അഴിമതിയ്‌ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് നിരവധി യുവാക്കളുടെ ജീവിതം ബലികൊടുത്ത പഴയ യുവസിംഹങ്ങളാണ് ഇപ്പോള്‍ കേരളം ഭരിക്കുന്ന മന്ത്രിമാരില്‍ പലരും. എന്നാല്‍ തങ്ങള്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ നടത്തുന്ന അഴിമതിയും ധൂര്‍ത്തും അവരെ സംബന്ധിച്ചിടത്തോളം വെറും പ്രതിപക്ഷാരോപണങ്ങള്‍ മാത്രം. പഴയ യുവതുര്‍ക്കികളുടെ താത്വിക അവലോകനം കേള്‍ക്കുന്നവര്‍ പറയുന്നത് ചക്കര കുടത്തില്‍ നക്കിയവന്റെ ചിറിനക്കികളെന്നാണ്

അഴിമതിയ്‌ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് നിരവധി യുവാക്കളുടെ ജീവിതം ബലികൊടുത്ത പഴയ യുവസിംഹങ്ങളാണ് ഇപ്പോള്‍ കേരളം ഭരിക്കുന്ന മന്ത്രിമാരില്‍ പലരും. എന്നാല്‍ തങ്ങള്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ നടത്തുന്ന അഴിമതിയും ധൂര്‍ത്തും അവരെ സംബന്ധിച്ചിടത്തോളം വെറും പ്രതിപക്ഷാരോപണങ്ങള്‍ മാത്രം. പഴയ യുവതുര്‍ക്കികളുടെ താത്വിക അവലോകനം കേള്‍ക്കുന്നവര്‍ പറയുന്നത് ചക്കര കുടത്തില്‍ നക്കിയവന്റെ ചിറിനക്കികളെന്നാണ്. മന്ത്രി പി.രാജീവിന്റെ പഴയ വിപ്ലവ വീര്യവും അഴിമതിക്കെതിരെയുള്ള പോരാട്ടവും മന്ത്രിക്കസേരയിലേറിയതോടെ അവസാനിച്ചെന്നാണ് അസൂയാലുക്കള്‍ പറയുന്നത്. കടംകയറ്റി കേരളത്തിന്റെ നടുവൊടിച്ചിട്ടിരിക്കുന്ന പിണറായി സര്‍ക്കാര്‍ പാവപ്പെട്ടവന്റെ പെന്‍ഷനായി തോമസ് ഐസക്കുണ്ടാക്കിയ കമ്പനി വഴിയും കൊള്ള നടത്തിയിരിക്കുന്നതായാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. സഹകരണ സംഘങ്ങളെയെല്ലാം കടമെടുത്ത് സര്‍ക്കാര്‍ തന്നെ പാപ്പരാക്കി. ഇപ്പോള്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ പണമെടുത്ത് ധൂര്‍ത്തടിക്കാനാണ് ഒരുങ്ങുന്നത്.
മകളുടെ മാസപ്പടി വിവാദത്തെ കുറിച്ച് നിയമസഭയില്‍ സംസാരിക്കാന്‍ പാടില്ല. മാത്യുകുഴല്‍ നാടന്‍ സഭയില്‍ സംസാരിച്ചതിന്റെ പിറ്റേ ദിവസം അദ്ദേഹത്തിന്റെ പറമ്പളന്നത് ട്രോളുകളായി മാറിയിട്ടും ഉളുപ്പും നാണവുമില്ലാത്ത സര്‍ക്കാര്‍ പിന്നേയും കുഴല്‍നാടനെ ചൊറിഞ്ഞു കൊണ്ടിരിക്കുന്നു. കരുന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഭരണപക്ഷത്തെ എംഎല്‍എ ഉള്‍പ്പെട്ടിട്ടും മന്ത്രിമാരോ സ്പീക്കറോ അറിഞ്ഞമട്ടില്ല. കരുവന്നൂര്‍ തട്ടിപ്പിന്റെ റിമാന്‍ഡ് റിപ്പാര്‍ട്ട് സഭയില്‍ വായിച്ച മാത്യുകുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്തു കൊണ്ടാണ് സ്പീക്കര്‍ ഷംസീര്‍ പിണറായി ഭക്തി പ്രകടിപ്പിച്ചത്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ അഴിമതികള്‍ കാണുന്നുണ്ടെന്നും കമ്മ്യൂണിസ്‌ററുകാര്‍ക്കായി സഭയില്‍ ആരും വാദിക്കാനില്ല. ഞാന്‍ കേരളത്തിലെ നല്ല കമ്മ്യൂണിസ്‌ററ് പ്രവര്‍ത്തകര്‍ക്കായാണ് അഴിമതി കഥകള്‍ സഭയില്‍ പറയുന്നതെന്ന് കുഴല്‍നാടന്‍ പറഞ്ഞതോടെ ഇടത് എംഎല്‍എമാരുടെ കുരു പൊട്ടിയത് സ്വാഭാവികമെന്ന് കരുതാം. കുഴല്‍നാടന്‍ ഭൂമിപിളര്‍ന്ന് താഴേയ്ക്ക് പോയെങ്കിലെന്ന് ഇടത് എംഎല്‍എമാര്‍ ആഗ്രഹിക്കുകയായിരുന്നു. നിയമസഭയില്‍ ഭരണപക്ഷം പറയുന്ന കേട്ടിട്ട് എഴുന്നേറ്റു പോകുന്നവരല്ല പ്രതിപക്ഷമെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.
കേരള ഖജനാവില്‍ കഞ്ഞികുടിക്കാനുള്ള പണം പോലുമില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇനി ഇവിടെ രക്ഷയില്ലെന്ന് മനസിലാക്കി അഴിമതിയിലൂടെ നേടിയ കോടികളുമായി പിണറായി വിജയന്‍ കുടുംബത്തോടൊപ്പം രാജ്യം വിടുമെന്ന വിവരമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുന്നത്. മകള്‍ വഴി സമ്പാദിക്കുന്ന പണം മകന്‍ നിക്ഷപം നടത്തി കുടുംബത്തിന്റെ ഭാവി ശോഭനമാക്കാന്‍ കഠിന പ്രയത്‌നം ചെയ്യുന്ന പിണറായി വിജയനെ നേരിടാന്‍ പ്രതിപക്ഷത്തിന്റെ ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തെടുത്തിരിക്കുകയാണ്. എന്നാല്‍ ഒരു കുടുംബത്തിന്റെ അഴിമതിയ്ക്കും ധൂര്‍ത്തിനും കുടപിടിക്കുന്ന നിലയിലേയ്ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തരംതാണിരിക്കുന്ന എന്ന പ്രതിപക്ഷ കണ്ടെത്തല്‍ ശരിവെയ്ക്കുന്ന തരത്തിലാണ് പാര്‍ട്ടി നിലപാടും എന്നു പറയാം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചതില്‍ സി എ ജി നടത്തിയിരിക്കുന്ന വിമര്‍ശനം തന്നെ സര്‍ക്കാരിന്റെ പകല്‍കൊള്ളയെ സൂചിപ്പിക്കുന്നതാണ്. പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനുശേഷവും അനര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നല്‍കി. ഗുണഭോക്താക്കളെ ചേര്‍ക്കുന്നതു മുതല്‍ പെന്‍ഷനുകളുടെ വിതരണം വരെയുള്ള ഘട്ടത്തില്‍ സോഫ്റ്റ്വെയറില്‍ വീഴ്ചയുണ്ടാക്കി. 2017-18 മുതല്‍ 2020-21 വരെയുള്ള കാലഘട്ടത്തില്‍ സംസ്ഥാനത്തെ 47.97 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 29,622.67 കോടിരൂപ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ പെന്‍ഷനായി അപേക്ഷ സമര്‍പ്പിക്കുന്ന ഘട്ടത്തിലും പരിശോധനയിലും അംഗീകാരം നല്‍കുന്നതിലും അശ്രദ്ധയുണ്ടായി. ഒരേ ഗുണഭോക്താക്കള്‍ക്ക് രണ്ട് വ്യത്യസ്ത പെന്‍ഷനുകള്‍ അനുവദിച്ചു. സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കാതെയും പെന്‍ഷന്‍ അനുവദിച്ചു. ഗുണഭോക്തൃ സര്‍വേയില്‍ 20% അനര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി.
പെന്‍ഷന്‍ സ്‌കീമുകളുടെ നടത്തിപ്പുകാരായ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് അക്കൗണ്ടുകള്‍ ശരിയായി പാലിക്കുന്നില്ല. സ്ഥാപനത്തിന്റെ നടത്തിപ്പില്‍ സുതാര്യതയില്ല. പെന്‍ഷന്‍ പ്രതിമാസം നല്‍കാതെ മാസങ്ങളുടെ ബാച്ചുകളായാണ് നല്‍കിയത്. ഇത് യഥാസമയം പെന്‍ഷന്‍ നല്‍കുകയെന്ന ലക്ഷ്യത്തെ പരാജയപ്പെടുത്തി. തെറ്റായ ബില്‍ പ്രോസസിങ്ങിലൂടെ അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കപ്പെട്ടു. വിധവാ പെന്‍ഷന്‍ ക്രമരഹിതമായി നല്‍കി. ഒരു പെന്‍ഷന്‍ ഒരു ഗുണഭോക്താവിന് ഒന്നിലധികം തവണ വിതരണം ചെയ്തതായും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പെന്‍ഷന്‍ സോഫ്റ്റ്വെയറിനെ നവീകരിക്കണമെന്നും സിഎജി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
നിയമസഭയില്‍ സിപിഎം അംഗങ്ങളുടെ ഒന്നാം നമ്പര്‍ ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ് എംഎല്‍എ മാത്യു കുഴല്‍നാടനെ എന്ന് ഇന്നലത്തെ സഭപ്രസംഗത്തിലും വ്യക്തമായി. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം സഭയില്‍ ഉയര്‍ത്തിയപ്പോള്‍ മുതല്‍ തന്നെ മാത്യു നോട്ടപ്പുള്ളി ആയിരുന്നു. സഭയില്‍ മാത്യു എഴുനേല്‍ക്കുമ്പോള്‍ തന്നെ ഭരണപക്ഷം ഭയക്കുന്ന അവസ്ഥയാണ് കുറച്ചു ദിവസമായി സംഭവിക്കുന്നത്. ഇന്നലത്തെ സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെയും മാത്യുവിനെ നേരെ ഭരണപക്ഷത്തിന്റെ രോഷപ്രകടനം ഉണ്ടായി.
സിപിഎം എംഎല്‍എ എ സി മൊയ്തീന്‍ അടക്കം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസിനെ കുറിച്ചു പരാമര്‍ശിച്ചു സംസാരിച്ചതാണ് ഭരണപക്ഷത്തിന്റെ എതിര്‍പ്പിന് ഇടയാക്കിയത്. സിപിഎം പ്രതിരോധത്തിലാകുന്ന ഘട്ടം വന്നതോടെ മാത്യുവിനെതിരെ ഭരണപക്ഷ എംഎല്‍എമാര്‍ രംഗത്തുവരികയായിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റിമാന്റ് റിപ്പോര്‍ട്ട് സഭയില്‍ മാത്യു കുഴല്‍നാടന്‍ വായിച്ചതോടെ ഭരണപക്ഷവും സ്പീക്കറും ആവശ്യപ്പെട്ടിട്ടും റിമാന്റ് റിപ്പോര്‍ട്ട് വായന അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, മാത്യു വഴങ്ങാന്‍ കൂട്ടാക്കിയില്ല. ഇതോടെ സ്പീക്കര്‍ എഎന്‍ ഷംസീര്‍ പ്രതിപക്ഷ അംഗത്തിന്റെ മൈക്ക് ഓഫ് ചെയ്യുകയാണ് ഉണ്ടായത്. മാത്യു കുഴല്‍നാടന്‍ സഭയില്‍ പ്രകോപിതനായാണ് സംസാരിച്ചത്. തന്നെ ഭരണപക്ഷ അംഗങ്ങള്‍ രണ്ട് ദിവസമായി പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പറയാനുള്ളത് പറയുമെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് നിയമസഭ പല വട്ടം ചര്‍ച്ച ചെയ്തതാണെന്നും ബില്ലിലേക്ക് വരാനും സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാത്യു റിമാന്റ് റിപ്പോര്‍ട്ട് തുടര്‍ന്നും വായിച്ചു. റിമാന്റ് റിപ്പോര്‍ട്ട് രേഖകളില്‍ ഉണ്ടാകില്ലെന്ന് ആദ്യം പറഞ്ഞ സ്പീക്കര്‍, റിമാന്റ് റിപ്പോര്‍ട്ട് ശരിയാവണമെന്നില്ലെന്ന് പറഞ്ഞു കൊണ്ട് പിണറായി ഭക്തി കാണിച്ചു.അഴിമതിയെ കുറിച്ച് പറയുമ്പോള്‍ എന്തിന് അസ്വസ്ഥനാകുന്നുവെന്നായിരുന്നു മാത്യുവിന്റെ മറുചോദ്യം. പിന്നാലെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.
ഇത് നരേന്ദ്ര മോദിയുടെ സഭയാണോയെന്നും അഴിമതിയെക്കുറിച്ച് പറയുമ്പോള്‍ ഇത്ര അസഹിഷ്ണുത എന്തിനാണെന്നും കെ.കെ.രമ എംഎല്‍എ ചോദിച്ചു. നരേന്ദ്ര മോദിയുടെ സഭയിലാണോ ഇരിക്കുന്നതെന്ന് തോന്നിപ്പോയി. ഒരു അംഗത്തിന് പറയാനുള്ളത് പറയാന്‍ കഴിയാത്ത സാഹചര്യം ഖേദകരമാണ്. സ്പീക്കര്‍ ഇങ്ങനെ രൂക്ഷമായി സംസാരിച്ചത് ശരിയാണോ? വിഷയത്തോടും അംഗങ്ങളോടും ഇതാണോ സമീപനം? അഴിമതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ എതിര്‍വാദങ്ങള്‍ ഉന്നയിക്കാം. അംഗത്തെ പറയാന്‍ അനുവദിക്കാത്തത് ഇത് ആദ്യ അനുഭവമല്ലെന്നും അഴിമതിയെ കുറിച്ച് സംസാരിക്കുമ്പോള്‍ നേരത്തെയും ഇങ്ങനെയായിരുന്നുവെന്നും പറഞ്ഞ കെകെ രമ, ഇത് നല്ല പ്രവണതയല്ലെന്നും വിമര്‍ശിച്ചു.
നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ മാസപ്പടി വിവാദം സഭയില്‍ ഉന്നയിച്ചാണ് മാത്യു ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇത്രയേറെ പ്രധാനപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി നല്‍കാന്‍ തയാറാകുന്നില്ലെന്ന് കുഴല്‍നാടന്‍ ചോദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേര്‍ന്ന് കരിമണല്‍ കമ്പനിയില്‍ നിന്നും 1.72 കോടിയാണ് കൈപ്പറ്റിയതെന്നാണ് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് രേഖകളിലുള്ളത്. കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനമാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ടവര്‍ മൗനം തുടരുകയാണ്. എന്താണ് ഈ മൗനത്തിന്റെ അര്‍ഥം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 28ന് അടിയന്തരപ്രമേയത്തില്‍ ഞാന്‍ പ്രസംഗിച്ചു. അതിനുശേഷം മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോള്‍, അവസാനം അദ്ദേഹം പറയുകയാണ്, മകളെക്കുറിച്ച് പറഞ്ഞാന്‍ ഞാന്‍ അങ്ങ് കിടുങ്ങി പോകുമെന്ന് കരുതിയോ എന്ന്. എന്റെ പ്രസംഗത്തില്‍ എവിടെയും ഞാന്‍ അദ്ദേഹത്തിന്റെ മകളെ പറഞ്ഞതായി ഈ 139 പേര്‍ക്കും തോന്നിയില്ല. പക്ഷേ അദ്ദേഹത്തിനു തോന്നി. ഇപ്പോഴാണ് കാര്യം മനസ്സിലായത്. യഥാര്‍ഥത്തില്‍ അന്ന് അദ്ദേഹം കിടുങ്ങിയിരുന്നു. ഞാന്‍ അന്നു പറഞ്ഞ കാര്യം അക്ഷരാര്‍ഥത്തില്‍ പൊതുസമൂഹത്തിനു മുന്നില്‍ തെളിയിച്ചു. പക്ഷേ അദ്ദേഹത്തിനു മറുപടി ഉണ്ടായില്ല. കുഴല്‍നാടന്‍ പൊളിച്ചടുക്കുക തന്നെ ചെയ്തു.
രണ്ടു കമ്പനികള്‍ തമ്മിലുണ്ടാക്കിയ സുതാര്യമായ കരാറാണെന്നും മക്കള്‍ക്ക് നിയമാനുസൃതമായി ഏതു തൊഴിലും ചെയ്യുന്നതിനു മറ്റെല്ലാ പൗരന്മാരെ പോലെ അവകാശമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വീണയും ഒരു കണ്‍സല്‍റ്റിങ് കമ്പനി ആരംഭിച്ചതുമായിരുന്നു സിപിഎം സെക്രട്ടറിയേററിന്റെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം എന്ന പാര്‍ട്ടിക്ക് ഒരു ചരിത്രവും പാരമ്പര്യവുമില്ലേ? കേവലം ഒരു സ്വകാര്യ കമ്പനിക്ക്, ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് നിങ്ങള്‍ കാവല്‍ നില്‍ക്കുകയാണ്. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്കു കാവല്‍ നില്‍ക്കുന്ന പാര്‍ട്ടിയായി സിപിഎം എന്ന പാര്‍ട്ടി അധഃപതിച്ചു. ടി.വീണ എന്നത് കേരളത്തില്‍ അധികാരത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന ആളിന്റെ മകളാണെന്നും അതുകൊണ്ടാണ് ഈ ഇടപാട് നടത്തിയതെന്നും കണ്ടെത്തലുണ്ട്. നിങ്ങള്‍ പറയുന്നതുകൊടുത്ത സേവനത്തിനു നല്‍കിയ പണമാണെന്ന്. ഒരു സേവനവും വാങ്ങിയിട്ടില്ലെന്ന് കര്‍ത്ത തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്.
ഈ 1.72 കോടി രൂപ അനധികൃത ഇടപാടാണെന്ന് പറഞ്ഞാല്‍, അതിന്റെ അര്‍ഥം അഴിമതിപ്പണം ആണെന്നാണ്. ആ അഴിമതിപ്പണം ഇന്നത്തെ ദിവസം എവിടെയാണ്? മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ്. ഒന്നുകില്‍ അദ്ദേഹത്തിന്റെ മടിയില്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മടിയില്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അലമാരയില്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ കിടക്കുകയാണ്. സിപിഎം എന്ന പാര്‍ട്ടി അതിനു പരിച തീര്‍ക്കുകയാണ്. ശരാശരി കമ്യൂണിസ്റ്റുകാരന്‍ ഇന്ന് ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്.
ഇതുപോലൊരു സംഭവമുണ്ടായിട്ട്, ഇതിനെക്കുറിച്ച് ഒരു വാചകം പറയാന്‍ ഒരു നേതാവ് പോലും ഇല്ലല്ലോ എന്ന് ഓര്‍ത്തു സങ്കടപ്പെടുന്ന ഒരുപാട് കമ്യൂണിസ്റ്റുകാരുണ്ട്. യഥാര്‍ഥത്തില്‍ സിപിഎം എന്ന പാര്‍ട്ടി കേവലം ഒരു സ്വകാര്യ കമ്പനിക്ക്, അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മകള്‍ നടത്തുന്ന ഈ വലിയ അഴിമതിക്കും തീവെട്ടി കൊള്ളയ്ക്കും കാവല്‍ നില്‍ക്കുന്ന ഒരു പാര്‍ട്ടിയായി അധഃപതിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഇതു പറയാന്‍ മടിയില്ല, ഭയമില്ല. ഭയം നിങ്ങള്‍ക്കാണ്. നിങ്ങളുടെ മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി പറയാന്‍ സിപിഎം എന്ന പാര്‍ട്ടി ഭയമാണെങ്കില്‍ സാധാരണ കമ്യൂണിസ്റ്റുകാരനു വേണ്ടി ഈ ദൗത്യം ഏറ്റെടുക്കാന്‍ ഞങ്ങള്‍ തയാറാണ്.'' കുഴല്‍നാടന്‍ പറഞ്ഞത് സിപിഎമ്മിന്റെ മര്‍മ്മത്ത് തന്നെ കൊണ്ടു. സാധാരണ സിപിഎം പ്രവര്‍ത്തകന്റെ മനസിലും സംശയത്തിന്റെ വിത്തുകള്‍ പാകാനായി എന്നതാണ് കുഴല്‍നാടന്റെ വിജയം.
https://www.facebook.com/Malayalivartha























