മകളുടെ മാസപ്പടി വിവാദത്തെ കുറിച്ച് നിയമസഭയില്‍ സംസാരിക്കാന്‍ പാടില്ല. മാത്യുകുഴല്‍ നാടന്‍ സഭയില്‍ സംസാരിച്ചതിന്റെ പിറ്റേ ദിവസം അദ്ദേഹത്തിന്റെ പറമ്പളന്നത് ട്രോളുകളായി മാറിയിട്ടും ഉളുപ്പും നാണവുമില്ലാത്ത സര്‍ക്കാര്‍ പിന്നേയും കുഴല്‍നാടനെ ചൊറിഞ്ഞു കൊണ്ടിരിക്കുന്നു. കരുന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഭരണപക്ഷത്തെ എംഎല്‍എ ഉള്‍പ്പെട്ടിട്ടും മന്ത്രിമാരോ സ്പീക്കറോ അറിഞ്ഞമട്ടില്ല

മന്ത്രി പി.രാജീവിന്റെ പഴയ വിപ്ലവ വീര്യവും അഴിമതിക്കെതിരെയുള്ള പോരാട്ടവും മന്ത്രിക്കസേരയിലേറിയതോടെ അവസാനിച്ചെന്നാണ് അസൂയാലുക്കള്‍ പറയുന്നത്. കടംകയറ്റി കേരളത്തിന്റെ നടുവൊടിച്ചിട്ടിരിക്കുന്ന പിണറായി സര്‍ക്കാര്‍ പാവപ്പെട്ടവന്റെ പെന്‍ഷനായി തോമസ് ഐസക്കുണ്ടാക്കിയ കമ്പനി വഴിയും കൊള്ള നടത്തിയിരിക്കുന്നതായാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. സഹകരണ സംഘങ്ങളെയെല്ലാം കടമെടുത്ത് സര്‍ക്കാര്‍ തന്നെ പാപ്പരാക്കി. ഇപ്പോള്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ പണമെടുത്ത് ധൂര്‍ത്തടിക്കാനാണ് ഒരുങ്ങുന്നത്.
മകളുടെ മാസപ്പടി വിവാദത്തെ കുറിച്ച് നിയമസഭയില്‍ സംസാരിക്കാന്‍ പാടില്ല. മാത്യുകുഴല്‍ നാടന്‍ സഭയില്‍ സംസാരിച്ചതിന്റെ പിറ്റേ ദിവസം അദ്ദേഹത്തിന്റെ പറമ്പളന്നത് ട്രോളുകളായി മാറിയിട്ടും ഉളുപ്പും നാണവുമില്ലാത്ത സര്‍ക്കാര്‍ പിന്നേയും കുഴല്‍നാടനെ ചൊറിഞ്ഞു കൊണ്ടിരിക്കുന്നു. കരുന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഭരണപക്ഷത്തെ എംഎല്‍എ ഉള്‍പ്പെട്ടിട്ടും മന്ത്രിമാരോ സ്പീക്കറോ അറിഞ്ഞമട്ടില്ല. കരുവന്നൂര്‍ തട്ടിപ്പിന്റെ റിമാന്‍ഡ് റിപ്പാര്‍ട്ട് സഭയില്‍ വായിച്ച മാത്യുകുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്തു കൊണ്ടാണ് സ്പീക്കര്‍ ഷംസീര്‍ പിണറായി ഭക്തി പ്രകടിപ്പിച്ചത്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ അഴിമതികള്‍ കാണുന്നുണ്ടെന്നും കമ്മ്യൂണിസ്‌ററുകാര്‍ക്കായി സഭയില്‍ ആരും വാദിക്കാനില്ല. ഞാന്‍ കേരളത്തിലെ നല്ല കമ്മ്യൂണിസ്‌ററ് പ്രവര്‍ത്തകര്‍ക്കായാണ് അഴിമതി കഥകള്‍ സഭയില്‍ പറയുന്നതെന്ന് കുഴല്‍നാടന്‍ പറഞ്ഞതോടെ ഇടത് എംഎല്‍എമാരുടെ കുരു പൊട്ടിയത് സ്വാഭാവികമെന്ന് കരുതാം. കുഴല്‍നാടന്‍ ഭൂമിപിളര്‍ന്ന് താഴേയ്ക്ക് പോയെങ്കിലെന്ന് ഇടത് എംഎല്‍എമാര്‍ ആഗ്രഹിക്കുകയായിരുന്നു. നിയമസഭയില്‍ ഭരണപക്ഷം പറയുന്ന കേട്ടിട്ട് എഴുന്നേറ്റു പോകുന്നവരല്ല പ്രതിപക്ഷമെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.
കേരള ഖജനാവില്‍ കഞ്ഞികുടിക്കാനുള്ള പണം പോലുമില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇനി ഇവിടെ രക്ഷയില്ലെന്ന് മനസിലാക്കി അഴിമതിയിലൂടെ നേടിയ കോടികളുമായി പിണറായി വിജയന്‍ കുടുംബത്തോടൊപ്പം രാജ്യം വിടുമെന്ന വിവരമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുന്നത്. മകള്‍ വഴി സമ്പാദിക്കുന്ന പണം മകന്‍ നിക്ഷപം നടത്തി കുടുംബത്തിന്റെ ഭാവി ശോഭനമാക്കാന്‍ കഠിന പ്രയത്‌നം ചെയ്യുന്ന പിണറായി വിജയനെ നേരിടാന്‍ പ്രതിപക്ഷത്തിന്റെ ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തെടുത്തിരിക്കുകയാണ്. എന്നാല്‍ ഒരു കുടുംബത്തിന്റെ അഴിമതിയ്ക്കും ധൂര്‍ത്തിനും കുടപിടിക്കുന്ന നിലയിലേയ്ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തരംതാണിരിക്കുന്ന എന്ന പ്രതിപക്ഷ കണ്ടെത്തല്‍ ശരിവെയ്ക്കുന്ന തരത്തിലാണ് പാര്‍ട്ടി നിലപാടും എന്നു പറയാം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചതില്‍ സി എ ജി നടത്തിയിരിക്കുന്ന വിമര്‍ശനം തന്നെ സര്‍ക്കാരിന്റെ പകല്‍കൊള്ളയെ സൂചിപ്പിക്കുന്നതാണ്. പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനുശേഷവും അനര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നല്‍കി. ഗുണഭോക്താക്കളെ ചേര്‍ക്കുന്നതു മുതല്‍ പെന്‍ഷനുകളുടെ വിതരണം വരെയുള്ള ഘട്ടത്തില്‍ സോഫ്റ്റ്വെയറില്‍ വീഴ്ചയുണ്ടാക്കി. 2017-18 മുതല്‍ 2020-21 വരെയുള്ള കാലഘട്ടത്തില്‍ സംസ്ഥാനത്തെ 47.97 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 29,622.67 കോടിരൂപ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ പെന്‍ഷനായി അപേക്ഷ സമര്‍പ്പിക്കുന്ന ഘട്ടത്തിലും പരിശോധനയിലും അംഗീകാരം നല്‍കുന്നതിലും അശ്രദ്ധയുണ്ടായി. ഒരേ ഗുണഭോക്താക്കള്‍ക്ക് രണ്ട് വ്യത്യസ്ത പെന്‍ഷനുകള്‍ അനുവദിച്ചു. സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കാതെയും പെന്‍ഷന്‍ അനുവദിച്ചു. ഗുണഭോക്തൃ സര്‍വേയില്‍ 20% അനര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി.
പെന്‍ഷന്‍ സ്‌കീമുകളുടെ നടത്തിപ്പുകാരായ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് അക്കൗണ്ടുകള്‍ ശരിയായി പാലിക്കുന്നില്ല. സ്ഥാപനത്തിന്റെ നടത്തിപ്പില്‍ സുതാര്യതയില്ല. പെന്‍ഷന്‍ പ്രതിമാസം നല്‍കാതെ മാസങ്ങളുടെ ബാച്ചുകളായാണ് നല്‍കിയത്. ഇത് യഥാസമയം പെന്‍ഷന്‍ നല്‍കുകയെന്ന ലക്ഷ്യത്തെ പരാജയപ്പെടുത്തി. തെറ്റായ ബില്‍ പ്രോസസിങ്ങിലൂടെ അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കപ്പെട്ടു. വിധവാ പെന്‍ഷന്‍ ക്രമരഹിതമായി നല്‍കി. ഒരു പെന്‍ഷന്‍ ഒരു ഗുണഭോക്താവിന് ഒന്നിലധികം തവണ വിതരണം ചെയ്തതായും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പെന്‍ഷന്‍ സോഫ്റ്റ്വെയറിനെ നവീകരിക്കണമെന്നും സിഎജി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























