www.facebook.com/Malayalivartha

























