Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

മന്ത്രിക്കസേര തെറിപ്പിച്ചത് വേലക്കാരി,ഗണേഷ് 'പുരുഷു എന്നെ അനുഗ്രഹിക്കണം'...മന്ത്രിയും കാമുകിയും പതിവായി മൊബൈലിലൂടെ, കൈമാറിയ പ്രണയ ദൂതുകള്‍ ഭാര്യ കണ്ടുപിടിച്ചതോടെ...എല്ലാം പുറത്തായി...താമസിയാതെ കാട്ടുതീ പോലെ പടര്‍ന്നു...കെ.ബി ഗണേഷ് കുമാറിന് അടികൊണ്ട ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി....

12 SEPTEMBER 2023 02:15 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

അച്ഛന്‍ ജയിലിലായപ്പോഴാണ് കെ.ബി ഗണേഷ്‌കുമാര്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനം-സാംസ്‌കാരിക വകുപ്പ് മന്ത്രിയായത്. അധികം വൈകാതെ ഗണേഷ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി മാറി. പാര്‍ട്ടിയോടും സ്വന്തം പിതാവും പാര്‍ട്ടി ചെയര്‍മാനുമായ ബാലകൃഷ്ണപിള്ളയോട് പോലും കാര്യങ്ങള്‍ ആലോചിച്ചിരുന്നില്ല. ഇത് കേരളാ കോണ്‍ഗ്രസ് ബിയില്‍ വ്യാപക പ്രതിഷേധം ഉണ്ടാക്കി. ബാലകൃഷ്ണ പിള്ള ജയില്‍ മോചിതനായ ശേഷം ഗണേഷിനും ഉമ്മന്‍ചാണ്ടിക്കും എതിരെ തിരിഞ്ഞു. അപ്പോഴും ഉമ്മന്‍ചാണ്ടി ഗണേഷിന് എല്ലാ സംരക്ഷണവും നല്‍കി. ഗണേഷും ഷിബു ബേബു ജോണും മന്ത്രിമാര്‍ എന്നതിലുപരിയായി നല്ല സുഹൃത്തുക്കളുമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് 2013ലെ ഒരു സുപ്രഭാത്തതില്‍ ആ ബോംബ് പൊട്ടിയത്. ' വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് സംസ്ഥാനത്തെ ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് ഔദ്യോഗിക വസതിയില്‍ കയറി മര്‍ദ്ദിച്ചു. മന്ത്രി ചികിത്സയിലാണെന്നാണ് വിവരം'.

 

ഒരു പ്രധാന പത്രത്തിന്റെ ഒന്നാം പേജിലെ വാര്‍ത്തയായിരന്നു ഇത്. മന്ത്രി ആരെന്ന് പത്രം തുറന്ന് പറഞ്ഞില്ല. എന്നാല്‍ മന്ത്രിക്കെതിരെയുള്ള തെളിവുകള്‍ രഹസ്യപോലീസിന് ലഭിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് സൂചന എന്ന് പറഞ്ഞു. മന്ത്രി മന്ദിരത്തിന് സമീപമുള്ള ആഡംബര ഫ്‌ളാറ്റിലാണ് കാമുകി താമസിച്ചിരുന്നത്. അവിടെ മന്ത്രി നടത്തിയ രഹസ്യസന്ദര്‍ശനം ഭാര്യയാണ് കണ്ടുപിടിച്ചത്. മന്ത്രിയും കാമുകിയും പതിവായി മൊബൈലിലൂടെ കൈമാറിയ പ്രണയ ദൂതുകള്‍ ഭാര്യ കണ്ടുപിടിച്ചതോടെയാണ് കട്ടക്കലിപ്പിലായത്. ഭാര്യ മന്ത്രിയും കാമുകിയും തമ്മിലുള്ള സല്ലാപം കാമുകിയുടെ വിദേശത്തുള്ള ഭര്‍ത്താവിന് അയച്ചുകൊടുത്തു. ഇതോടെ ഭര്‍ത്താവ് നാട്ടിലെത്തിയാണ് മന്ത്രിയെ പഞ്ഞിക്കിട്ടത്. മന്ത്രി ഭാര്യയുടെ സുഹൃത്തും മകന്റെ സഹപാഠിയുടെ അമ്മയുമായിരുന്നു കാമുകി. അതാണ് ഭാര്യയെ ഏറെ ചൊടിപ്പിച്ചത്. വാര്‍ത്തയുടെ അവസാനം എഡിറ്റോറിയല്‍ വിഭാഗം ഒരു ചെറിയ കുറിപ്പ് ചേര്‍ത്തിരുന്നു. അതിങ്ങിനെയാണ്, ഈ വാര്‍ത്ത ഒരു വ്യക്തിയുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല.

ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവര്‍, പ്രത്യേകിച്ച് മന്ത്രിസഭയിലെ ഒരംഗം അധാര്‍മികതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുമ്പോള്‍ അത് അറിയിക്കുക എന്ന മാധ്യമ ധാര്‍മികത മുന്‍നിര്‍ത്തിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.മന്ത്രി കെ.ബി ഗണേഷ് കുമാറാണെന്ന കാര്യം അധികം താമസിയാതെ കാട്ടുതീ പോലെ പടര്‍ന്നു. എന്നാല്‍ ഈ വാര്‍ത്ത പുറത്തുവിട്ടത് സാധാരണ ന്യൂസുകള്‍ നല്‍കുന്ന സോഴ്‌സുകളൊന്നുമായിരുന്നില്ല. താന്‍ പറയുന്നത് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കാന്‍ പോകുന്ന സംബവമാണെന്ന് പോലും സോഴ്‌സിന് അറിയില്ലായിരുന്നു. തന്നെ ഒറ്റുകൊടുത്തത് ഭാര്യയാണെന്ന് അറിഞ്ഞ ഗണേഷ് കുമാര്‍ ആദ്യ ഭാര്യ യാമിനിയെ പൊതിരെ തല്ലി. അങ്ങനെ യാമിനിയുടെ കൈക്ക് പൊട്ടലുണ്ടായി. മറ്റ് പരിക്കുകളും ഉണ്ടായി. കാമുകിയുടെ ഭര്‍ത്താവ് വന്ന് ജാരനായ മന്ത്രിയോട് വള്ളിപുള്ളി തെറ്റാതെ കാര്യങ്ങള്‍ പറഞ്ഞതിന് ശേഷം ഗണേഷ് കുമാര്‍ മീശമാധവനിലെ ഭഗീരഥന്‍ പിള്ളയെ അനുസ്മരിപ്പിക്കും വിധം അയാളുടെ കാലില്‍ വീണു. പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന് ഭഗീരഥന്‍ പിള്ള പറഞ്ഞെങ്കില്‍ ഗണേഷ്‌കുമാര്‍ തെറ്റുപറ്റിപ്പോയി എന്നാണ് പറഞ്ഞത്.

 

അതിന് ശേഷമാണ് കാമുകി ഭര്‍ത്താവ് മര്‍ദ്ദിച്ചത്. മന്ത്രി മന്ദിരത്തിലെ ഔദ്യോഗിക വസതിയില്‍ നടന്ന ഈ സംഭവം അധികമാര്‍ക്കും അറിയില്ലായിരുന്നു. രണ്ട് മൂന്ന് ദിവസം ഇത് സംബന്ധിച്ച് വാര്‍ത്തകളോ, ഭരണകക്ഷിയില്‍ രഹസ്യ ചര്‍ച്ചകളോ നടന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിലെ ഒരു റിപ്പോര്‍ട്ടറുടെ ഭാര്യ ഈ വിവരം പറയുന്നത്. അതിങ്ങിനെയാണ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിന് ഔദ്യോഗിക വസതിയുണ്ടായിരുന്നെങ്കിലും ഭാര്യയായിരുന്ന യാമിനിയും മക്കളും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. ഗണേഷ് രണ്ടിടത്തും മാറി മാറി കഴിഞ്ഞു. യാമിനിയുടെ വീട്ടിലെ വേലക്കാരി റിപ്പോര്‍ട്ടറുടെ വീടിനടുത്തുള്ള മറ്റൊരു വീട്ടിലും ജോലി നോക്കിയിരുന്നു. അതുകൊണ്ട് പതാവായി റിപ്പോര്‍ട്ടറുടെ ഭാര്യയെ കാണും കുശലം പറയും. പക്ഷെ, ഇടയ്ക്ക് രണ്ട് ദിവസം കാണാതായി. എവിടായിരുന്നെന്ന് ചോദിച്ചപ്പോള്‍ വേലക്കാരി സര്‍വ്വതും വിളമ്പി. മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് അടിച്ചെന്നും തന്നെ ഒറ്റുകൊടുത്ത യാമിനിയെ ഗണേഷ് മര്‍ദ്ദിച്ചെന്നും അങ്ങനെ എ ടു ഇസഡ് വിവരങ്ങള്‍.

ഇതെല്ലാം കേട്ട് റിപ്പോര്‍ട്ടറുടെ ഭാര്യ അന്തംവിട്ടു. വൈകിട്ട് റിപ്പോര്‍ട്ടര്‍ വീട്ടിലെത്തിയപ്പോള്‍ ഭാര്യ കഥകളെല്ലാം അവതരിപ്പിച്ചു. സംഭവം തന്റെ ബീറ്റല്ലാത്തത് കൊണ്ട് റിപ്പോര്‍ട്ടര്‍ ചുമതലയുണ്ടായിരുന്ന സ്വന്തംലേഖകനോട് കാര്യം പറഞ്ഞു. പ്രഗല്‍ഭനായ ആ ലേഖകന്‍ പോലീസിലും ക്രൈംബ്രാഞ്ചിലും ഇന്റലിജന്‍സിലും ഉള്ള തന്റെ സോഴ്‌സുകളോട് കാര്യം തിരക്കി സ്ഥിരീകരിച്ചു. പുറമേ അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ച് വിവരത്തിന്റെ ആധികാരികത ഉറപ്പാക്കി. എന്നിട്ടാണ് വാര്‍ത്ത കൊടുത്തത്. അങ്ങനെ വേലക്കാരീടെ നാവീന്ന് വീണ കഥ ഗണേഷ് കുമാറിന്റെ മന്ത്രിക്കസേര വരെ തെറിപ്പിച്ചു.പത്രവാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. പിന്നാലെ കെ.ബി ഗണേഷ് കുമാറിന് അടികൊണ്ട ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

 

ഗണേഷിന്റെ കവിളുകളും കണ്‍പോളകളും വീര്‍ത്തിരിക്കുന്നതായി ഫോട്ടോകളില്‍ കാണാമായിരുന്നു. ഗണേഷിനെ സഹോദരിമാരില്‍ ആരോ എത്തി ആശുപത്രിയില്‍ എത്തിച്ചതായും അന്ന് കഥകള്‍ പ്രചരിച്ചിരുന്നു. എന്തായാലും സംഗതി കുളമായതോടെ ഗണേഷിനെതിരെ യാമിനി ഗാര്‍ഹികപീഡന പരാതി കൊടുത്തു. അതില്‍ പിടിച്ചുനില്‍ക്കാനാവാതെയാണ് രാജിവെച്ചത്. അതിന് ശേഷം ഗണേഷും യാമിനിയും പരസ്പരസമ്മതത്തോടെ വിവാഹബന്ധം വേര്‍പെടുത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം ഗണേഷ് കുമാര്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇരുവരും സുഖമായി കഴിയുന്നു. അതിനിടെയാണ് സോളാര്‍ കേസിലെ ലൈംഗിക ആരോപണത്തില്‍ ഉമ്മന്‍ചാണ്ടിയെ കുരുക്കിയത് ഗണേഷ് ആണെന്ന് സി.ബി.ഐ കണ്ടെത്തിയത്.

അതോടെ ഗണേഷ് ആകെ പ്രതിരോധത്തിലായിരിക്കുകയാണ്. ആദ്യഭാര്യയുമായുള്ള ബന്ധവും കേസും അവസാനിച്ച ശേഷം ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് എടുക്കാത്തതില്‍ ഗണേഷ് കുമാറിന് വിരോധമുണ്ടായിരുന്നെന്ന് ആരോപണമുണ്ടായിരുന്നു. അതിന്റെ പ്രതികാരമായാകാം ഉമ്മന്‍ചാണ്ടിയെ ഒറ്റുകൊടുത്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അങ്ങനെ കേരള രാഷ്ട്രീയം സോളാര്‍ പോലെ തിളച്ചുമറിയുന്നു. വാ വിട്ട വാക്കിലൂടെ ഗണേഷ്‌കുമാറിന്റെ മന്ത്രിക്കസേര തെറുപ്പിച്ച വേലക്കാരി ഇതൊന്നുമറിയാതെ എവിടെയോ ജീവിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (19 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends