Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

എത്ര ട്രോളിയാലും പ്രശ്‌നമില്ല... സംസ്ഥാന സിനിമ അവാര്‍ഡ് വിതരണവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ച സമയമത്രയും ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു നിന്നത് വലിയ ട്രോള്‍ ആകുന്നതിനിടെ ഭീമന്‍ രഘു മനസ് തുറക്കുന്നു; എത്ര ട്രോളിയാലും പ്രശ്‌നമില്ലെന്നു രഘു

16 SEPTEMBER 2023 08:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..

വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

മലയാളികളുടെ മനസുകളില്‍ വില്ലനായും കോമഡി താരമായും ഇടയ്ക്ക് നിറഞ്ഞുനിന്ന താരമാണ് ഭീമന്‍ രഘു. അടുത്തിടെ സിപിഎമ്മിലേക്കു ചേക്കേറിയ നടന്‍ ഭീമന്‍ രഘു സംസ്ഥാന സിനിമ അവാര്‍ഡ് വിതരണവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ച സമയമത്രയും ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു നിന്നത് സമൂഹമാധ്യമങ്ങളില്‍ വ്യാപകചര്‍ച്ചയായി.

വ്യാഴാഴ്ച നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച 15 മിനിറ്റ് സദസ്സിന്റെ മുന്‍നിരയില്‍ കൈകെട്ടി ഭാവഭേദമില്ലാതെ ഒറ്റനില്‍പ്പിലായിരുന്നു രഘു. പ്രസംഗം അവസാനിച്ച് മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്കു മടങ്ങിയപ്പോഴാണ് ഇരുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായ രഘു കഴിഞ്ഞ ഏപ്രിലിലാണ് എകെജി സെന്റര്‍ സന്ദര്‍ശിച്ച് സിപിഎമ്മിലേക്ക് എത്തിയത്. അന്നു പാര്‍ട്ടി ഓഫിസിനു മുന്നില്‍ നിന്നു വിപ്ലവ ഗാനം പാടിയ ശേഷമാണ് മടങ്ങിയത്.

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സിനിമ അവാര്‍ഡ് വിതരണച്ചടങ്ങില്‍ രഘുവിനു മുന്‍നിരയില്‍ തന്നെ ഇരിപ്പിടം ലഭിച്ചു. രഘുവിന്റെ കൗതുകമുണര്‍ത്തുന്ന നില്‍പിന്റെ ദൃശ്യം പ്രചരിച്ചതോടെ ട്രോളുകളും നിറഞ്ഞു. എന്നാല്‍, എത്ര ട്രോളിയാലും പ്രശ്‌നമില്ലെന്നാണു രഘുവിന്റെ നിലപാട്. എഴുന്നേറ്റു നിന്നതില്‍ എന്താണ് തെറ്റ്? അച്ഛന്റെ സ്ഥാനത്താണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ബഹുമാനം കൊണ്ടാണ് എഴുന്നേറ്റുനിന്നു പ്രസംഗം കേട്ടത്. അദ്ദേഹം ഏതു പരിപാടിക്കു വന്നാലും ഞാന്‍ ഇങ്ങനെ ചെയ്യാറുണ്ട്. നല്ലൊരു മുഖ്യമന്ത്രിയും അച്ഛനും കുടുംബനാഥനുമാണ് അദ്ദേഹം. എന്റെ അച്ഛന്റെ രീതിയോട് നല്ല സാമ്യമുണ്ടെന്നു ചില സമയത്ത് തോന്നാറുണ്ടെന്നും രഘു പറഞ്ഞു.

മുഖ്യമന്ത്രിയോട് തനിക്ക് വിധേയത്വം വിനയവുമുണ്ട്. ആ സമയം താനൊരു പോലീസുകാരനായി മാറിയെന്നും ഭീമന്‍ രഘു പറഞ്ഞു. നമ്മുടെ ഒരു സംസ്‌കാരമുണ്ട്. ഞാന്‍ ഇരുന്നതിന്റെ നേരെ എതിരായിട്ടാണ് മൈക്ക് വച്ചിരുന്നത്. അദ്ദേഹം അവിടെ നിന്ന് നേരെ നോക്കിയപ്പോള്‍ എന്നെ കണ്ട് ചിരിച്ചു. ചിരിച്ചപ്പോള്‍ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞതായി എനിക്ക് മനസ്സിലായി. ഈ സാഹചര്യത്തില്‍ ഞാന്‍ അറിയാതെ ഇരുന്നിടത്ത് നിന്നും എഴുന്നേല്‍ക്കുകയായിരുന്നു, ഭീമന്‍ രഘു പറഞ്ഞു.

ഇതൊരിക്കലും ഒരു പ്രചാരം ലഭിക്കുന്നതിനായി ചെയ്ത കാര്യമല്ല. സംസാരം കഴിഞ്ഞതിന് ശേഷമാണ് ഇരുന്നത്. അച്ഛനോടുള്ള സ്‌നേഹം മുഖ്യമന്ത്രിയോട് തോന്നി. എഴുന്നേറ്റ് നിന്ന സാഹചര്യത്തില്‍ താനൊരു പോലീസുകാരനായി മാറി. മുഖ്യമന്ത്രിയുടെ സുരക്ഷാ ചിന്തകള്‍ മനസില്‍ വന്നതായും അദ്ദേഹം പറഞ്ഞു.

അലന്‍സിയറിന്റെ പരാമര്‍ശം സ്ത്രീകളെ അപമാനിക്കാന്‍ വേണ്ടിയാകില്ല. മനസില്‍ തോന്നിയത് വിളിച്ചുപറഞ്ഞത് മാത്രം. വനിതകളെ വേദനിപ്പിക്കാന്‍ അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവില്ലെന്നും ഭീമന്‍ രഘു കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച വൈകീട്ട് 2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണം നിശാഗന്ധിയില്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും നടന്‍ സദസില്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ പുഞ്ചിരിയോടെ നല്ലൊരു കയ്യടിയും നല്‍കിയാണ് ഭീമന്‍ രഘു കസേരയിലിരുന്നത്.

രണ്ടുമാസം മുമ്പാണ് ഭീമന്‍ രഘു ബി.ജെ.പി വിട്ട് സി.പി.എമ്മിനൊപ്പം ചേര്‍ന്നത്. അന്ന് താരം എ.കെ.ജി സെന്റര്‍ സന്ദര്‍ശിച്ച ശേഷം പുറത്തിറങ്ങിയത് ചെങ്കൊടി പുതച്ച്, സഖാക്കളേ മുന്നോട്ട് എന്ന ഗാനവും ആലപിച്ചുകൊണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ തന്നെ സ്വീകരിച്ചത് ഒരു സുഹൃത്തിനെയെന്നപോലെയായിരുന്നുവെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ വരുമെന്നുമാണ് അന്ന് ഭീമന്‍ രഘു പ്രതികരിച്ചത്.

മലയാളത്തിലെ പ്രശസ്ത നടനാണ് ഭീമന്‍ രഘു. ആദ്യമായി നായകനായ ഭീമന്‍ എന്ന ചിത്രത്തില്‍ നിന്നാണ് അദ്ദേഹത്തിന് ഭീമന്‍ രഘു എന്ന പേര് ലഭിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എസ് ഐ ആയി ജോലി ചെയ്യവേ പ്രശസ്ത നടന്‍ മധുവുമായി പരിചയത്തിലാവുകയും അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം 'പിന്നെയും പൂക്കുന്ന കാലം' എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്യുകയും ചെയ്തു. പിന്നീട് പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതോടെ സ്ഥിതിയില്‍ കാര്യമായ മാറ്റമുണ്ടായി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (20 minutes ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (20 minutes ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (21 minutes ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (33 minutes ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (33 minutes ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (40 minutes ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (1 hour ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (3 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (5 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (5 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (5 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (5 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (6 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (6 hours ago)

Malayali Vartha Recommends