കടമക്കുടിയെ ഞെട്ടിച്ച കൂട്ട ആത്മഹത്യയ്ക്ക് പിന്നില്‍ ഓണ്‍ലൈന്‍ ലോണ്‍ കെണി..? ശില്പ ഓണ്‍ലൈന്‍ വഴി എടുത്ത ലോൺ മുടങ്ങി:- ലോണ്‍ മാഫിയ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വാട്‌സ് ആപ്പ് വഴി അയച്ചു:- കുടുംബം അറിഞ്ഞ വേദനയിൽ തീരുമാനിച്ചത് ആത്മഹത്യ:- യുവതിയുടെ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ച് പോലീസ്

എറണാകുളം കടമക്കുടിയെ ഞെട്ടിച്ച കൂട്ട ആത്മഹത്യയ്ക്ക് പിന്നില്‍ ഓണ്‍ലൈന്‍ ലോണ്‍ കെണിയെന്ന് സംശയം. മാടശേരി വീട്ടില്‍ നിജോ (39) ഭാര്യ ശില്പ (29) മക്കളായ ഏഴ് വയസുകാരന്‍ എയ്ബല്‍ നാല് വയസുകാരനായ ആരോണ്‍ എന്നിവരാണ് മരിച്ചത്. മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിക്കുകയായിരുന്നു. ശില്പ ഓണ്‍ലൈന്‍ വഴി ലോണ്‍ എടുക്കുകയും പിന്നീട് ഇതിന്റെ തിരിച്ചടവ് മുടങ്ങുകയും ചെയ്തിരുന്നു.
പിന്നാലെ ലോണ്‍ മാഫിയ ഇവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വാട്‌സ് ആപ്പ് വഴി അയച്ചുവെന്നും ഇക്കാര്യം കുടുംബം അറിഞ്ഞതിനാലുള്ള മാനഹാനി നിമിത്തമാണ് ജീവനൊടുക്കിയതെന്നുമാണ് പോലീസ് സംശയിക്കുന്നത്. യുവതിയുടെ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. നാല് മൃതദേഹങ്ങളും ഇന്ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. ദമ്പതികള്‍ താമസിച്ചിരുന്ന സ്ഥലത്ത് പോലീസ് ഇന്ന് വിശദമായ പരിശോധന നടത്തി. ഇവിടെ നിന്നും ആത്മഹത്യാക്കുറിപ്പ് പോലീസ് ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.
സഹോദരനും കുടുംബവും താമസിക്കുന്ന വീടിന്റെ മുകള്‍ നിലയിലാണ് നിജോയും ഭാര്യയും മക്കളും താമസിച്ചിരുന്നത്. രാവിലെ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നിജോയുടെ മാതാവ് വീടിന്റെ മുകള്‍ നിലയില്‍ എത്തി അന്വേഷിക്കുകയും തുടര്‍ന്നു ജനലിലൂടെ നോക്കിയപ്പോഴാണ് നിജോയും ശില്പയും തൂങ്ങി നില്‍ക്കുന്നതായി കണ്ടത്.
തുടര്‍ന്ന് സഹോദരനും കുടുംബവും നാട്ടുകാരും ചേര്‍ന്ന് വാതില്‍ ചവിട്ടി തുറന്നതാണ് അകത്ത് പ്രവേശിച്ചത്. നിര്‍മാണ തൊഴിലാളിയും ആര്‍ട്ടിസ്റ്റുമാണ് നിജോ. 'അപ്പച്ചന്‍ സ്വപ്‌നത്തില്‍ വന്ന് ചോദിച്ചു, നീ എന്തിനാണ് ഇങ്ങിനെ നരകിക്കുന്നത്. അതുകൊണ്ട് തങ്ങള്‍ അപ്പച്ചന്റെയൊപ്പം പോകാന്‍ തീരുമാനിച്ചു. കടമൊത്തിരിയുണ്ട്. പക്ഷേ കൂട്ടുകാര്‍പോലും സഹായിക്കുന്നില്ല. ആട്ടുംതുപ്പും കേട്ട് വളരേണ്ടിവരുമെന്നതിനാലാണ് കുട്ടികളേയും കൊണ്ട് പോകുന്നത്. എല്ലാവരും ക്ഷമിക്കണം. എന്നായിരുന്നു ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നത്.
ശില്പ ഇന്നലെ ഇറ്റലിയിലേക്ക് പോവുകയാണെന്നാണ് ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളിയും ആര്‍ട്ടിസ്റ്റുമായ നിജോയെ ഫോണില്‍ വിളിച്ചിട്ടു കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്ത് വീട്ടിലേക്ക് തിരഞ്ഞെത്തി. ഈ സമയം നിജോയെ ഹാളില്‍ ഫാനിലും ശില്പയെ സീലിംഗിലെ ഹുക്കിലും തൂങ്ങിയ നിലയിലാണ് കണ്ടത്. താഴത്തെ നിലയില്‍ താമസിക്കുന്ന സഹോദരന്‍ ടിജോയെ വിളിച്ചുവരുത്തി വാതില്‍ ചവിട്ടിത്തുറന്ന് കയറിയപ്പോള്‍ മക്കളെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
മകന്‍ ഏയ്ബലിന്റെ കഴുത്തില്‍ കൈകൊണ്ട് ഞെരിച്ച പാടുണ്ട്. ശില്പയുടെ മുഖത്ത് കുട്ടിയുടേതെന്ന് കരുതുന്ന നഖപ്പാടുകളുമുണ്ട്. കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. തുണ്ടത്തുംകടവ് ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഏയ്ബലും ആരോണും. ഇന്‍ക്വിസ്റ്റ് നടപടികള്‍ക്ക് ശേഷം ഇന്നലെ തന്നെ വരാപ്പുഴ പോലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ കടമക്കുടി സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍ നടന്നു.
പത്ത് വര്‍ഷം മുമ്പാണ് നിജോയും ശില്പയും വിവാഹിതരായത്. തുടര്‍ന്ന് തറവാട്ടു വീട്ടില്‍ തന്നെയായിരുന്നു താമസം. എന്നാല്‍ സഹോദരന്‍ ടിജോ വിവാഹിതനായശേഷം അമ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരുവരും മുകള്‍ നിലയിലേക്ക് മാറി. മുകള്‍ നില താമസയോഗ്യമാക്കാന്‍ വായ്പ എടുത്തിരുന്നു. ഈ കടം തീര്‍ക്കാന്‍ 2018ല്‍ ശില്പ ഇറ്റലിക്ക് പോകാനായി സ്വര്‍ണം വിറ്റും കടംവാങ്ങിയും അഞ്ച് ലക്ഷത്തിലധികം രൂപ കൊടുങ്ങല്ലൂരിലെ റിക്രൂട്ടിംഗ് ഏജന്‍സിക്ക് നല്‍കി.
വിസാ നടപടിയെല്ലാം പൂര്‍ത്തിയായ സമയത്താണ് കൊവിഡ് വ്യാപിച്ചത്. അതോടെ യാത്ര മുടങ്ങിയത് വലിയ പ്രതിസന്ധിക്ക് കാരണമായി. രാത്രി 12വരെ നിജോയും ശില്പയും സംസാരിക്കുന്നത് കേട്ടതായി അയല്‍വാസികള്‍ പറഞ്ഞു. ഇവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ കടം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് സഹോദരന്‍ പോലീസ് നല്‍കിയ മൊഴി.
https://www.facebook.com/Malayalivartha

























