തദ്ദേശ പ്രതിനിധികളുടെ വേതനം 100 % വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

സംസ്ഥാന ധനകാര്യ കമ്മിഷന്‍, തദ്ദേശസ്ഥാപന അംഗങ്ങളുടെ വേതനം 100 ശതമാനവും അധ്യക്ഷന്മാരുടേത് 200 ശതമാനവും വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തു. തദ്ദേശസ്ഥാപനങ്ങള്‍ക്കുളള കേന്ദ്രഫണ്ട് പ്രത്യേകമായി നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ലേ!ാക്‌സഭ, നിയമസഭ പ്രതിനിധികള്‍ക്കുള്ള വേതനവും ആനുകൂല്യങ്ങളും സമയാസമയങ്ങളില്‍ വര്‍ധിപ്പിച്ചു നല്‍കുന്നതിനാല്‍ തദ്ദേശസ്ഥാപന പ്രതിനിധികളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നാണ് നിര്‍ദ്ദേശം. പ്രവര്‍ത്തന ചെലവിനു തുല്യമായ വേതനം എന്നതാണു കമ്മിഷന്‍ നിലപാട്. ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെ മാസവേതനം 19,900 രൂപയാക്കണമെന്നാണു ശുപാര്‍ശയെന്നറിയുന്നു. നിലവില്‍ 6,600 രൂപയാണ്. അംഗങ്ങളുടേത് 3,500 രൂപയില്‍നിന്ന് 7,000 രൂപയായി വര്‍ധിക്കും.
മറ്റുള്ളവരുടെ വര്‍ധന ശുപാര്‍ശ: ബ്രാക്കറ്റില്‍ നിലവിലുളള വേതനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് 23,700 (7,900), ബ്ലേ!ാക്ക് പഞ്ചായത്ത് പ്രസിഡന്റ് 21,900 (7,300), ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് 15,900 (5,300) സ്ഥിരം സമിതി അധ്യക്ഷന്മാര്‍ 8200 (4100), ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ 9,400 (4700), ബ്ലേ!ാക്ക് സ്ഥിരംസമിതി അധ്യക്ഷന്മാര്‍– 8,800 (4400).
കോര്‍പറേഷന്‍ മേയര്‍ക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെയും നഗരസഭാ അധ്യക്ഷന്മാര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാരുടെയും തുല്യവേതനം നല്‍കണം. കൂടുതല്‍ ഫണ്ടും പ്രവര്‍ത്തനവും നടക്കുന്ന കേരളത്തില്‍ ജനപ്രതിനിധികള്‍ക്കു മാന്യമായ വേതനം നല്‍കുന്നത് കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
കേന്ദ്ര ധനകാര്യ കമ്മിഷന്‍ നിര്‍ദ്ദേശമനുസരിച്ചുളള ഫണ്ട് പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് നിലവില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്‍കുന്നത്. പകരം അടിസ്ഥാന വികസന പ്രവര്‍ത്തനത്തിനുള്ള ഈ ഫണ്ട് പ്രത്യേകമായി നല്‍കണം. ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും മാത്രമാണു കേന്ദ്ര ധനസഹായം ലഭിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























